Tuesday, 21 August 2012


Venu Balakrishnan Interviews VD Satheeshan MLA _ Close Encounter 1 Venu Balakrishnan Interviews VD Satheeshan MLA _ Close Encounter 1

3 comments:

 1. നെല്ലിയാമ്പതി വായ്‌പാ തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങി (Mathrubhumi)

  കൊച്ചി: നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന്റെ എസ്റ്റേറ്റുകള്‍ പണയംവച്ച് ബാങ്കുകളില്‍നിന്ന് കോടികളുടെ വായ്പനേടിയ കേസുകള്‍ സിബിഐ അന്വേഷണത്തിന് വിടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. കോടികളുടെ വായ്പ നേടിയവരെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് വനംവകുപ്പ് ശ്രമിച്ചപ്പോള്‍ ബാങ്കുകള്‍ അതിനെ എതിര്‍ക്കുകയും പൂര്‍ണ നിസ്സഹകരണം പ്രകടിപ്പിക്കുകയും ചെയ്തു. ബാങ്കുകളുടെ നിസ്സഹകരണത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് വനം അധികൃതര്‍ വനംമന്ത്രി ഗണേഷ്‌കുമാറിന് കൈമാറിയിരുന്നു.

  സിബിഐ അന്വേഷണം വേണമെന്ന വനംമന്ത്രിയുടെ ആവശ്യം ഈ സാഹചര്യത്തില്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സിബിഐ അന്വേഷണത്തിന് യുഡിഎഫിലെ എംഎല്‍എമാരുടെ പിന്തുണയുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുന്നത് മുഖ്യമന്ത്രി മുന്‍കൈയെടുത്താണ്. എസ്റ്റേറ്റുകള്‍ കൈവശമുള്ള ആറുപേര്‍ അവ പണയപ്പെടുത്തി 14 കോടി വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തിട്ടുണ്ട്. കൂടുതല്‍പേര്‍ വായ്പയെടുത്തിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

  റവന്യൂവകുപ്പിന്റെ കൈവശ സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍വകുപ്പിന്റെ രേഖകളും ആശ്രയിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്നുള്ള സര്‍ക്കാര്‍നിലപാടിനെ ധിക്കരിച്ചുകൊണ്ടാണ് റവന്യൂ ഉദ്യോഗസ്ഥരും ബാങ്ക് മാനേജര്‍മാരും ഒത്തുചേര്‍ന്ന് വായ്പ നല്‍കിയതെന്ന് വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 1995-2002 കാലത്താണ് വായ്പകള്‍ നല്‍കിയിട്ടുള്ളത്. മറ്റ് എസ്റ്റേറ്റുകള്‍ കൈവശമുള്ളവരും വായ്പ നേടിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ നടത്തിയിട്ടുള്ള തട്ടിപ്പിനെക്കുറിച്ച് നെല്ലിയാമ്പതിയിലെ പാടഗിരി പോലീസ്‌സ്റ്റേഷന്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും ഫയലുകള്‍ സംസ്ഥാന വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പുരോഗമിച്ചിട്ടില്ല.

  ബാങ്കുകളില്‍നിന്ന് സിബിഐക്കുമാത്രമേ ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍കഴിയൂ. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് മന്ത്രി ഗണേഷ്‌കുമാര്‍ മുന്‍കൈ എടുത്തിട്ടുള്ളത്. ചട്ടപ്രകാരം സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെടണം. അതിനുശേഷംമാത്രമേ സിബിഐ അന്വേഷണത്തിനുള്ള വഴി ഒരുങ്ങുകയുള്ളൂ.

  ഒരു എസ്റ്റേറ്റിനെതിരെ ജപ്തിനടപടികള്‍ ബാങ്ക് ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്നുള്ള സുപ്രീംകോടതിയുടെ വിധികള്‍ പ്രാബല്യത്തിലിരിക്കെയാണ് റവന്യുവകുപ്പ് വായ്പാതട്ടിപ്പിന് കളമൊരുക്കിയത്. 68 ഏക്കറുള്ള മറ്റൊരു എസ്റ്റേറ്റ് ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് വില്പന നടത്തുകയും ചെയ്തിട്ടുള്ള സംഭവവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. എസ്റ്റേറ്റ് കൈവശംവച്ചയാള്‍ വായ്പാതുക തിരിച്ചടയ്ക്കാന്‍ വീഴ്ചവരുത്തിയപ്പോഴാണ് ബാങ്ക് ട്രിബ്യൂണലിനെ സമീപിച്ചത്.

  നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്തമാസം 17ന് കേസുകള്‍ ഹൈക്കോടതി പരിഗണിക്കും. അതിനുമുമ്പ് വനംവകുപ്പുദ്യോഗസ്ഥരുടെ യോഗം അഡ്വക്കേറ്റ് ജനറല്‍ വിളിച്ചുകൂട്ടും. ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടെങ്കിലും സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

  ReplyDelete
  Replies
  1. ഇവിടെ മന്ത്രിയും പിന്നിട് ഗ്രീം പോളിടിക്സിലെ MLA മാരും ഒരു പച്ചക്കള്ളം പറയുമ്പോള്‍ അത് ഏറ്റെടുത്തു വിളംബരം ചെയ്യുന്ന പത്രക്കാരും കൂടി ചേര്‍ന്ന് ആ കള്ളം സത്യം ആണെന്ന് വരുത്തി തീര്‍ക്കുന്നതാണ് കാണുന്നത് . ഇത് ചാരകേസില്‍ കേരളം കണ്ടതാണ് . എന്ത് വസ്തുത യുടെ പുറത്താണ് ബാങ്കിലെ രേഖകള്‍ പരിശോധിക്കാന്‍ സിബിഐ ക്ക് മാത്രമേ അതികാരം ഉള്ളു എന്ന് എല്ലാവരും സമര്ത്തിക്കുന്നത് . കേരള പോലീസിനോ വിജിലെന്സിനോ ഉള്ളതില്‍ കൂടുതല്‍ എന്ത് എന്വേഷണ അതികാരം ആണ് സിബിഐ ക്ക് ഉള്ളത് . സിബിഐ അന്വേഷണം CRPC ക്ക് പുറത്താണോ വരുന്നത് . ഇങ്ങനെ ഒരു പച്ചക്കള്ളം പ്രചരിപ്പിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ ചുരുക്കം ചിലര്‍ എങ്കിലും സത്യം അറിയുന്നവര്‍ ഉണ്ട് എന്നെ കരുതെണ്ടാതല്ലേ . അതല്ല തങ്ങള്‍ പച്ചക്കള്ളം പറഞ്ഞാലും മറു ഭാഗത്ത്‌ ജോര്‍ജ് ആയതു കൊണ്ട് ജനം വിശ്വസിക്കും എന്ന് കരുതിയത്‌ ആണോ ? ഇത്തരം കള്ളാ പ്രചാരങ്ങള്‍ ഈ ഗ്രൂപ്പിന്റെ വിശ്വാസ്യത തന്നെ അപകട പെടുത്തും എന്ന് മനസ്സിലാക്കിയാല്‍ നന്ന്. നിലവിലുള്ള അതികാരം വച്ച് കേരള പോലീസിനു ഏതു സ്ഥാപനത്തില്‍ നിന്നും രേഘകള്‍ പരിശോധിക്കാം . ക്രിമിനല്‍ നിയമം ഇതിനു വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നുണ്ട് ഇതേ അതികാരം ഉപയോഗിച്ച് ആണ് സിബിഐ യും രേഘകള്‍ പരിശോധിക്കുക. അതിനു അവര്‍ക്ക് പ്രത്യേക അതികാരം ഒന്നും ഇല്ല . നാളിതുവരെ സിബിഐ കേസന്വേഷണം ഏറ്റെടുക്കേണ്ടി വന്നത് പ്രത്യേക സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് . സംസ്ഥാന പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചാല്‍, കേസിനും അന്തര്‍ സംസ്ഥാനതലത്തില്‍ അന്വേഷണം ആവശ്യം ആയി വന്നാല്‍ ( ഒരു സംസ്ഥാനത്തെ പോലീസ് അന്യ സംസ്ഥാന പോല്സുമായി ബന്ധപെട്ടു അന്വേഷണം സാധ്യം അല്ല എന്നാ നിഗമനത്തില്‍ എത്തുമ്പോള്‍ ) , ഉള്‍പെട്ട പ്രതികള്‍ സംസ്ഥാന ഭരണത്തില്‍ സ്വാധീനം ഉള്ളവരാണ് എന്ന ആശങ്ക നിലവില്‍ ഉണ്ടായാല്‍, കേസ്സ് രാജ്യ പ്രാധാന്യം അര്‍ഹിക്കുന്നതും അന്തര്‍ ദേശീയ ബന്ധം ഉള്ളത് എന്ന് ബോധ്യം വന്നതും ആയാല്‍. അങ്ങനെ ഉള്ള പ്രത്യേക പരിതസ്ഥിതി കേന്ദ്ര സര്‍ക്കാരിനോ കോടതിക്കോ ബോധ്യം വന്നാല്‍ ആണ് സിബിഐ അന്വേഷണം നടത്തുക . അല്ലാതെ രേഖ പരിശോധിക്കാന്‍ സംസ്ഥാന പോലീസിനോ വിജിലെന്സിനോ അതികാരം ഇല്ലാത്തതു കൊണ്ടല്ല . അത് കൊണ്ടു ദയവു ചെയ്തു ഇനിയും ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കതിരിക്കുക .

   Delete
 2. Dear MLA's,

  It is good to find that new generation MLA's are supporting the Eco- Green Concept.Hopes your good works will reach success.Requesting you to widening your view to other areas too,which will help/atleast halt the government land occupying by mafia's. Please visit the government land acquitted by Private firm in Pappanamcode Junction, Trivandrum.The land actually belongs to Trivandrum corporation.

  ReplyDelete