അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെ കേരളം കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും പെയ്യുന്ന മഴ , കടുത്ത ചൂട് ,അതിവര്‍ഷം ഇതായി മാറിയിരിക്കുന്നു നമ്മുടെ കാലാവസ്ഥ.കൃഷിയും കുടിവെള്ള വിതരണത്തെയും വൈദുതി ഉത്പാതനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് കാലാവസ്ഥയുടെ ഈ തകിടം മറിച്ചില്‍.ഇനിയെങ്കിലും ഓരോ തുള്ളി വെള്ളവും അമൂല്യമായി കരുതിയെ മതിയാവൂ.എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കപെടണം.ഇതില്‍ ഏറ്റവും പ്രധാനം ജലസ്രോതസ്സായ നദികളുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ്.
44 നദികള്‍,അനേകം ചെറു കൈവഴികളും,തോടുകളും,അരുവികളും ചേര്‍ന്ന ബ്രുഹത്തായ ഒരു ജല നെറ്റ് വര്‍ക്ക് തന്നെയാണ് കേരളത്തിനുള്ളത്.365 ദിവസവും തെളിനീര്‍ ലഭിച്ചിരുന്ന കാലം വളരെ പണ്ടായിരുന്നില്ല.ജലത്തിന്റെ മൂല്യം മനസ്സിലാക്കാതെയുള്ള വിവിധ തരാം പ്രവര്‍ത്തനങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കൈവരിച്ചു കഴിഞ്ഞു .കേരളത്തിന്റെ ജലസുരക്ഷ തന്നെ അപകടത്തിലാക്കുകയും ചെയ്തു .സംസ്ഥാനത്ത് 44 നദികളുള്ളതുകൊണ്ട് നമുക്ക് വെള്ളവും ,വൈദ്യുതിയും സുലഭമാണെന്ന തെറ്റായ പാOഭാഗങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് നമ്മള്‍ . മാത്രമല്ല .ജലക്ഷാമം ഒരിക്കലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് കരുതി 999 വര്‍ഷത്തേക്ക് തമിഴ്നാടുമായി ജലം നല്‍കാനുള്ള പാട്ടകരാര്‍ ഒപ്പ് വച്ച ഭരണാധികാരികളും ഉധ്യോഗസ്ഥരും കേരളത്തില്‍ ഉണ്ടായിരുന്നു .എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ് ?
44 നദികളില്‍ പലതും വറ്റിവരണ്ടു ,ഒഴുക്ക് നിലച്ചു മൃതുപ്രായമായി കിടക്കുന്നു .പല നദികളിലെയും ഭൂഗര്‍ഭ ജലവിതാനം താഴേക്കു പോയികൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ നര്‍മ്മദാ നദിയിലുള്ളത്രയും വെള്ളം കേരളത്തിലെ 44 നദികളിലും കൂടിയില്ല .വളരെ കുറച്ചു ജലസ്രോതസ്സുകള്‍ മാത്രമുള്ള സംസ്ഥാനമാണ് കേരളം .41 നദികളും കിഴക്കുനിന്നു ഉത്ഭവിച്ചു അറബികടലില്‍ പതിക്കുകയാണ് .കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ഈ നദികളിലോന്നും വെള്ളം ഏറെ നേരം നില്‍ക്കുന്നില്ല .ലഭ്യമായ ജലം രൂക്ഷമായ മലിനീകരണത്തിന് വിധേയമാവുകയാണ് .കടുത്ത വരള്‍ച്ചയും ,കുടിവെള്ള ക്ഷാമവും ,കൃഷി നാശവും നമ്മെ കാത്തിരിക്കുന്നു. നദികളുടെ എല്ലാം ഉത്ഭവസ്ഥാനം പശ്ചിമഘട്ട മലനിരകളാണ് .ഈ വലിയ ക്യാച്ച്മെന്റ്റ് പ്രദേശത്ത് നിന്നാണ് കേരളത്തിന് ആവശ്യമായ വെള്ളം ഒഴുകിയെത്തുന്നത് .ഇവിടത്തെ വനപ്രദേശങ്ങള്‍ സ്വാഭാവിക പുല്‍മേടുകള്‍ ,ചതുപ്പുകള്‍ ,താഴ്വാരങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നാണ് പെയ്തിറങ്ങുന്ന മഴയെ തടഞ്ഞു നിര്‍ത്തുന്നതും ഭൂഗര്‍ഭജലമാക്കി മാറ്റുന്നതും, നദികളുടെയും അരുവികളുടെയും ഉറവിടമാക്കി മാറ്റുന്നതും .മഴകാറ്റുകളെ തടഞ്ഞു നിര്‍ത്തി തണുപ്പിച്ചു മഴയാക്കി മാറ്റുന്നതും കിഴക്കന്‍ മലനിരകളിലെ കാടുകളാണ് .പശ്ചിമ ഘട്ടത്തില്‍ അവശേഷിക്കുന്ന വനങ്ങളും സ്വാഭാവിക ആവാസ വ്യവസ്ഥകളും എന്ത് വിലകൊടുത്തും സംരക്ഷിച്ചാലേ നമ്മുടെ നദികളെ സമ്പൂര്‍ണ നാശത്തില്‍ നിന്നും ,കേരളത്തെ മരുവത്ക്കരണത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും സംരക്ഷിക്കാനാവൂ . ഇടനാട്ടിലെ ബഹുവിളതോട്ടങ്ങള്‍ ,കൃഷിയിടങ്ങള്‍ ,വയലുകള്‍ , തണ്ണീര്‍ത്തടങ്ങള്‍ ,ഇടനാടന്‍ കുന്നുകള്‍ എന്നിവയുടെ സംരക്ഷണവും നദികളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ് .തുറസ്സായ സ്ഥലങ്ങളും ,കുളങ്ങളും ,തോടുകളും,വയലുകളും ,അനേകം മരങ്ങളും ചെടികളും ചേര്‍ന്നുള്ള ജൈവ വൈവിധ്യം സംരക്ഷിക്കപെടണം എങ്കിലേ കേരളമെന്ന ലോലമായ ആവാസ വ്യവസ്ഥ സംരക്ഷിക്കപെടുകയും ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയുള്ളു . ജലസുരക്ഷ ഉറപ്പാക്കിയാലെ ഭക്ഷ്യ സുരക്ഷയും ജീവിതത്തിന്റെ നില നില്‍പ്പും സാധ്യമാവുകയുള്ളു. ആഗോള താപനവും ,കാലാവസ്ഥാ മാറ്റവും ,കാലവര്‍ഷത്തിന്റെ അളവും ,ഗതിയും തന്നെ മാറ്റി മറിക്കുന്ന സാഹചര്യത്തില്‍ ,ഓരോ തുള്ളിയും സംരക്ഷിക്കപെടണം .ഓരോ സ്വാഭാവിക ജലസ്രോതസ്സും ദേശീയ സ്വത്തായി സൂക്ഷിക്കപെടണം.ഇതിന്റെ ആദ്യ പടിയായാണ് നദികളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാ ആവശ്യം ഞങ്ങള്‍ ഉന്നയിക്കുന്നത് . വ്യാവസായിക മാലിന്യങ്ങള്‍ ,നഗരമാലിന്യങ്ങള്‍ ,കശാപ്പുശാലകള്‍ ,ഹോട്ടലുകള്‍ എന്നിവയില്‍ നിന്നുള്ള അവശിഷ്ട്ടങ്ങള്‍ ,ആശുപത്രികളില്‍ നിന്നുള്ള രോഗം പരത്തുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ,നദികളുടെ സമീപത്തുള്ള വീടുകളില്‍ നിന്നും മറ്റു വാസസ്ഥലങ്ങളില്‍ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ,കൃഷിസ്ഥലത്ത് നിന്നും ഒഴുകി വരുന്ന കീടനാശിനികള്‍ ,ക്രമാതീതമായ പ്ലാസ്റ്റിക് ...ഇവയെല്ലാം നമ്മുടെ നദികളെ മലിനമാക്കുന്നു ,അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം നദികളുടെ അടിത്തട്ടു കടലിറെ അടിതട്ടിനെക്കാള്‍ ആഴമായിരിക്കുന്നു .ഇത് കടലില്‍ നിന്നും ഉപ്പുവെള്ള നദിയിലെക്കൊഴുകി ജലസ്രോതസ്സുകളെയും ജലസേചന സംവിധാനങ്ങളെയും തകരാറിലാക്കുന്നു . മലിനീകരണം വര്‍ധിക്കുന്നതുമൂലം മത്സ്യങ്ങളുടെ കൂട്ടകുരുതിയാണ് നടക്കുന്നത് . ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും ചെയ്യുന്നു .ഇത് മത്സ്യ തൊഴിലാളികളെയും ,കര്‍ഷകരെയും പട്ടിണിയിലേക്ക് തള്ളിവിടുന്നു . നദികള്‍ ഉത്ഭവിക്കുന്ന വന പ്രദേശങ്ങളിലെ ആദിവാസികള്‍ ,മത്സ്യതൊഴിലാളികള്‍,കൃഷിക്കാര്‍ തുടങ്ങി നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ഇരുകരകളിലുള്ള പാര്‍ശ്വ വത്കരിക്കപെട്ട ജനപഥങ്ങളെ കൂടി നദിയുടെ ഭാഗമായി കാണണം. നമ്മുടെ നദികളില്‍ ധാരാളമായി തടയണകളും,കുടിവെള്ള പ്ലാന്റുകളും ,ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകളും സ്ഥാപിച്ചിരിക്കുന്നു .ജലവിനിയോഗത്തിന്റെ പരിമിതികള്‍ (water use efficiency) അറിയാതെ അശാസ്ത്രീയമായാണ് ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നത് . സംസ്ഥാനത്ത് നദികളുടെ അവകാശം ഏതു വകുപ്പിനാണെന്ന് സര്‍ക്കാരിന് പോലും അറിയില്ല .നദിയുടെ അടിത്തട്ടിലുള്ള മണല്‍ റവന്യു വകുപ്പിന്റെ ,ജലം ജലവകുപ്പിന്റെ , മത്സ്യത്തിന്റെ കാര്യം നോക്കുന്നത് ഫിഷറീസ് . വന മേഖലയില്‍ വനം വകുപ്പും .അല്ലാത്തിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശമുയര്‍ത്തുന്നു ജല വൈദ്യുത പദ്ധതികളുടെ സംരക്ഷണം ഊര്‍ജ്ജവകുപ്പിനാണ് .അതുകൂടാതെ നദികളുടെ പ്രവര്‍ത്തനവുമായി മലിനീകരണ നിയന്ത്രണം ,ആരോഗ്യ - കുടുംബക്ഷേമം,കൃഷി ,ആഭ്യന്തരം ,പൊതുമരാമത്ത് തുടങ്ങിയ നിരവധി വകുപ്പുകളും ബന്ധപെട്ടിരിക്കുന്നു . എന്നാല്‍ ഈ വകുപ്പുകള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ഏകോപനവും ഇന്ന് നിലവിലില്ല . ഒരു ഡസനിലധികം വരുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അസാധ്യമാണ് .അതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ,മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെയും എകോപിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് സ്ടാട്ട്യൂട്ടരി അധികാരങ്ങളുള്ള ഒരു നദീ തട അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപെടുന്നു. 1. ഒറ്റ യൂണിറ്റായി കണക്കാക്കണം. നദികളുടെ ഉത്ഭവസ്ഥാനം മുതല്‍ അത് കടലില്‍ പതിക്കുന്നതുവരെയുള്ള പ്രദേശം ,വനം ,മത്സ്യസമ്പത്ത് ,ജലസ്രോതസു ,ജൈവ വൈവിധ്യം ,നധീതടങ്ങളിലെ കൃഷി ,നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ജനസമൂഹം എന്നിവയെല്ലാം ചേര്‍ന്ന യൂണിറ്റായി ഓരോ നദിയും കണക്കാക്കണം . 2. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ക്കായി ഡാറ്റാബാങ്ക് രൂപീകരിക്കണം . a) വനമേഖലയിലെ വിവരണങ്ങള്‍ നദിയുടെയും നദിതടത്തിന്റെയും ഉപഗ്രഹ മാപ്പ് ,നദികളുടെ ക്യാച്ച്മെന്റ്റ് ഏരിയയിലെ ജലലഭ്യത ,കാട്ടുതീ മൂലമുണ്ടാകുന്ന ചാരമുള്‍പ്പടെ നദിയിലേക്ക് വരുന്നത് ,മരങ്ങള്‍ വെട്ടിമുറിക്കുന്നത് വഴിയുള്ള പ്രശ്നങ്ങള്‍ ...തുടങ്ങിയവയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അതോറിറ്റിയില്‍ ഉണ്ടാകണം . b) ഒഴുകുന്ന നദി വ്യാപകമായി സ്ഥാപിക്കുന്ന തടയണകള്‍ ,വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുമ്പോള്‍ ഒഴുക്കിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പൊതുവായി ഒഴുക്ക് കുറയുന്നത് , എത്ര ഘനയടി വെള്ളം ഒരു മിനിറ്റില്‍ ഒഴുകിയെത്തുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങളും ,വിവരണങ്ങളും ഉണ്ടാകണം ഗംഗാ നദിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ സ്ഥാപിച്ച ഇത്തരത്തിലുള്ള 353 ഹൈഡ്രോളജിക്കല്‍ സ്റ്റേഷനുകള്‍ ഉണ്ട് .ഈ മാതൃക കേരളവും പിന്തുടരണം. c) കാലാവസ്ഥയുമായി ബന്ധപെട്ടത് .(Meteorological data) മഴയുടെ ലഭ്യത ,ക്യാച്ച്മെന്റ്റ് ഏരിയായിലും ,നദിയുടെ വിവിധ ഭാഗങ്ങളിലും ഒരു വര്ഷം ലഭിക്കുന്ന മഴയുടെ അളവ് ,കടലിളി പതിച്ചു നഷ്ട്ടപെടുന്നത് ,തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപെട്ട വിവരങ്ങള്‍ ലഭ്യമാക്കണം . d) നദിതീരത്തെ ജന സമൂഹങ്ങള്‍ ആദിവാസികള്‍ ,മത്സ്യത്തൊഴിലാളികള്‍ ,കര്‍ഷകര്‍ ,സാധാരണക്കാര്‍ തുടങ്ങി നദികളെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ,വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍ . e) ജലലഭ്യതയുടെ പരിമിതികള്‍ നദിയിലെ ചെറുതും ,വലുതുമായ ജലസേചന പദ്ധതികള്‍ ,കുടിവെള്ള പദ്ധതികള്‍ ,വെള്ളമെടുക്കുന്നതിന്റെ അളവ് ,പദ്ധതികളുടെ പരമാവതി കപ്പാസിറ്റി ,ഗുണഭോക്താക്കളുടെ എണ്ണം തുടങ്ങിയ ഡാറ്റ വേണം . f) കാര്‍ഷിക രീതികള്‍ നദിതടങ്ങളിലെ കാര്‍ഷിക രീതികള്‍ ,കീടനാശിനി ഉപയോഗം ,ജൈവകൃഷി തുടങ്ങിയ വിവരങ്ങള്‍ . g) ഭൂവിനിയോഗം ഭൂമി നികത്തുന്നത് ,കരകള്‍ കയ്യേറുന്നത് ,പാര്‍ശ്വങ്ങള്‍ ഇടിയുന്നത് ,സമീപത്തുള്ള ഇഷ്ട്ടിക കളങ്ങള്‍,ചതുപ്പ് നിലങ്ങളുടെ രൂപമാറ്റങ്ങള്‍ തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ h) മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ കാര്‍ഷികമേഖലയിലെ കീടനാശിനികള്‍ ,വ്യവസായ ശാലകളിലെ രാസമാലിന്യങ്ങള്‍ ,സാനിറ്റേഷന്‍ സൌകര്യങ്ങളുടെ അപര്യാപ്തത മൂലം നദികളിലേക്ക് ഒഴുകിയെത്തുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ,അതുമൂലം ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് ,ഗാര്‍ഹിക മാലിന്യം ,ഹോട്ടലുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം ,ഉപ്പുവെള്ളം തുടങ്ങിയ മലിനീകരണ ഉറവിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ . i) മണല്‍ ബജറ്റിംഗ് നദികളുടെ അടിത്തട്ടിലെ മണലിന്റെ അളവ് ,അതില്‍ എത്ര മാത്രം മണല്‍ വാരുന്നതിന് അനുമതി കൊടുക്കാം തുടങ്ങിയ ശാസ്ത്രീയ വിവരങ്ങള്‍ j) വാട്ടര്‍ ടൂറിസം അമ്യുസ്മെന്റ്റ് പാര്‍ക്കുകള്‍ക്കും മറ്റും വേണ്ടി എടുക്കുന്ന വെള്ളത്തിന്റെ അളവ് ,ട്രീറ്റ് ചെയത് തിരിച്ചു വരുന്ന വെള്ളത്തിന്റെ അളവ് ,തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ 1973 ഇല്‍ ലോകത്തിലാദ്യത്തെ നദിസംരക്ഷണ നിയമമായ തെംസ് റിവര്‍ അതോറിറ്റി ബില്‍ പാസ്സായി .1986 ഇല്‍ ഗംഗ റിവര്‍ അതോറിറ്റി രൂപവല്‍ക്കരിക്കപെട്ടു . പ്രാദേശികമായ സവിശേഷതകളും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് നമുക്കൊരു സമഗ്രമായ നദിതട അതോറിറ്റി നിയമം ആവശ്യമാണ് . കേന്ദ്ര കടുവാ സംരക്ഷണ അതോറിറ്റിയുടെ ഘടനയും ,ഗംഗ ആക്ഷന്‍ പ്ലാന്‍ സംവിധാനവും പഠനവിധേയമാക്കിയ ശേഷമാകണം സ്ടാട്ട്യൂട്ടരി അതോറിറ്റിക്ക് രൂപം നല്‍കേണ്ടത് .അത് മറ്റൊരു സര്‍ക്കാര്‍ വകുപ്പാകരുത് .അതോറിറ്റിക്ക് കീഴില്‍ സ്ഥിരം ശാസ്ത്ര വിഭാഗവും സംരക്ഷണ വിഭാഗവും വേണം . നദികളുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും അതോറിറ്റിക്ക് കീഴിലാകണം . നദികളില്‍ മലിനീകരണം, അനധികൃതമായും അശാസ്ത്രീയമായും മണലെടുപ്പ് നടത്തി നദികളുടെ പാരിസ്ഥിതികാവസ്ഥ തകര്‍ക്കല്‍, കൈയ്യേറ്റമടക്കമുള്ള നിയമലംഘനം എന്നിവക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ് . ആക്ഷന്‍ പ്ലാന്‍ 1. വരുന്ന ഒരു വര്‍ഷത്തിനകം Statutory അധികാരങ്ങളുള്ള സമഗ്രമായ ഒരു നദിതട അതോറിറ്റി നിയമം നിയമസഭയില്‍ പാസ്സാക്കണം .അതിനു വേണ്ടി ശക്തമായ സമ്മര്‍ദ്ദവും പ്രചാരണവും നടത്തും 2. നെയ്യാറില്‍ നിന്ന് ചന്ദ്രഗിരി വരെ നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ എന്നാ പുതിയ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്.പമ്പ,പെരിയാര്‍,മണിമലയാര്‍,ചാലക്കുടി പുഴ,നിള,ചാലിയാര്‍,വളപട്ടണംപുഴ ,ചന്ദ്രഗിരി പുഴ..ഇങ്ങനെ വലുതും ,ചെറുതുമായ നദികളുടെ തീരങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളും ജന പ്രതിനിധികളുമായി ആശയവിനിമയം നടത്തി,പരിസ്ഥിതി സംഘടനകള്‍ ശാസ്ത്രസമൂഹം എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി ക്രോഡീകരിച്ചാവും പദ്ധതി മുന്നോട്ട് പോകുക.Statutory River Authority ,ശക്തമായ നിയമനിര്‍മ്മാണം എന്നിവയ്ക്കൊപ്പം ആദ്യഘട്ടത്തില്‍ നെയ്യാര്‍ ,പമ്പ ,പെരിയാര്‍,നിള എന്നിവയുടെ സംരക്ഷണത്തിനുള്ള വിശദമായ പ്ലാന്‍ തയ്യാറാക്കാനും ഉദ്ദേശിക്കുന്നു .കേരളത്തിനകത്തും ,പുറത്തുമുള്ള സുമനസ്സുകളുടെ ,വിദഗ്ദ്ധരുടെ ,ശാസ്ത്രജ്ഞരുടെ സഹായവും സഹകരണവും ഉണ്ടാകണം .ഹരിത രാഷ്ട്രീയം , നയരൂപീകരണവും ഇടപെടലുകളും മാത്രമല്ല ,കേരളം നേരിടുന്ന ചില വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനുള്ള എളിയ പരിശ്രമം കൂടി ആയി മാറുകയാണ് .നമ്മുടെ പൊതു സ്വത്തു ,ഭൂമിയും ,മണ്ണും ,ജലവും എല്ലാവാരുടെതുമാണെന്നും അവ എല്ലാവര്ക്കും വേണ്ടി സംരക്ഷിക്കപെടണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് ,കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു ."He who hears the rippling of the rivers in these dengenerate days will not utterly despair"-Henry David Thoreau {1817-62}
ഓരോ ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റ്കള്‍ എത്തുന്ന സ്ഥലങ്ങളില്‍ പ്ലസ്ടിക്കിന്റെ മാലിന്യ കൂമ്പാരങ്ങള്‍ കാണുമ്പോള്‍ വളരെ അധികം വിഷമം തോന്നാറുണ്ട് നമ്മളുടെ ഈ സുന്ദര പ്രദേശം മെച്ചമായി സംരക്ഷിക്കാം മാലിന്യം വലിച്ചെറിഞ്ഞു പരിസ്ഥിതി നശിപ്പിക്കാന്‍ നമ്മളും മറ്റുള്ള വരെയും അനുവദിക്കരുത്...
ReplyDeleteyes
Deleteമാലിന്യ കൂമ്പാരം തന്നെയാണ് ഇന്ന് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം..
ReplyDeleteനമ്മുടെ മണ്ണ് മലിന പ്പെടുന്നത് പോലെ തന്നെ നമ്മുടെ മനസ്സുകളും,മാലിനപ്പെടുംപോഴാണ് ഇത്തരത്തിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ കൂനകള്‍ ആവുന്നത്.നമ്മുടെ മനസ്സിന്റെ ശുദ്ധീകരനങ്ങളിലൂടെയാവട്ടെ....ഇതിനെതിരെയുള്ള ആദ്യ ചുവടു വെപ്പ്...
വികസനം നടക്കേണ്ടത് ആദ്യം ജനങ്ങളുടെ മനസ്സില്‍ തന്നെയാണ് സംശയമില്ല .മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് നിയമവിരുദ്ധമായി ഉപേക്ഷിക്കുന്ന ശീലം നമ്മള്‍ ഉപേക്ഷിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും വേണം .ഈ മാലിന്യങ്ങളും ,അശാസ്ത്രീയമായ മണല്‍ വാരലും , പുഴയോര കൈയേറ്റങ്ങളും അവസാനിപ്പിക്കുന്നതിനായി നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം .
Deleteadyam avasanippikkendethu manal varunnethu poornnamayi nirodikkuka ennullethanu.karenem namukkariyam eppol puzhakal muzhuvan vatti varandirikkunu.Pass kondu manal varunnethu toll pirikkunnethu pole ayi.Karenem ethu randum avanikkunilla.
ReplyDeleteഅശാസ്ത്രീയമായ മണല്‍ വാരലിനെതിരെ നമുക്ക് മുന്നോട്ടു പോകാം
DeleteThis comment has been removed by the author.
DeleteFirst of all salute for such an effort...
ReplyDeleteIt is difficult to implement strict environmental laws and policies in India. But its the high time to take 'do or die' actions. As you have pointed out we are facing a big threat. I would like to share some of my views here.
*Should not encourage construction of big houses for small families.
*Invest more to develop ecofriendly public transport system and make strict laws that force our ppl to use them.
*Subsidise solar panels for homes. The energy thus produced can be either collected to public supply or allow individuals to use.
*Allow private investment in ecofriendly energy production.
*Try to findout alternative construction materials with an intention to save our rivers and sand resource.
*encourage innovations in green technology.
*Atlast introduce a law which force land owner to ensure his/her land has trees proportional to the size of the land. The proportion should be fixed after studies. For example in 1 acre land atleast 25% of it should be trees. In the case of lands less than 25 cent suggest appropriate no of trees that the land owner should protect or plant. This will boost our forestation efforts. Plus we can ensure the public participation.
yes anad its time to take "do or die actios" and save our rivers and forests. very good ideas ,thank you
Deleteപുഴയും കാടും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുകയും അതിനായി മുന്നോട്ടിറങ്ങുകയും ചെയ്ത എം എല്‍ എ മാര്‍ക്ക് നന്ദി .വറ്റി കൊണ്ടിരിക്കുന്ന കേരളത്തിലെ നദികള്‍ക്ക് അല്‍പ്പം ജീവന്‍ വെപ്പിക്കാന്‍ കഴിയുമെങ്ങില്‍ വരും തലമുറയോട് നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യമാവും ഈ പ്രവൃത്തി . പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവൃതികല്‍ക്കെതിരെ മത - രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ ജനങ്ങള്‍ ഒത്തൊരുമിച്ചു നിന്ന് പ്രവൃതിക്കേണ്ട കാലം അതിക്രമിച്ചു .മുന്നില്‍ നിന്നും നയിക്കാന്‍ ആരും ഉണ്ടായില്ല എന്നത് ഒരു വാസ്തവം തന്നെ .എന്തായാലും വളരെ പ്രതീക്ഷ തോന്നുന്ന ഒരു പ്രോജക്റ്റ് ആണ് നിങ്ങള്‍ മുന്നില്‍ വച്ചിരിക്കുന്നത് .ഇത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടി നിങ്ങളോടൊപ്പം പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വലിയ കൂട്ടം തന്നെ ഉണ്ടാവും .
ReplyDeletethank you
Deleteസ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നണിക്കും സര്‍ക്കാരിനും അകമഴിഞ്ഞ പിന്തുണ കൊടുക്കുമ്പോഴും, സര്‍ക്കാര്‍ പുതിയ വികസന നയങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുമ്പോഴും അതില്‍ സംഭവിക്കാവുന്ന പാകപ്പിഴവുകള്‍ ഉത്തരവാദിത്വത്തോടുകൂടെ ചൂണ്ടി കാണിക്കുകയും അവര്‍ കാണാതെ പോകുന്ന എന്നാല്‍ കാണേണ്ടുന്നവയെ കുറിച്ച് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ പ്രതിപക്ഷമായി ജനസേവനത്തിനായി നിലനില്‍ക്കുമ്പോളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാനുഷിക രൂപവും ഭാവവും ലഭിക്കുക. ഇടക്കെവിടെയും നിന്ന് പോകാതെ ശരിയായ ഹോം വര്‍ക്കോടെ നിങ്ങള്‍ ഞങ്ങള്‍ക്ക് നേത്രത്വം നല്‍കുമെങ്കില്‍ നിങ്ങളെ പിന്തുണക്കുന്നവരുടെ എണ്ണത്തിലും വലുപ്പത്തിലും നിങ്ങള്‍ക്ക് വ്യാകുലപ്പെടേണ്ടി വരില്ല.. ഭാവുകങ്ങള്‍
ReplyDeleteശക്തമായി മുന്നോട്ടു പോകുക തന്നെ ചെയ്യും
Deleteആദ്യം മനസിലാക്കേണ്ടത് നദികള്‍ എപ്രകാരമെല്ലാമാണ് മലിനപ്പെടുന്നത് എന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍വ്വതി പുത്തനാര്‍ ശുദ്ധ ജലം വഹിച്ചുകൊണ്ട് ഒഴുകിയിരുന്നു. ഇന്ന് അതിന്റെ അവസ്ഥ എന്താണ്? നദികളിലേയ്ക്കൊഴുകി എത്തിയിരുന്ന തോടുകളും നീര്‍ച്ചാലുകളും ഇന്ന് ഇടറോഡുകളായി മാറിക്കഴിഞ്ഞു. അതിനാല്‍ വാരിയ മണലിന്റെ ഒരംശം പോലും ഒഴുകി എത്തില്ല. വനനശീകരണം നദികളിലൂടെ ഒഴുകിയിരുന്ന എക്കല്‍ മണ്ണ് ഇല്ലാതാക്കി. ജൈവേതരമാലിന്യങ്ങളും കോളിഫാം ബാക്ടീരിയയും മറ്റും നദീജലത്തില്‍ പെരുകുന്നതായി എത്രയോ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. നഗരത്തിലായാലും ഗ്രാമത്തിലായാലും ജൈവമാലിന്യങ്ങള്‍ക്കൊപ്പം ജൈവേതരമാലിന്യങ്ങളും വലിച്ചെറിയുന്നതിലൂടെ അത് മഴ പെയ്യുമ്പോള്‍ നദികളില്‍ എത്തുന്നു. ഇതിനെല്ലാം പരിഹാരം ഇല്ലാഞ്ഞിട്ടല്ല. മാലിന്യ സംസ്കരണം സംബന്ധിച്ച പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് പുതുക്കണം. ഓരോ വീട്ടിലും മാലിന്യ സംസ്കരണം നടത്തുവാനുള്ള നിയമ നിര്‍മ്മാണം നടത്തണം. സീവേജ് വേസ്റ്റ് പാഴാക്കിക്കളയുവാനുള്ളതല്ല. മറ്റ് ജൈവമാലിന്യങ്ങള്‍ക്കൊപ്പം കമ്പോസ്റ്റാക്കി മാറ്റാന്‍ കഴിയണം. അതിന് വലിയ ടെക്നോളജിയുടേയോ ഇന്‍വെസ്റ്റ് മെന്റിന്റെയോ ആവശ്യമില്ല. ഒരുകാലത്ത് വലിയ തുറ സീവേജ് ഫാം നഗരമാലിന്യങ്ങളെ കക്കൂസ് വിസര്‍ജ്യവുമായി കൂട്ടിക്കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ഒന്നാം സ്ഥാനമായിരുന്നു ശുചിത്വത്തിന്. വിമാനത്താവള വികസനം ജൈവമാലിന്യങ്ങളെ വിളപ്പില്‍ശാലയിലെത്തിച്ച. മനുഷ്യ വിസര്‍ജ്യം അവിടെ ഉപേക്ഷിച്ചു. വിളപ്പില്‍ശാലയിലെത്തിയത് ജൈവേതരമാലിന്യ ക്കൂമ്പാരമായിരുന്നു എന്ന് കാലം തെളിയിച്ചു. ഫലം ഇന്ന് മാലിന്യ നിക്ഷേപത്തിനെതിരെ സമരങ്ങള്‍ അരങ്ങേറുന്നു. സമരം ചെയ്യുന്നവരെക്കൊണ്ട് മാലിന്യ സംസ്കരണം നടത്തിക്കുവാന്‍ നമുക്ക് കഴിയണം. അതിനാവശ്യം മാതൃകകള്‍ കാട്ടിയുള്ള ബോധവത്ക്കരണമാണ്. താങ്ങള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പത്ത്പേരെക്കൊണ്ടിത് ചെയ്യിക്കാന്‍ കഴിഞ്ഞാല്‍ നാളെ അത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. See my comments: ആദ്യം വേണ്ടത് ജൈവേതരമാലിന്യ സംഭരണവും അതിന്റെ സംസ്കരണവും ആണ്. പലവയും നിര്‍മ്മാതാക്കളെക്കൊണ്ട് തിരികെ എടുപ്പിക്കാന്‍ കഴിയും.
ReplyDeleteമാലിന്യ സംസ്കരണം ഇന്ന് നമുടെ നാട് നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ് .ഇതിനു ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തിയാല്‍ നമ്മുടെ ജലം മലിനമാവുന്നത് തടയാന്‍ ഒരു വലിയ അളവ് വരെ സഹായകമാണ്.
Deleteവിളപ്പില്‍ശാലയിലെത്തിയത് ജൈവേതരമാലിന്യ ക്കൂമ്പാരമായിരുന്നു എന്ന് കാലം തെളിയിച്ചു. ഫലം ഇന്ന് മാലിന്യ നിക്ഷേപത്തിനെതിരെ സമരങ്ങള്‍ അരങ്ങേറുന്നു. സമരം ചെയ്യുന്നവരെക്കൊണ്ട് മാലിന്യ സംസ്കരണം നടത്തിക്കുവാന്‍ നമുക്ക് കഴിയണം.
Deleteസമരം നടത്തുന്ന പാവപ്പെട്ട ജനങ്ങളെ കൊണ്ട് തന്നെ മാലിന്യ സംസ്കരണം നടത്തണം എന്ന നിര്‍ബന്ധം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മാലിന്യത്തിന് നടുവില്‍ ജീവിക്കുന്നവര്‍ക്കെ അതിന്റെ പ്രയാസം മനസ്സിലാകൂ.പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലത് തന്നെ.പക്ഷെ ഒരു സ്ഥലം വൃത്തിയാക്കുമ്പോള്‍ മറ്റൊരു സ്ഥലം വൃത്തികേടാക്കുന്നത് ശരിയാണോ?
മാലിന്യ സംസ്കരണത്തിന് യോജിച്ച ചെറിയ പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് വേണ്ടത്.അല്ലാതെ എല്ലാ മാലിന്യവും വിളപ്പില്‍ശാലക്കാര്‍ സീകരിക്കണം എന്ന് പറയുന്നത് എന്ത് ന്യായമാണ്.ഞങ്ങള്‍ക്കും ശുദ്ധ വായു ശ്വസിച്ചു ശുദ്ധ ജലം കുടിച്ചു ആരോഗ്യത്തോടെ ജീവിക്കണം സാര്‍.
എന്റെ എളിയ അഭ്യര്‍ത്ഥന MLA- മാരായ നിങ്ങള്‍ വിളപ്പില്‍ശാല സന്ദര്‍ശിക്കണം.
എന്ന് പ്രദീപ് കുമാര്‍
വിളപ്പില്‍ശാല
വിളപ്പില്‍ശാലയിലെ സമരത്തിന് പിന്തുണയുമായി എത്തിയത് കപില്‍ ശ്രീധര്‍, നിതിന്‍ എന്നീ യുവാക്കളാണ്. കൂടുതല്‍ അറിയുവാന്‍ ഇവിടെ ഞെക്കുക >>>>>.
Deleteപ്രീയപ്പെട്ട സുഹൃത്തുക്കളെ,
Deleteജൈന മാലിന്യങ്ങള്‍ സംസ്കരിക്കുക എന്നത് ഒരു പ്രശ്നമെ അല്ല. മാംസ, മത്സ്യ, കോഴി വേസ്റ്റുകളും, ചീഞ്ഞളിഞ്ഞ ജൈവമാലിന്യങ്ങളും ഉത്ഭവസ്ഥാനത്ത് വേര്‍തിരിച്ചാല്‍ അവ സംസ്കരിച്ച് നല്ല ജൈവ വളമായി മാറ്റാം. നമുക്കെന്തിന് പ്രൈമറി ന്യൂട്രിയന്‍സ് മാത്രമടങ്ങിയ രാസവളം? മാലിന്യ സസ്കരണത്തെക്കുറിച്ച് വിശദമായ ഒരു പ്രസന്റേഷന്‍ ഇവിടെ കാണാം.
The Center for Earth Sciences Akulam and KFRI have lots of data on the above points.It is not the lack of facts or data or Satellite picture but the single implimenting agency.The Biodiversty Board of Govt of Kerala should take initiatives to do this.Compile the informatin and pass it to the Green MLAs and lets have a transparent published single window ..Congratulations to all the Political leaders to initiate such a thought
ReplyDeletethank you for the information
Deleteഎന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്. എല്ലാവര്ക്കും വേണ്ടിയുള്ള പ്രകൃതി വിഭവങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് കൊള്ളയടിക്കുന്ന അവസ്ഥ. അത് മരമായാലും മണലയാലും വെള്ളമായാലും എങ്ങനെയും എളുപ്പത്തില്‍ പണമുണ്ടാക്കുക അതിനു രാഷ്ട്രീയക്കാരും പോലീസുകാരും ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുക. നിയമങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. വന സംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കുകയും വന വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് ജാമ്യമില്ലാത്ത വകുപ്പാക്കി കേസെടുക്കുകയും ചെയ്തപ്പോള്‍ കുറയൊക്കെ വനങ്ങള്‍ നമുക്ക് സംരക്ഷിക്കാം കഴിയുന്നുണ്ട്. അതുപോലെ നദികള്‍ സംരക്ഷിക്കുവാന്‍ കഴിയുകയില്ലേ
ReplyDeleteനിയമങ്ങള്‍ കൂടുതല്‍ കര്‍ശനം ആക്കേണ്ടതുണ്ട് ,പ്രകൃതിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കും അതിനു കൂട്ട് നില്‍ക്കുന്നവര്‍ക്കും എതിരെ കൂടുതല്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാവുന്ന രീതിയില്‍ നിയമം ശക്തമാക്കണം
Deleteവളരെഏറെ പ്രസംസനിയമാണ് നിങളുടെ പുതിയ ചുവടുവെപ്പ്. ഇതു യാഥാര്തമായാല്‍ കേരളത്തിലെ ജനങള്‍ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ മറക്കനക്കാത്ത ഉപകാരമായിരിക്കും. ഞങ്ങളുടെ ഗ്രാമമായ പുത്തെന്‍വെലികരയിലെ മണല്‍ മാഫിയയെ കുറിച്ച് രണ്ടു വാക്ക് എഴുതികൊള്ളട്ടെ. ഇവിടെ 5 കി മി . പുഴയില്‍നിന്നും ഏതാണ്ട് 15 ഓളം ഗ്രൂപ്കള്‍ ചുരുങ്ങിയത് 4 വള്ളങ്ങള്‍ ഉള്ള ( 400 സി എഫ് ടി ) സജീവമായി പോലിസ്ന്റെ ഒത്താശയോടെ നിര്‍ലോഭമായി മണല്കൊള്ള നടത്തിവരികയാണ്. ദിനം 48000 സി.എഫ്.ടി മണല്‍ ഏകദേശം 8 ലക്ഷം രൂപ. ഇപ്പോള്‍ പേപ്പര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തത് കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എം. എല്‍ . എ മുന്‍കൈ എടുത്താല്‍ വളരെ നിസ്സാരമായി ഇതു എന്നനെക്കുമായി നിര്‍ത്തുവാന്‍ സാദിക്കും. തീര്‍ച്ചയായും ഇതിനൊരു പരിഹാരം കാണുമെന്നുകരുതട്ടെ.
ReplyDeleteതീര്‍ച്ചയായും അനധികൃത മണല്‍ വാരാലിനെതിരെ നമ്മള്‍ ശക്തമായി മുന്നോട്ടു പോകും
Deleteനഗരങ്ങളിലൂടെ ഒഴുകുന്ന പുഴയുടെ ഇരു വശങ്ങളിലും 15m വീതിയില്‍ ഭൂമി ഏറ്റെടുത്തു ടുറിസം (മറയിന്‍ ഡ്രൈവ് പോലെ) ഉപയോഗിക്കാം.. ഇതു വഴി നഗരങ്ങളില്‍ നിന്നുമുള്ള മാലിന്യം പുഴയില്‍ വരുന്ന്നത് ഒരു നല്ല ശതമാനം കുറക്കുകയും ടുറിസം വികസനനവും സാധ്യമാകും.....
ReplyDeleteപറ്റാവുന്ന സ്ഥലങ്ങളില്‍ ഇത് പോലുള്ള വികസനങ്ങള്‍ ആവാം
DeleteTo attract tourist we need not have Star Hotels in Hill Stations\ High ranges. It is better to have eco-friendly cottages and parking facility for caravans with necessary electric connections. Instead of constructing high rise buildings in Hill Stations and spoiling the natural beauty of the land, develop the near by Towns with good Hotels and road facility to the tourist spot. At the same time all sorts plastic items should be banned in such places. Avoid sanctioning of colleges in and around the Hill Stations.
ReplyDeleteHello sir,
Deletehere we are discussing about the necessary steps to save our rivers and forests ,So kindly write your opinions about the post. thanks a lot.
വളരെ മുന്‍പേ തന്നെ തുടങ്ങേണ്ടിയിരുന്ന ഒരു ചിന്തയാണ്. വൈകിയാന്നാക്കിലും ഇത്തരം ഒരു നല്ല കഴ്ച്ചപാടുമായി മുന്നോട്ടു പോകുന്ന ഹരിത ടീമിന് എല്ലാ വിധ ആശംസകളും. We are all with you
ReplyDeleteപ്രിയ ഹരിത എം എല്‍ എ മാര്‍ക്ക് നമസ്തെ
ReplyDeleteകേരള നിയമ സഭാ സാമാജികര്‍ക്കിടയില്‍ ഇങ്ങനെ ഒരു വിഭാഗം ഉണ്ടായതില്‍ ഞങ്ങള്‍ വളരെ സന്തോഷിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വളരെ താത്പര്യപൂര്‍വം പിന്താങ്ങാന്‍ നിശയിച്ചാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. വാസ്തവത്തില്‍ രാഷ്ട്രിയ പ്രവര്‍ത്തകരുടെ പോക്ക് കണ്ടു മനസ്സു മടുത്ത ഒരവസ്ഥയില്‍ നിന്നും അല്പം ആശ്വാസം തന്നതില്‍ നിങ്ങളോട് നന്നിയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിര്‍വചനം ക്രീയാത്മകമായി മാറ്റി എഴുതാന്‍ ഇത് സഹായിച്ചേക്കാം. നല്ലത് വരട്ടെ.
മണ്ണിനെയും വെള്ളത്തെയും കാടിനേയും സംരക്ഷിക്കാതെ വികസനം നിലനില്കില്ല, അത് സമ്രക്ഷിക്കാന്‍ നയവും നിയമവും സംരക്ഷക സംവിധാനവും ആവശ്യമാണ്. നദികളെക്കുറിച്ച് പഠിച്ചു നിയമ സഭയില്‍ ശക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജനകീയ പിന്തുണ ലഭിക്കാന്‍ നിങ്ങളുടെ യാത്രക്ക് തീര്‍ച്ചയായും കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ പ്രഭുദ്ധരായ ജനങ്ങള്‍ രാഷ്ട്രീയ ഭേതമെന്യേ നിങ്ങളോടൊപ്പം ഉണ്ടാകും
ജോയ് .കെ
https://www.facebook.com/photo.php?fbid=475769039134535&set=a.453603838017722.105919.453602078017898&type=1&theater
Deleteമണല്‍ മാഫിയയുടെ സമ്മര്‍ദ്ദം മൂലം ചെറുതുരുത്തി എസ്. ഐ യെ സ്ഥലം മാറ്റിയതായി പത്രത്തില്‍ വായിച്ചു. ശരിയാണെങ്കില്‍ ആദ്യം അദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കൂ...
ReplyDeleteShaji
This comment has been removed by the author.
ReplyDeleteProtect Thejaswini river
ReplyDeletethe river origin from Karnataka forest. the river passes by Cherupuzha town but the town waste is deposited in the river we should protect the river
By;
Puzha-Parastithi Samrakshana Samithi,Cherupuzha
P.Muhammed Kunhi (9446041328), Sebastian Kizhakarakatu (9446307256),
Gopi Kanjirangadan, Saji Chunda (9447851841),Mohanan Paleri , K.N. Sreekanth.
yes ..keep in touch
DeleteThis comment has been removed by the author.
ReplyDeleteവളരെ പ്രാധാന്യമുള്ള വിഷയങ്ങളാണ് ലേഖനത്തില്‍ പ്രതിപാദിച്ചത്.ആശംസകള്‍ . പ്രകൃതിയെ സ്നേഹിക്കുന്നവര്‍ മാത്രമല്ല,ഇവിടെ ജീവിക്കുന്നവര്‍ ഓരോരുത്തരും ഈ മണ്ണിനെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്വയം തിരിച്ചറിയണം.ഇതൊരു വലിയ കൂട്ടായ്മയായിത്തീരുമെന്ന് പ്രത്യാശിക്കുന്നു.
ReplyDelete.....
ഇതെഴുതുമ്പോള്‍ കണ്മുന്നില്‍ വറ്റിവരണ്ട ഒരുപുഴയുടെ പട്ടാമ്പിക്കാഴ്ച്ചയുണ്ട്.പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുകൊണ്ട് കൊടും വരള്‍ച്ചയിലേക്ക് കാലുംനീട്ടിയിരുന്നു മടിയിലെ കരിമ്പുല്ലുകള്‍ക്ക് മുലയൂട്ടുകയാണ് നിള.വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ ഇനിയും അടച്ചില്ലെങ്കില്‍ പാലത്തിനടിയില്‍ത്തന്നെ അതിന്നോ നാളെയോ പിടഞ്ഞുതീരും.പത്തുപതിനഞ്ചു കിലോമീറ്ററുകള്‍ക്കുള്ളിലുള്ള കിണറുകളും കുളങ്ങളും അപ്പോള്‍ വെറും ശവക്കുഴികള്‍ ആകും.
ബന്ധപ്പെട്ട നടപടികള്‍ക്കായി അപേക്ഷിക്കുകയും ചെയ്യട്ടെ.
thanks a lot for your support
DeletePl.see the link. A cleaning up operation in Estonia.
ReplyDeletehttp://www.youtube.com/watch?v=A5GryIDl0qY
Thanks for initiating a serious discussion on this topic. Various aspects with regards to the river is dealt by different departments as you have pointed out. It is exactly due to the opposition from these departments (in fear of losing their powers) that the proposal for River Basin Authority is kept pending for almost a decade. If your effort results in massive public demand for RBA, then the government/ concerned minister(s) will have the political will for bringing legislation for the same. We assure you co-operation in this effort.
ReplyDeleteA few preliminary comments on RBA and its roles are given below.
1. We must have a State Level Authority and individual basin level organisations (River Basin Organisation / River Board) for all larger rivers. Smaller rivers can be clubbed as clusters. For each Basin level organisation / board, there shall be at least one lower tier.
2. We must have a bottom up approach with local communities and LSGs having key role. At the top, ideally the water resource and revenue departments shall have equal importance.
3. It is already time for us to move from river conservation (which unfortunately has been a total failure) to river rejuvenation if we are to face the threats of climate change and ensure water security for all. The Ganga Action Plan or the Pamba Action Plan is mainly limited to pollution control activities whereas a river revival action plan involves much larger activities.
4. You have used the word Deseeya Swathu - ie national property. It is very dangerous as efforts are on to nationalise the rivers even though they are in the state list at present. If the rivers are nationalised, we will soon see Pamba - Achankovil -Vaipar and a host of other projects being implemented.
Lastly, you have mentioned Neyyar, Bharathapuzha, Periyar and Pamba as the first rivers. You are forgetting one river with maximum potential. The name is obvious.
Thanking you all once again,
S.P.Ravi
Chalakudy Puzha Samrakshana Samithi
yes we need your support.we will infom
Deleteമണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്നു മതബന്ധമായും ശാസ്ത്ര ബന്ധമായുമുള്ള സാക്ഷ്യപത്രമുണ്ടു. അതു മാനവകുല സ്രിഷ്ടി സ്ഥിതി സംഹാര ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നുതാന്നു. സ്രിഷ്ടിയും സംഹാരവും അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ തർക്കം ‘സ്ഥിതി’ യെക്കുറിച്ചാന്നു.
ReplyDeleteമണ്ണിനെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്തകൾ സ്വാർഥവും അപഹാസ്യവും ഭ്രാന്തവുമാന്നു. ഈ ദുർഗുണങളാന്നു ആവാസ വ്യവസ്ഥയെ ലംഘിക്കുവാൻ അവനെ പ്രേരിപ്പിക്കുന്നതു. മാനവ സ്ഥിതി ചരിത്രം തുടങുന്നതും സ്വന്തമാക്കുവാനുള്ള ത്വരയിൽ നിന്നാന്നു. ഗോത്രങളും കുലങളും മതങളും രാജ്യങളുമായി മാനവ സമൂഹം വളരുകയും വിഭജിക്കപ്പെടുകയും ചൈയ്തപ്പോഴും ഈ പൈശാചിക ചിന്തകൾ അധിനിവേശ സംസ്കാരത്തെ രൂപപ്പെടുത്തുകയാണുണ്ടായതു. ഈ അധിനിവേശ സംസ്കാരമാന്നു ഇന്നും മാനവ സമൂഹത്തെ നയിക്കുന്നതു.ഒരു രാഷ്ട്ര വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിൽ കഴിയുമ്പോഴും ഗോത്ര കുല മത മഹിമകൾ പരസ്പരം പോരടിക്കുവാൻ സമൂഹത്തെ സജ്ജമാക്കുന്നു. ആശയാദർശ പോരുകളിൽ നിന്നും രാഷ്ട്രീയ സംഘടനകളും മുക്തമെല്ല. ഇത്തരത്തിലുള്ള പോരാട്ടങളും പോർവിളികളും പലായനങൾക്കു കാരണമാകുകയും കയ്യേറ്റങളിൽ കലാശിക്കുകയും ചെയ്യുന്നു. ഭൂമിക്കു നേരെയുള്ള കയ്യേറ്റങൾ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു.
മാനവകുല സംസ്ക്ർതി രൂപപെട്ടുവന്നതു നൂറ്റാണ്ടുകളിലൂടെയാണു..വേട്ടയാടി ഭുജിച്ചു ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും കാർഷിക ജീവിതത്തിലേക്കുള്ള ചുവടുമാറ്റം മണ്ണുമായി മനുഷ്യനെ കൂടുതൽ അടുപ്പിച്ചു. പിന്നെ മണ്ണും മനുഷ്യനും നേർക്കു നേരെയുള്ള സമരത്തിലായിരുന്നു. മനുഷ്യൻ മണ്ണിനെ കീഴടക്കി. കീഴടക്കിയ മണ്ണിന്റെ ഉടമസ്ഥത വ്യക്തിയിൽനിന്നും ഗോത്രങളിലേക്കും കുലങളിലേക്കും കൈമാറി രാജ്യങളും സാമ്റാജ്യങളുമായി രൂപാന്തരപ്പെട്ടു. പിന്നെ അധിനിവേശങളുടെ കാലമായി. ഈ അധിനിവേശ അഹന്തയാന്നു , മണ്ണിനോടു മല്ലടിച്ചു ജീവിക്കുവാനുള്ള അഭിനിവേശമാണ് ആവാസ വ്യവസ്ഥയെ തകിടം മറിച്ചതു. ഇതു കാലഘട്ടത്തിൻടെ അനിവാര്യതയായിരുന്നു. ഈ അനിവാര്യതയോടു പൊരുത്തപ്പെട്ടു ബദലുകൾ കണ്ടെത്തുന്നിടത്തും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുവാൻ മനുഷ്യൻ പരാജയപ്പെട്ടിടത്തിനിന്നുമാന്നു പരിസ്ഥിതി ആഘാതങളുടെ തുടക്കം.
വാസ്തവത്തിൽ ഈ ഭൂമി മനുഷ്യനു മാത്രം അവകാശപ്പെട്ടതാണോ?. മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്ന അനേകം ജീവികളിൽ ഒന്നു മാത്രമെല്ലെ.അവന്റെ ഇഛക്കനുസരിച്ചു ഈ ഭൂമിയെ മാറ്റി മറിക്കുന്നതു ഇതര ജീവജാലകങളുടെ ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കലെല്ലെ?.വർത്തമാനകാല മനുഷ്യസമൂഹം മണ്ണിലേൽപ്പിക്കുന്ന ആഘാതം വരും തലമുറയുടെ ജീവിക്കുവാനുള്ള അവകാശത്തേയും കവർന്നെടുക്കുകയെല്ലേ?.ഈ തിരിച്ചറിവാന്നു ഒരു നവ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന്നു നമ്മെ പ്രേരിപ്പിക്കേൻടതു.
അവശേഷിക്കുന്ന കാടും പുഴയും തോടും തണ്ണീർത്തടങളും ജൈവ സമ്പത്തും സംരക്ഷിക്കുവാനുള്ള ഹരിത കൂട്ടായ്മാക്കു ഭാവുകങൾ. ഹരിതചിന്തകൾ തുടരെട്ടെ.
പുഴയും കാടും നാടും മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല , ഇത്തരം മനസ്സിലാക്കലുകള്‍ വ്യാപിച്ചാല്‍ അത് ഭൂമിയുടെ മൊത്തം നിലനില്‍പ്പിനു വളരെ സഹായകരമാവും ,thank you for your long comment.
Deleteപുതിയ ഒരു monitoring ഏജന്‍സി വന്നത് കൊണ്ട് ഒരു കാര്യവും ഇല്ല ........
ReplyDeleteനമ്മുടെ pollution കണ്ട്രോള്‍ ബോര്‍ഡ് നെ കണ്ടില്ലേ ...ഒരു വെള്ളാന..........ഇതുപോലെ ധാരാളം ഏജന്‍സി കല്‍ നാട്ടില്‍ ഉണ്ട്.....
ഒരു തുണ്ട് ഭൂമി ഇല്ലാത്തവര്‍ക് പോലും വിമാനത്താവളം തുടങ്ങാനും, ഇല്ലാത്ത ഭൂമിയുടെ പാരിസ്ഥിതിക അഗാധ പഠനം നടത്താനും ..ഒക്കെ .........Giology വകുപ്പിനെ ഒന്ന് നോക്കൂ ........മണല്‍ മാഫിയക്ക് പാസ്സ് കൊടുക്കാനും ,അനധിക്ര്‍ത്ത പരമട്ക്ക് ലൈസന്‍സ് കൊടുക്കാനും വേണ്ടി മാത്രമുള്ള ,,,,ഗ്രൌണ്ട് വാട്ടര്‍ ടെപര്‍ത്മെന്റ്റ് നെ നോക്കൂ ...കുഴല്‍ കിണര്‍ മാഫിയ കു ചൂട്ടു പിടിച്ചു കൊടുക്കുന്ന //////////അങ്ങനെ ഒത്തിരി ....ഇതു പോലുള്ളവ ഇനിയും വേണ്ട ..........
പ്രൈമറി തലം മുതല്‍ ഈ കാര്യങ്ങളില്‍ അവബോധമുള്ള ഒരു തല മുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക ....ഇനി അത് മാത്രമേ നമുക്ക് മുന്‍പില്‍ ഉള്ളൂ
ബോധവല്‍ക്കരണം വളരെ പ്രധാനമാണ് pre-school മുതല്‍ അതൊരു ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും
Deleteപുതിയ ഒരു monitoring ഏജന്‍സി വന്നത് കൊണ്ട് ഒരു കാര്യവും ഇല്ല ........
ReplyDeleteനമ്മുടെ pollution കണ്ട്രോള്‍ ബോര്‍ഡ് നെ കണ്ടില്ലേ ...ഒരു വെള്ളാന..........ഇതുപോലെ ധാരാളം ഏജന്‍സി കല്‍ നാട്ടില്‍ ഉണ്ട്.....
ഒരു തുണ്ട് ഭൂമി ഇല്ലാത്തവര്‍ക് പോലും വിമാനത്താവളം തുടങ്ങാനും, ഇല്ലാത്ത ഭൂമിയുടെ പാരിസ്ഥിതിക അഗാധ പഠനം നടത്താനും ..ഒക്കെ .........Giology വകുപ്പിനെ ഒന്ന് നോക്കൂ ........മണല്‍ മാഫിയക്ക് പാസ്സ് കൊടുക്കാനും ,അനധിക്ര്‍ത്ത പരമട്ക്ക് ലൈസന്‍സ് കൊടുക്കാനും വേണ്ടി മാത്രമുള്ള ,,,,ഗ്രൌണ്ട് വാട്ടര്‍ ടെപര്‍ത്മെന്റ്റ് നെ നോക്കൂ ...കുഴല്‍ കിണര്‍ മാഫിയ കു ചൂട്ടു പിടിച്ചു കൊടുക്കുന്ന //////////അങ്ങനെ ഒത്തിരി ....ഇതു പോലുള്ളവ ഇനിയും വേണ്ട ..........
പ്രൈമറി തലം മുതല്‍ ഈ കാര്യങ്ങളില്‍ അവബോധമുള്ള ഒരു തല മുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക ....ഇനി അത് മാത്രമേ നമുക്ക് മുന്‍പില്‍ ഉള്ളൂ
yes man
Deleteബോധവല്‍ക്കരണം വളരെ പ്രധാനമാണ് pre-school മുതല്‍ അതൊരു ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും.
ReplyDeleteകേരളത്തിന്റെ മാത്രമല്ല ഈ ഭൂമിയുടെ തന്നെ പാരിസ്ഥിതിക നിലനില്‍പ്പ് ഒരു ചോധ്യചിഹ്ന്നം പോലെ നില്‍ക്കുന്ന ഈ സമയത്ത് ഇത്തരം നടപടികള്‍ വ്യാപകമായി നടപ്പിലാക്കാന്‍ മുന്കൈയ്യേടുതില്ലെങ്ങില്‍ പിന്നെന്താണ് ജനപ്രതിനിധികള്‍ക്ക് വേറെ ചെയ്യാനുള്ളത് . കേരളത്തിന്റെ മുഴുവന്‍ എം എല്‍ എ മാര്‍ക്കും മാതൃകയാവാന്‍ നിങ്ങള്ക്ക് കഴിഞ്ഞു .രാഷ്ട്രീയ ഭേദമന്യേ സര്‍വ പിന്തുണയും ഉണ്ടാകും .red salute !!!
thank you very much
Deleteഇത് വെറുമൊരു കൂട്ടായ്മയല്ല ഒരു വന്‍ പ്രസ്ഥാനമായി തന്നെ മാറണം ,പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം ,പ്രകൃതി സമ്പത്ത് കട്ട് തിന്നാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കണം .മണല്‍ കൊള്ള തടയാന്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കണം,രാസ ഖര മാലിന്യങ്ങള്‍ പുഴയിലോഴുക്കുന്ന ഫാക്ടറിയുടെ ലൈസന്‍സ് മരവിപ്പിക്കണം .എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteOur rivers are polluted from many sources and the study reports published show that this may lead to serious problem in the State. CWRDM has done excellent work on surface water and ground water quality of rivers and its basin area. The results are eyeopeners to many. the quality of water in the State has great importance as our rivers are rich in biodiversity. Let us all come together for a sustainable development to protect our environment.
ReplyDeleteThe destruction of midlands in north Kerala another threat to the rivers which has its origin in the midlands. Massive mining and destruction of these midlands will certainly lead to water scarcity in the lowlands and midlands.
strong regulations and implementation along with awareness can only save us.
let us go together to protect our water
DeleteVisit the webpage http://www.kerenvis.nic.in/Database/Rivers_1073.aspx
ReplyDeletehttp://www.kerenvis.nic.in/PublicationDetails.aspx?SubLinkId=137&LinkId=810&Year=2011
http://www.kerenvis.nic.in/PublicationCommon.aspx?Year=2011&Mid=2&LinkId=810
The above publications may be a good source of information
manel mafia epozum mafia work tanne police auto pidichalum mattunnilla
ReplyDelete1000scur feet house hi .tamperer plan stop chayanam.save manel
ReplyDeleteIt is good that we have started the journey. But, can we clarify the very meaning of the journey....... to where we are heading to...... and how?
ReplyDeleteinform you about it in detailed
DeleteVery high appreciation for the initiative. This definitely, is the thought for the future, in a country where future is always neglected. The young generation, the students need to be involved. They have to be mobilized or educated to be the torch bearers, because, they are going to be the beneficiaries. My salute to you, the visionaries, though I honestly feel it is too late. Still, it is better to be late than never. People of Kerala will be behind you and support you. All the very best. - Ramadas, Konathukunnu
ReplyDeletethank you Ramdasji
DeleteThe people of Vilappilsala will not permit to re-open the waste treatment plant. The City Corporation have no other option to deposit the waste in other places. Experts suggests the dumping of all mixed waste in to quarry. The move is from the Govt side. Unfortunately citizens are more educated than these experts on the adverse ef
ReplyDeletefects of leaching through micro macro holes which will contaminate ground water. Recently Govt & Corporation tried sanitary landfills at Railway platforms and failed to continue due to the natives objections.
I went to Vilappilsala with two youngsters to support them to close the plant. We introduced them about the low cost aerobic technique to treat the waste with the help of cow dung without leaching and foul smell. Unfortunately Villagers are not interested to follow the simple cost effective technology. Inside the plant the landfill done by the Corporation at 48 Acres of Land. Out side the plant near the road side we can see the waste thrown as packets in poly bags and sacks which may be by the Villagers.
The only solution we have to suggest is to collect the non-organic waste at initial stage and separate them to dispose/recycle them to save the environment. Mixing the non-organic with organic waste will be the reason for increased toxicity and high quantity of heavy metal which are harmful to soil and water quality. All types of organic waste can be treated as organic manure with simple technologies.
The experts who suggested the Govt on Waste Management are responsible for the recent situation. Thus a move beyond Political Party, Cast, Creed, Sex, language, age and religion is an urgent need to do some thing for our next generation.
Thanks to Internet to taught me to respond in English.
നല്ല കാര്യം ആണ് നെയ്യാര്‍ മുതല്‍ ചന്ദ്ര ഗിരി വരെ എന്നാ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ...ഇതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകണം ...മലിനീകരണം ആണ് ജല വിഭവങ്ങളുടെ കാര്യത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ..കഴിഞ്ഞ ആഴ്ച ശാസ്താം കോട്ട തടാകത്തില്‍ കകൂസ് മാലിന്യം തള്ളിയ പോലുള്ള വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ് ....ശക്തമായ ഒരു ബോധവത്കരണ പരുപാടി ആണ് ഇങ്ങനെ ഒരു വലിയ സംരംഭത്തിന്റെ ആദ്യ പടിയായി ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം ..
ReplyDeleteagree ,ബോധവല്‍ക്കരണം പ്രധാനമാണ്
DeleteTotally agree with your thoughts.Right people in right action.All the best.
ReplyDelete"സംസ്ഥാനത്ത് നദികളുടെ അവകാശം ഏതു വകുപ്പിനാണെന്ന് സര്‍ക്കാരിന് പോലും അറിയില്ല .നദിയുടെ അടിത്തട്ടിലുള്ള മണല്‍ റവന്യു വകുപ്പിന്റെ ,ജലം ജലവകുപ്പിന്റെ , മത്സ്യത്തിന്റെ കാര്യം നോക്കുന്നത് ഫിഷറീസ് . വന മേഖലയില്‍ വനം വകുപ്പും .അല്ലാത്തിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശമുയര്‍ത്തുന്നു ജല വൈദ്യുത പദ്ധതികളുടെ സംരക്ഷണം ഊര്‍ജ്ജവകുപ്പിനാണ് .അതുകൂടാതെ നദികളുടെ പ്രവര്‍ത്തനവുമായി മലിനീകരണ നിയന്ത്രണം ,ആരോഗ്യ - കുടുംബക്ഷേമം,കൃഷി ,ആഭ്യന്തരം ,പൊതുമരാമത്ത് തുടങ്ങിയ നിരവധി വകുപ്പുകളും ബന്ധപെട്ടിരിക്കുന്നു."
ReplyDeleteഇതില്‍ ആദ്യം പറഞ്ഞ എല്ലാ വകുപ്പുകളും "കാര്യക്ഷമ"മായി തന്നെ "കാര്യ"ങ്ങള്‍ നടത്തുന്നുണ്ടല്ലോ!! എങ്കില്‍ പിന്നെ മലിനീകരണ നിയന്ത്രണം, ആരോഗ്യ - കുടുംബക്ഷേമം, കൃഷി, ആഭ്യന്തരം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞുകൂടെ? ഈ വകുപ്പുകളെ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും ആരെങ്കിലും തടയുന്നുണ്ടോ?
സെപ്തംബര്‍ 9 - 15 - ആഴ്ച്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (90:26) വളരെ വേദനയോടു കൂടിയാണ് വായിച്ചു തീര്‍ത്തത്. അതില്‍ ഏലൂരിനെക്കുറിച്ച് പറയുന്നതെല്ലാം കേരളത്തില്‍ നടന്നതു തന്നെയോ എന്ന് തോന്നിപ്പോയി. കേരളത്തില്‍ വ്യവസായങ്ങള്‍ ഇല്ല എന്ന ദുഷ്പേര് മാറ്റിയെടുക്കേണ്ടത് ഇവിടെ ഉള്ള വ്യവസായങ്ങള്‍ തന്നെയാണ്. അവര്‍ മാതൃക കാണിച്ചാലേ ജനങ്ങള്‍ അവരോടൊപ്പം നില്‍ക്കൂ. അല്ലെങ്കില്‍ അതിനെതിരെ കൊടി പിടിക്കുന്നതിനെ കുറ്റം പറയാനാകില്ല. അതിനെല്ലാം സമൂലമായ ഒരു മാറ്റം നിങ്ങളിലൂടെ പ്രതീക്ഷിക്കാമോ? ഇതും വെറുമൊരു രാഷ്ട്രീയ പ്രഹസനം ആവില്ല എന്നതിന് എന്താണ് ഉറപ്പ്? ഇവിടെ ശക്തമായ നിയമം ഇല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന നിങ്ങള്‍, ഉള്ള നിയമം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിയുടെ പേരില്‍, ജില്ലാ കലക്ടറുടെ കാറിന്റെ രെജിസ്ട്രേഷന്‍ നമ്പരില്‍ മണല്‍ പാസ് സംഘടിപ്പിച്ചെടുത്ത കഥ ഞങ്ങളെല്ലാം ഒരു പ്രമുഖ വാര്‍ത്താ പത്രത്തില്‍ വായിച്ചതാണ്. മാത്രമല്ല ഭാരതപ്പുഴയുടെ മണലുള്ള എല്ലായിടത്തും അനധികൃതമായി മണല്‍ വാരുന്നുണ്ട് എന്നത് നാട്ടുകാര്‍ക്കെല്ലവര്‍ക്കും അറിയാം. ഇത് പോലീസിന് അറിയില്ല എന്നുണ്ടോ? പ്രാണഭയം കൊണ്ട് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു പക്ഷെ ഞാനടക്കമുള്ള അസംഘടിതരായ പൊതുജനങ്ങള്‍ തയ്യാറായി എന്ന് വരില്ല. അവിടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടവരല്ലേ നിങ്ങള്‍? ഇതു വരെയായി ഒരു സാമജികന്റെയും നേതൃത്വത്തില്‍ ഒരു പ്രക്ഷോഭം ഇതിനെതിരെ നടന്നതായി അറിവില്ല. നിങ്ങളിലൂടെ അതിനു ഒരു പരിഹാരം (ഇനിയെങ്കിലും) ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..
തീര്‍ച്ചയായും നദികളെയും പ്രകൃതിയെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങളെന്നും മുന്നിലുണ്ടാവും .
DeleteHappy to know that atlast our green MLAs are taking the long pending initiative to protect our rivers – our lifelines for posterity. The idea to set up a statutory body is also welcome. I would add the following
ReplyDelete1. While the National Ganga River Basin Authority ( NGRBA ) has been a good initiative of the GoI and there is a lot to study from it, it has not been able to initiate much on the ground except for ETPs and such other pollution control mechanisms. Among their four pronged objectives, the priority given to restoring flows ( ecological flows ) in the river Ganga is one of the most significant steps taken by NGRBA. However one hopes it does not remain on paper ! All our Kerala rivers fail to reach the sea in summer due to reducing summer flows and dry up in some stretches. Hence restoring flows in our rivers is an important step that needs to be initiated even without waiting for the formation of a statutory authority. This is something that can be taken up through the participation of all the river dependents and all the local self governments, departments and industries using the rivers jointly. River revival master plans can be prepared for each rivers through which each agency using the river / polluting the river gives back flows or works towards improving flows.
2. The GoK is already carrying out sand auditing and river bank mapping in many of our rivers using the RMF funds, Using the results of the same, sand holidays should be declared in over mined stretches. This would improve the water table and water quality in the long run for the river side panchayaths and drinking water schemes
3. Definitely the statutory authority should not be vested in a single ministry like the WRD. It will turn into another top down authority. It should be a bottom up, upscaled, multi tier, multi lateral authority with planning, designing, technical support, implementation, supervising and monitoring roles assigned. The local self governments should have a prominent role in implementation and restoration
4. Empowered river monitoring committees directly reporting to the district collector should be set up as interim measure till the statutory authority is set up. These committees should be in charge of monitoring the pollution discharge, water extraction and flow releases form reservoirs into the river.
We can discuss more as it progresses. All the best for your endeavor .
Dr. Latha.A
River Research Centre
good informations and opinions ,thank you . And yes,
Deletewe need to discuss it here.
ഇപ്പോള്‍ എന്താണൊരു ഭുതോദയം? 1967 നു ശേഷം ഇവിടെ കൃഷിഭുമി നികത്തിയിട്ടെ ഇല്ലേ? ഈ യുവ എമ്മെല്ലെമാരുടെ വിടുകള്‍ ഇരിക്കുന്നത് ഉള്‍പ്പെടെ എല്ലാം നികത്തിയ ഭുമി തന്നെയല്ലേ? കാടുകള്‍ വെട്ടിത്തെളിച്ചും മലകള്‍ ഇടിച്ചുനിരത്തിയും നദികള്‍ കയ്യേറിയും ഭുഗര്ഭ ജലം ഉറ്റിയും ഒക്കെയല്ലേ ഈ കാണായ വിടുകളും മണിമാളികകളും ഒക്കെ നിര്‍മ്മിച്ചിരിക്കുന്നത്? ഇത്രയും മതിയെന്നോ? ഇനി നിര്ത്താമെന്നോ? ഏതെങ്കിലും നദിയില്‍ നിന്ന് മണല്‍ വാരാതെ കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ ആരെങ്കിലും വിട് നിര്‍മ്മിച്ചിട്ടുണ്ടോ? അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ!
ReplyDelete@PCM - By seeing your photo I assume that you are above 50. So please give way to us - the younger generation. We will decide...You be the spectator.
DeleteGreen MLAs...
ReplyDeleteI am a leftist...but an admiror of you guys. Infact, I think you guys are better than young leftists.
I used to see all news channels..and I really really appreciate your thoughts.
Regarding the "Manal Varal" issue,
1)I really think our population is first culprit...bcoz we all need house to live.
2) I am in US now, and here they use plywood - But I am not sure if we have enoght wood for this.
What is the real alternative we can suggest to replace the current way?
We can't just say to stop getting sand to build building...a good alternative should be given, right?
I do agree with your view regarding all these issues, but just wondering about the alternative.
One more thing - I am a software developer, so if I can help you guys in building any sites...please please let me know.
Thanks
Anish
പ്രിയ പ്രതാപേട്ടന്‍ , സതീശേട്ടന്‍ , ഷാജി ഭായ് , ശ്രീ ബല്‍റാം ശ്രീ ശ്രേയംസ് കുമാര്‍ ശ്രീ ഹൈബി. ആദ്യമായി എഴുതുകയാണ് ഇവിടെ . ആദ്യം തന്നെ നിങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങളെ അഭിന്ദിക്കട്ടെ.. ഏകദേശം ഇരുപത്തഞ്ചു കൊല്ലമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ വളരെ താല്പര്യത്തോടെ നോക്കിക്കാണുകയും അതില്‍ പങ്കെടുക്കാന്‍ പറ്റുമ്പോഴൊക്കെ ചേര്‍ന്നുനില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍.. .., നിങ്ങള്‍ ചെയ്ത എളിയ (എന്നാല്‍ ഏറ്റവും വലിയ ) പ്രവര്‍ത്തനം എന്ന് എനിക്ക് തോന്നിയിട്ടുള്ളത്, പരിസ്ഥിതി വിഷയങ്ങളില്‍ കേരളത്തിലെ പൊതുജനങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി എന്നുള്ളതാണ്. അതായത് നമ്മുടെ പരിസ്ഥിതിവിഷയങ്ങളില്‍ മുഖം തരിഞ്ഞു നിന്നാല്‍ ശരിയാവില്ല എന്ന് നമ്മുടെ യുവജനങ്ങള്‍ പറഞ്ഞുതുടങ്ങി.. പത്തു മുപ്പത്തഞ്ചു കൊല്ലമായി നമ്മുടെ നാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തൊണ്ടപൊട്ടുമാറു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളിലൂടെ വീണ്ടും പൊതുചര്‍ച്ചയിലേക്കു വന്നിരിക്കുകയാണ്.. എത്രകാലം കേരളസമൂഹത്തില്‍ ഈ വിഷയത്തിനു നിലനില്‍പ്പ് ഉണ്ടാവും എന്നൊന്നും മുന്‍കാല ചരിത്രം അറിയുന്ന എനിക്കും നിങ്ങള്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.. കാലങ്ങളായി പരിസ്ഥിതിപ്രവര്‍ത്തകരുടെ ടാര്‍ജറ്റ് വിദ്യാര്‍ത്ഥികളും യുവനങ്ങളും മാത്രമായിരുന്നു എന്നാല്‍ ഇന്ന് നിങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണണമെങ്കില്‍ അധികാരം കയ്യാളുന്ന ജനപ്രധിനിധികളും ഉദ്യോഗസ്ഥരും ഈ വിഷയങ്ങളില്‍ ബോധാവല്‍കരിക്കപ്പെടണം നദികളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലായാലും നമ്മുടെ തണ്ണീര്‍തടങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളായാലും ഈ വിഭാഗങ്ങളുടെ അറിവില്ലായ്മ അല്ലെങ്കില്‍ തെറ്റായ അറിവ് വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളകാര്യം ഞങ്ങളെക്കാള്‍ കൂടുതല്‍ ദീര്‍ഘകാലമായി പൊതുരംഗത്ത് സജീവമായി ഇടപെടുന്ന നിങ്ങള്‍ക്ക് അറിവുള്ള കാര്യമായിരിക്കും. ഇതിനൊരറുതി വേണ്ടെ?.അതിനു ആരുമുന്‍കൈ എടുക്കും? നിങ്ങള്‍ക്ക് ഒരു വ്യക്തമായ വീക്ഷണം ഉണ്ടോ? ആ വീക്ഷണം അറിയാന്‍ കേരളത്തിലെ പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് താല്പര്യം ഉണ്ട്.. സി.താജുദ്ദീന്‍, ഖത്തര്‍ .
ReplyDeleteപറയുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നു മുന്നോട്ടുപോകുന്ന നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ....
ReplyDeleteപിന്നെ നദീസംരക്ഷണം ,പ്രകൃതിസംരക്ഷണം ,മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ പ്രസംഗത്തെക്കാള്‍ പ്രവര്‍ത്തിയാണ് ഇന്നാവശ്യം .എന്തുകൊണ്ട് നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഗ്രാമീണതലംമുതല്‍ ജനകീയ കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൂട .രാഷ്ട്രീയത്തിന് അധീതമായ ഇത്തരം കൂട്ടായ്മകളിലൂടെയേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത നേടാനാവൂ .
ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം പ്രകൃതിസംരക്ഷണ കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിങ്ങള്‍ മുന്നിലുണ്ടാവും എന്ന് വിശ്വസിക്കുന്നു ...എല്ലാവിധ ആശംസകളും .....
സിബി പയ്യാവൂര്‍ നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.. കാരണം പ്രവര്‍ത്തനം തന്നെയാണ് നമുക്ക് ആവശ്യം..പ്രത്യേകിച്ച് പ്രാദേശിക ഭരണം നിയന്ത്രിക്കുന്നവരെ ബോധവല്‍ക്കരിക്കുക എന്നാ കാലഘട്ടത്തിന്റെ ആവശ്യം ഇവര്‍ ഏറ്റെടുത്തെ മതിയാവൂ...എല്ലാ പിന്തുണയും...
Deletehttp://www.cynarplc.com/index.asp , see how they are ahead 25 years than our country...plastic waste to crude oil....!!!!!
ReplyDeletehttp://www.madhyamam.com/columnist/node/16
ReplyDeleteമാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട് സംബന്ധിച്ചു ഗ്രീന്‍ തോട്സ് കേരളായുടെ അഭിപ്രായം
ReplyDeleteഅരിയന്‍ ആഗ്രഹം ഉണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം കണ്ടത് പോലുള്ള ഒരു ബഹളം ആണ് ഇപ്പോള്‍ മലനാട്ടില്‍ നടക്കുന്നതു.
മണല്‍ ഖനനം, ഗ്രാവല്‍ ഖനനം, നിലം നികത്ത് എന്നിവയ്ക്ക് എതിരെ നാഴികക്ക് നാല്പ്ത്‌വട്ടം അന്വേഷണ റിപ്പോര്ട്ട്ക ലേഖനം എഴുതുന്ന പത്രങ്ങളും ചാനലും അതിനെതിരെ പ്രസംഗിക്കുന്ന രാഷ്ട്രിയക്കാരും മുന്‍ ആഭ്യന്തരസെക്രട്ടറി സ്വന്തം പേര് വെച്ച് ഇറക്കിയ നിയമവിരുദ്ധ ഉത്തരവാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം എന്ന് മാത്രം എഴുതാതതെന്താ... UDF സര്ക്കാചര്‍ ഈ ഉത്തരവ് റദ്ദ് ചെയ്യതതെന്ദേ.... (ഉത്തരവ് ഇറക്കിയത് LDF സര്ക്കാരരിന്റെ കാലത്താണ്) 85/2010/Home... ഈ ഉത്തരവ് പ്രകാരം അനധികൃതമായി മണല്‍, ഗ്രാവല്‍, ചെളി, തുടങ്ങിയവ കടത്തുന്ന വാഹനങ്ങള്‍ ആരും വഴിയില്‍ തടഞ്ഞു പരിശോധിക്കാന്‍ പാടില്ല... വേണമെങ്ങില്‍ അവ ലോഡ് ചെയ്യുമ്പോള്‍ പരിശോധിച്ച് നടപടി എടുത്തോണം... വിചിത്രം അല്ലേ... പിന്നെങ്ങനെ സിലിക്ക മണല്‍ ഖനനം, ഗ്രാവല്‍ ഖനനം, നിലം നികത്ത് എന്നിവ എങ്ങനെ തടയാന്‍ കഴിയും.... ഈ ഉത്തരവിന് പിന്നില്‍ അഴിമതി ഉണ്ട്... ഇങ്ങനയുള്ള വാഹനം പിടിച്ചെടുത്തു പിഴ ഈടാക്കണമെന്ന് KMMC നിയമം പറയുമ്പോഴാണ് ഈ നിയമ വിരുദ്ധ ഉത്തരവ് 2 വര്ഷ മായി നില നില്ക്കുനന്നത്... ഇതുമൂലം സര്ക്കാഷരിനു കോടികളുടെ നഷ്ട്ടം.. മണല്‍ - റീയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാഫിയക്ക് കോടികളുടെ നേട്ടം... കഴിഞ്ഞ 2 വര്ഷറമായി പിടിച്ച വാഹനങ്ങള്‍ തുലോം വിരളം... നാട്ടിലെ നിലങ്ങള്‍ മുഴുവന്‍ നികത്താന്‍, കുന്നുകള്‍ ഇടിച്ചു നിരത്തി പാതാളകുഴിയാക്കാന്‍ സര്ക്കാിര്‍ വക ഒത്താശ... കൂടാതെ നിയമവിരുദ്ധ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സമ്മാനം... പെന്ഷ.ന്‍ ആയപ്പോള്‍ ദേവസ്വം ബോര്ഡിഥല്‍ ഉന്നത സ്ഥാനം.... സ്പിരിറ്റ്/കള്ളനോട്ട്/ മയക്കുമരുന്ന് കടത്തുന്ന കാര്യത്തിലും ഇതുതന്നെയാണോ സര്ക്കാ ര്‍ നിലപാട്......
ReplyDeleteKMMC, protection of river bank act, wet land act, KLU എന്നി നിയമ പ്രകാരം വാഹന ഉടമകളില്‍ നിന്നും 2008, 2009, 2010, 2011, 2012 വര്ഷടങ്ങളില്‍ ഈടാക്കിയ തുക പരിശോധിച്ചാല്‍ ഇത് വ്യക്തംമാകും... ഈ വിവരം ഉന്നയിച്ചു ഒരു നിയമസഭ ചോദിക്കൂ..
പരാതി കൂടുമ്പോള്‍ സ്ക്വാഡ് ഉണ്ടാകി കളക്ടര്‍/RDO മണല്‍ സ്ക്വാഡില്‍ നിയോഗിക്കും... ഇനി സ്ക്വാഡ് അംഗങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടാലും... ജീവന്‍ പണയം വെച്ചാണ് ഇതിനിരങ്ങുന്നത്... പ്രത്യേകിച്ച് രാത്രി... സ്ക്വാഡ് ജോലിക്ക് ഇട്ടാലും സീറ്റിലെ ജോലിയില്‍ നിന്നും ഒഴിവാക്കില്ല... രാത്രി ജോലിക്ക് ശേഷം off ഇല്ല... സ്പെഷ്യല്‍ അലവന്സ്് ഒന്നും ഇല്ല... സീറ്റിലെ ജോലിയും ചെയ്യണം... ആകെ നേട്ടം മണല്‍ മാഫിയയില്‍ നിന്നും കാശ് വാങ്ങുന്നു എന്ന ‘സല്പ്പേ രും’... സ്ക്വാഡ് ജോലിയില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നവരായ സഹപ്രവര്ത്തടകരും ഒരേ PSc ലിസ്റ്റില്‍ നിന്നും ജോലിക്ക് മറ്റു വകുപ്പില്‍ കയറിയവരും വനിതാ ജീവനക്കാരും അതേ ശമ്പളം പറ്റി രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ സ്ക്വാഡ്കാര്‍ എന്തിനാണ് ജീവന്‍ പണയം വെച്ച് , ഉറക്കം കളഞ്ഞു അധിക ജോലി ചെയ്യുന്നത്... ഇപ്പോള്‍ സ്ക്വാഡ് അംഗങ്ങളുടെ വീടിനു സമീപം വരെ നിരീഷകര്‍ ആയി കഴിഞ്ഞു..
ReplyDeleteതലസ്ത്ഹന നഗരിയിലൂടെ ഒഴുകുന്ന ആറുകൾ മരണത്തിന്റെ അന്ത്യത്തിലാണ് ഇനി എങ്കിലും രാഷ്ടടിയ യുവജന നേതാക്കൾ കണ്ണ് തുറക്കുക ...
പാര്വതി പുത്തനാർ പൂന്തുറ മുതൽ ഒരു കുറച്ചു ദൂരം നടന്നു കാണുക
അതുപോലെ തിരുവനന്തപുരത്ത് തന്നെ ഉള്ള ആമ ഇഴഞ്ഞാൻ തോട് ...അത് പോലെ പല ഇടവും
പ്ലീസ് ...യുവജനങ്ങളെ നേതാക്കളെ നിങ്ങള്ക്ക് അതിനെ രക്ഷിക്കാൻ കഴിയുമെങ്കിൽ ...
"നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ" ഈ പദ്ധതി എന്തായി യാത്രകളൊക്കെ നടത്തിയോ കേരളത്തിലെ നദികളെ പറ്റി ഒരു പ്രോഗ്രാം എടുക്കണമെന്നുണ്ട് നിങ്ങൾ ഇതിന്റെ വീഡിയോ ഷൂട്ട് നടത്തിയിട്ടുണ്ടോ .
ReplyDelete