Tuesday 21 August 2012

Venu Balakrishnan Interviews VD Satheeshan MLA _ Close Encounter 2 enu Balakrishnan Interviews VD Satheeshan MLA _ Close Encounter 2

13 comments:

  1. ഹസന്റെ ആര്‍ത്തിരാഷ്‌ട്രീയ വാദം രമേശ്‌ ചെന്നിത്തല തള്ളി
    ന്യൂഡല്‍ഹി : യു.ഡി.എഫിലെ ചെറുപ്പക്കാരായ എം.എല്‍.എമാര്‍ മുന്നോട്ടുവച്ച ഹരിത രാഷ്‌ട്രീയത്തെ ആര്‍ത്തിയുടെ രാഷ്‌ട്രീയമായി ചിത്രീകരിച്ച എം.എം. ഹസന്റെ നടപടി കെ.പി.സി.സി. അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല തള്ളിപ്പറഞ്ഞു. യു.ഡി.എഫ്‌. നിയമിച്ച അന്വേഷണ സമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചപ്പോള്‍ തന്നെ സമാന്തര അന്വേഷണം നടത്തിയ എം.എല്‍.എമാരെ തടയാതിരുന്നതു വഴി ആദ്യം മുതല്‍ക്കെ ഹരിത രാഷ്‌ട്രീയത്തോട്‌ ചെന്നിത്തല യോജിപ്പ്‌ പ്രകടമാക്കിയിരുന്നു.

    കെ.പി.സി.സി. വക്‌താവാണെങ്കില്‍ പോലും ഹസന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടി നേതൃത്വത്തിന്‌ ഇങ്ങനെയൊരു അഭിപ്രായമില്ലെന്നും രമേശ്‌ തുറന്നു പറഞ്ഞു. നെല്ലിയാമ്പതി സന്ദര്‍ശനത്തില്‍ നിന്നും ടി.എന്‍. പ്രതാപനെ തടയാനാണ്‌ 'എ'ഗ്രൂപ്പ്‌ നേതൃത്വം ശ്രമിച്ചതെങ്കില്‍ 'ഐ'ഗ്രൂപ്പുകാരായ വി.ഡി. സതീശനും ഹൈബി ഈഡനും 'ഐ' നേതൃത്വം വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നില്ല. യുവ എം.എല്‍.എമാര്‍ നെല്ലിയാമ്പതിയില്‍ കണ്ടെത്തിയ വിവരങ്ങള്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സമിതി അധ്യക്ഷന്‍ രാജന്‍ബാബുവിനു മുമ്പാകെ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്‌തു. ഹരിത ഗ്രൂപ്പുകാരെ നിയന്ത്രിക്കണമെന്ന്‌ പാര്‍ട്ടിക്കുള്ളില്‍ ശക്‌തമായ സമ്മര്‍ദമുണ്ടായിട്ടും ഇതിനു വഴങ്ങാന്‍ തയാറായില്ല. നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ യുവാക്കള്‍ക്ക്‌ അധികാരമുണ്ടെന്നും ഈ വഴിയിലൂടെയാണ്‌ താനും കെ.പി.സി.സി. അധ്യക്ഷ പദവിയിലെത്തിയതെന്നായിരുന്നു രമേശിന്റെ അഭിപ്രായം. ചെറുപ്പക്കാര്‍ കാര്യങ്ങള്‍ പഠിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയത്‌ വഴി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംസ്‌ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും രമേശിനു കഴിഞ്ഞു.

    കേരളാ കോണ്‍ഗ്രസ്‌ തോട്ടമുടമകള്‍ക്കൊപ്പം നിന്നപ്പോള്‍ അവരെ എതിര്‍ക്കുന്ന എം.എല്‍.എമാര്‍ക്കു പിന്തുണ നല്‍കുകയാണ്‌ രമേശ്‌ ചെയ്‌തത്‌. വനം ഭൂമി സംരക്ഷികുകയെന്നതാണ്‌ കെ.പി.സി.സിയുടെ പ്രഖ്യാപിത നിലപാടെന്നും വ്യക്‌തമാക്കി വനം കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഭാവിയില്‍ പാളിച്ച പറ്റാതിരിക്കാന്‍ കേസുകളില്‍ വനം, നിയമം, റവന്യൂ വകുപ്പുകളുടെ നിലപാടുകള്‍ ക്രോഡീകരിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയടുക്കണമെന്നും നിര്‍ദേശിച്ചു.
    *****************************************************************

    നല്ല ഒരു മുന്നേറ്റം. പ്രകൃതിയെ സംരക്ഷിക്കുക....ഞങ്ങളുണ്ട് കൂടെ.....

    ReplyDelete
  2. ആരും വായിക്കാന്‍ മറക്കരുത്....ലിങ്ക് പിന്തുടരുക...
    വായ മൂടിക്കെട്ടിയ പച്ച രാഷ്ട്രീയക്കാര്‍ !!!
    http://absarmohamed.blogspot.in/2012/08/blog-post_22.html

    ReplyDelete
    Replies
    1. അബ്സര്‍ മുഹമ്മദ്‌,
      നിങ്ങള്‍ ചോദിക്കുന്ന പല ചോദ്യങ്ങളും ബാലിശങ്ങലാണ്
      01 ഈ കൂടയ്മയില്‍ രാഷ്ട്ര്രീയം ഉണ്ട്. ഈ MLA മാര്‍ ഭരണകക്ഷിയില്‍ പെട്ടവരായത് കൊണ്ടാണ് അവരുടെ ഈ ഹരിത രാഷ്ട്രീയ മുന്നേറ്റത്തിനു ഇത്രയെങ്കിലും പിന്തുണയും പ്രോത്സാഹനവും ലഭിച്ചത്. ഇടതു പക്ഷത്തിലെ പ്രതിപക്ഷ നേതാവിന് പോലും ഈ ഒരു സ്വാതന്ത്ര്യം ലഭിക്കുകയില്ല. ഉദാഹരണത്തിന് കൂടംകുളം സമരത്തിന്‌ ഐക്യദാര്ധ്യം പ്രകടിപ്പിക്കുവാനിരുന്ന സ. V S അച്യുതാനന്ദനെ പാര്‍ടി അനുമതി ലഭിച്ചില്ല എന്ന് ഓര്‍ക്കുക.
      കക്ഷി രാഷ്ട്രീയത്തിനു അതീതമായി ഇവര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
      02 . ഇവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപെട്ടവരാണ്. ഇവര്‍ അധികാരസ്ഥാനതിരുന്നുകൊണ്ട് പ്രവര്തിക്കുംബോളാണ് ഈ ഹരിത രാഷ്ത്രീയത്തിനു പ്രസക്തിയെരുന്നത്‌. ഈ ഒരു അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ലഭിക്കുകയില്ല. ഒരു കാരണവശാലും ഇവര്‍ ഈ രാഷ്രീയ ചട്ടക്കൂടില്‍നിന്നും പുറത്തു വരേണ്ട കാര്യമില്ല.
      03 . എല്ലാ MLA മാര്‍ക്കും സമ്മാനം നല്‍കുന്നത് വിവിധ വകുപ്പുകള്‍ ആണ്. അത് സ്വീകരിക്കുക എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തന നിരതരായിരിക്കുന്ന ഇവരുടെ ആല്മാര്ധതയെചോദ്യം ചെയ്യേണ്ട കാര്യമില്ല.
      ഒന്നോര്‍ക്കുക ഇവരുടെ ശക്തമായ ഇടപെടലാണ് നെല്ലിയാമ്പതി വനഭൂമി കയ്യേറ്റങ്ങളെ ഇത്രയെങ്കിലും പൊതുജന മധ്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത്. ഇതുപോലെ മറ്റു പ്രശ്നംഗളിലും ഇവര്‍ ഇടപെടും തീര്‍ച്ച.

      Delete
    2. ഇവിടെ മറുപടി ഇട്ടാല്‍ അത് കള്ളന്‍ കൊണ്ടുപോകും എന്ന അവസ്ഥയാണ്...

      എന്റെ ചോദ്യം എം എല്‍ എ മാരോട് ആണ്. അവരുടെ മറുപടി ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

      01. ഈ കൂട്ടയ്മയില്‍ രാഷ്ട്രീയം ഉണ്ട് എന്ന് പറയുമ്പോള്‍ അവര്‍ തങ്ങളുടെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ട "ഇവിടെ രാഷ്ട്രീയം ഇല്ല" എന്ന വാദം പൊളിയുന്നു. മനസ്സിലായോ ???

      02. അതായത് ഒരു പാര്‍ട്ടിയുടെ വ്യക്താക്കള്‍ ആയി ഇരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തിനു അതീതമായി എന്ന് അവകാശപ്പെട്ടു ആളുകളുടെ കണ്ണില്‍ പോടീ ഇടാന്‍ നോക്കുക. രണ്ടു തോണിയില്‍ ഓരോ സമയം കാലിടുന്ന നപുംസക രീതി അല്ലേ?

      രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്ന് പുറത്ത്‌ വന്നു ജനഗള്‍ക്ക് വേണ്ടി നിന്നാല്‍ മാത്രം അധികാരത്തില്‍ എത്താന്‍ കഴിയില്ല എന്ന ആത്മവിശ്വാസം അവര്‍ക്ക്‌ ഉണ്ട് അല്ലേ ???
      അമ്മയുടെ ഒപ്പം കിടക്കുകയും, അച്ഛന്റെ ഒപ്പം പോവുകയും വേണം എന്ന് പറയുന്നതാണോ രാഷ്ട്രീയ ധാര്‍മികത ??

      3. ഈ വിവിധ വകുപ്പുകള്‍ എന്ന സംഭവം ആകാശത്ത്‌ നിന്ന് പൊട്ടി വീണത്‌ ഒന്നും അല്ലല്ലോ?? എം എല്‍ എ മാര്‍ ആയ ഇവര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാനും, തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും ഉള്ള സ്വാതന്ത്ര്യം ഇല്ലേ ??
      അതെങ്ങിനെ, സ്വന്തം പോക്കറ്റിന് ഗുണം ഉണ്ടാകുമ്പോള്‍ എന്ത് പ്രതിഷേധം അല്ലേ ???

      ഇവര്‍ ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നത് നാടിനു വേണ്ടിയാണോ അതോ അവര്‍ക്ക്‌ വേണ്ടി തന്നെയാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

      അവര്‍ക്ക്‌ മൈലേജ് കിട്ടാന്‍ സാധ്യത ഉള്ള പ്രശ്നങ്ങളില്‍ ഇടപെട്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ അവര്‍ ശ്രമിക്കും. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല.

      എന്റെയും മറ്റു പലരുടെയും ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട് എന്ന വസ്തുത തിരിച്ചരിയുമല്ലോ....

      Delete
    3. പ്രിയ സഹോദരാ ഇതു ഒരു ചോദ്യോത്തര പരിപാടി അല്ല എന്ന് മനസിലാക്കുക. നിങ്ങള്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയാലേ ഇതു ഇവിടെ നടപ്പാകൂ എന്നോന്നുമില്ല. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഈ മാതൃകയെ പ്രോത്സാഹിപ്പിക്കുക. ഇതിന്റെ ഫലം കാണുന്നത് വരെ കാത്തിരിക്കുക. ചെറുതായെങ്കിലും ഇതിന്റെ ഫലം കണ്ടു തുടങ്ങിയില്ലേ. നിങ്ങളുടെ മുന്‍പിലുള്ള പ്രകൃതി ചൂഷണത്തെ തടയാന്‍ നിങ്ങള്‍ക്കവും വിധം ശ്രമിക്കുക. എല്ലാവരും എങ്ങനെ തങ്ങള്‍ക്കാകും വിധം ശ്രമിച്ചാല്‍ ഇവര്‍ നിങ്ങള്ക്ക് മുന്‍പിലുണ്ടാകും

      Delete
    4. അതെ... ഉള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ അത്തരം കമന്റുകള്‍ ഡിലീറ്റ്‌ ആക്കിയും, സ്പാം ചെയ്തും ഇത് ചോദ്യോത്തര പംക്തി അല്ല എന്ന് പ്രഖ്യാപിക്കുകയാണ് സൗകര്യം.

      പുകഴത്തലുകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ ഇവര്‍ തയ്യാരാവുന്നുണ്ടല്ലോ...
      അപ്പോള്‍ ഇത് ഒരു "പുകഴ്ത്തല്‍ പംക്തി" മാത്രം ആയിരിക്കും അല്ലേ???

      വിമര്‍ശങ്ങങ്ങളെ ഭയപ്പെട്ടു പ്രോത്സാഹനങ്ങളെ മാത്രം എടുക്കാനുള്ള സഹിഷ്ണുതയെ ഇവര്‍ക്കുള്ളൂ അല്ലേ???

      ഇവര്‍ മുന്നില്‍ നില്‍ക്കുന്നത്‌ കൊണ്ടാവും പിന്നില്‍ ഉള്ളവരുടെ ചോദ്യങ്ങള്‍ കേള്‍ക്കാതെ പോകുന്നത് അല്ലേ....
      അല്ലെങ്കിലും മുന്നില്‍ നില്‍ക്കുന്നവന് മുന്നോട്ട് പോകുന്നതിനെ കുറിച്ച് മാത്രം ആണല്ലോ ചിന്ത. പിന്നില്‍ നില്‍ക്കുന്നവന്റെ ചോദ്യങ്ങള്‍ക്ക്‌ എന്ത് പ്രസക്തി അല്ലേ !!!

      Delete
    5. അബ്സര്‍ മുഹമ്മദ്‌,
      താങ്കളുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കാത്ത ബാലിഷമയവയാണ് ....

      Delete
    6. അബ്സര്‍ മുഹമ്മദ്‌,
      താങ്കള്‍ക്ക് ഹരിത രാഷ്ട്രീയത്തെ കുറിച്ച് വലിയ കാഴ്ചപാട് ഇല്ലാത്തതാണ് ഇത്തരം പ്രേശ്നോതരിയുമായി മുന്നോട്ടുവരാന്‍ കാരണം .

      Delete
    7. ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ ബാലിശം എന്ന് പറഞ്ഞു അവഗണിക്കുക തന്നെയാണ് ഉചിതം. എന്താണ് ബാലിശമായി അതില്‍ ഉള്ളത് എന്ന് ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

      താങ്കള്‍ക്ക് സംശുദ്ധ രാഷ്ട്രീയത്തെ കുറിച്ച് വല്ല കാഴ്ചപ്പാടും ഉണ്ടോ ??
      ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് വല്ല കാഴ്ചപ്പാടോ, ബോധമോ ഉണ്ടോ ???

      ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക. അല്ലാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ചോദ്യങ്ങളെ ആക്ഷേപിച്ചിട്ടു കാര്യം ഇല്ല.

      Delete
  3. ജനങളുടെ കൈയടി നേടാന്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥത്തില്‍ സ്ഥായിയായ ഒരു മാറ്റം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്‌ . അങ്ങനെ ഒരു മാറ്റം അവര്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിന്റെ കൊള്ളരുതായ്മ എന്നന്നേക്കുമായി അവസാനിപ്പികേണ്ട അവസ്ഥ സംജാത മാക്കും . ഇന്ന് ഈ രാജ്യത്തെ ഏറ്റവും വലിയ ശാപം ആയിരിക്കുന്നത് , സോഷ്യലിസ്റ്റ്‌ സമ്പത്ത് വ്യവസ്ഥയാണ്‌ , സര്കക്കാര്‍ ഉടമസ്ഥത കാരണം അഴിമതി , കെടുകാര്യസ്ഥത , ഗുണനിലവാരമില്ലായ്മ എന്നിവ ഓരോ രംഗത്തും ഉണ്ടാവുന്നു . അത് പോലെ തന്നെ സര്‍കാര്‍ ഉണ്ടാക്കുന്ന പണപെരുപ്പം, തൊഴിലില്ലായ്മ , വിലക്കയറ്റം എന്നിവയ്ക്കൊക്കെ ശാശ്വത പരിഹാരം ഉണ്ടാകാന്‍ സാധ്യമാകാണാമെങ്കില്‍ ഈ വ്യവസ്ഥിതി മാറണം.. മനുഷ്യനെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ത അല്ല ഇന്നുള്ളത്. തൊഴിലില്ലായ്മ വേതനം, തൊഴിലുറപ്പ് പദ്ധതി എന്നിവ ഒക്കെ എത്ര മാത്രം ദോഷമാണ് സാമ്പത്തിക രംഗത്ത് വരുത്തി വെക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യവശ്യമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയം കഴിഞ്ഞ 66 വര്‍ഷമായി ഭംഗിയായി കളിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ ഈ യുവ നേതാക്കള്‍ സത്യം ആദ്യം മനസ്സിലാക്കണം.
    അതായതു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഏറ്റെടുത്തു നടത്താന്‍ പറ്റാത്ത കാര്യയങ്ങള്‍ മാത്രം സര്‍കാരിനെ ഏല്‍പ്പിക്കുക. വ്യക്തിയുടെ സംരക്ഷണം, രാജ്യത്തിന്‍റെ സുരക്ഷ എന്നിവ. അതിനു നീതിന്യായ നിയമ പോലിസ് വ്യവസ്ഥ ശക്തി പെടുത്തുക. കുറ്റമറ്റ രീതിയില്‍ കേസുകള്‍ വേഗത്തില്‍ അതായതു കൂടിയാല്‍ ആറു മാസത്തില്‍ കൂടുതല്‍ ഒരു കേസും നീണ്ടു പോകരുത് എന്ന് വരുക. ഓരോ നിയമവും സമൂഹത്തെ മൊത്തം അശ്രിയിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിനകണം. തെളിവ് കണ്ടെത്തുന്നതിനു ആധുനിക സംവിധനത്ന്റെ സഹായം തേടണം lie ടെറെക്ടര്‍ ടെസ്റ്റ്‌ ഉള്‍പ്പടെ. കോടതി നടപടികള്‍ തീര്‍ത്തും vedeo റെക്കോര്‍ഡ്‌ ചെയ്യപ്പെടണം. മറ്റു - വ്യക്തികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന വാണിജ്യ സര്‍വിസ് രംഗങ്ങളില്‍ സര്കരിനു യാതൊരു റോളും ഉണ്ടാവരുത്, ശരിയായ നടത്തിപ്പിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വ്യതി ചലിക്കുന്നവരെ നിയമം അനുസാസിക്കുന്ന വിതത്തില്‍ നയിക്കാന്‍ പ്രപ്തരക്കുന്നത് മാത്രമാകണം സര്‍ക്കാര്‍ റോള്‍.

    ഇന്ത്യയില്‍ നിയമ നീതിന്യായ സംവിതനം ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ ആണ് ഉള്ളത്. ജനസന്ഘ്യ അനുപതമാനുസരിച്ചു ഇപ്പോള്‍ ഉള്ളതിന്റെ പല മടങ്ങ്‌ കോടതികള്‍ എങ്കിലും വേണം എന്ന് ലോ കമ്മീഷന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി . സാമ്പത്തിക ദൌരലബ്യം പറഞ്ഞു സര്‍ക്കാര്‍ അത് നടപ്പിലക്കതിരുക്കുക ആണ്. ഒരര്‍ത്ഥത്തില്‍ അഴിമതി നടത്താന്‍ ഉധ്യോഗസ്തരെയും രാഷ്ട്രിയ ക്കാരെയും പ്രരിപ്പിക്കുന്നത് തന്നെ നീതിന്യായ വ്യവസ്തിയിലെ പിടിപ്പു കേടു കൊണ്ടാണ്. സര്‍ക്കാര്‍ നികുതി പിരിച്ച പണം പല സേവന മേഘലകളിലും welfare മേഘലകളിലും ചിലവഴിക്കുമ്പോള്‍ മന പൂര്‍വ്വം തന്നെ നീതിന്യ വ്യവസ്ഥയെ അവഗണിക്കുകയാണ്. കാരണം രാഷ്ട്രിയക്കാര്‍ ഇതിന്റെ ഗുണ ഭോക്താക്കള്‍ എന്നത് തന്നെ. ഇനി പല welfare സ്കീമുകളും അഴിമതിക്കുള്ള മാര്‍ഗം മാത്രമായാണ് പരിണമിക്കുന്നത്. അതായത് 100 രൂപ അനുവദിക്കുമ്പോള്‍ 5 രൂപ മാത്രം ഗുണ ഭോക്തവിനു കിട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒട്ടു മിക്കവയം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. നഷ്ടം നികത്താന്‍ നികുതി പണം വീണ്ടും ഉപയോഗിക്കുന്നു

    നല്ല ഒരു വ്യവസ്ഥയില്‍ ഏതു ദുഷ്ടനും ഒരു പരിതിവരെ വലിയ നേരസ്തനായി ജീവിക്കും. കേരളത്തില്‍ പരസ്യമയി പൊതുസ്ഥലം മലിന മാക്കുന്ന ഒരു വ്യക്തി ജപ്പാനില്‍ പോയാല്‍ എന്ത് കൊണ്ടാണ് അത് പോലെ ചെയ്യാത്തത്? കാരണം അവിടുത്തെ സിസ്റ്റം അത് അനുവതിക്കുന്നില്ല. ടിക്കെറ്റ് എടുക്കാതെയും യാതൊരു വൃത്ത്തിയും പാലിക്കാതെയും ഇന്ത്യന്‍ റെയില്‍വേ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു ശരാശരി ഡെല്‍ഹിക്കാരന്‍ ഡല്‍ഹി മെട്രോയില്‍ കയറുമ്പോള്‍ ടിക്കറ്റ്‌ എടുക്കുകയും ലൈന്‍ കൃത്യമയി പാലിക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ വ്യക്തി മാറുന്നില്ല വ്യവസ്ഥ ആണ് മാറുന്നത്. അതുകൊണ്ടാണ് വ്യവസ്ഥിതിയില്‍ ഉണ്നിയുള്ള മാറ്റം വേണം എന്ന് പറയുന്നത് , അവസരം കിട്ടിയാല്‍ ഏതൊരാളും അഴിമതി നടത്തും അങ്ങനെ വന്നാല്‍ അത്തരം അവസരങ്ങള്‍ കുറച്ചു കൊണ്ട് വരുന്നതാണ് നല്ലത്. ഇന്നത്തെ വ്യവസ്ഥയുടെ ഗുണ ഭോകതാക്കള്‍ ആയ രാഷ്ട്രീയക്കാര്‍ ഒരിക്കലും ഇത്തരം ഒരു വ്യവസ്ഥ ഇവിടെ നടപ്പാക്കില്ല . അതിനു ഇച്ചാ ശക്തിയും ചങ്കുറപ്പും നേത്രത്വ പാടവവും ഉള്ള ഒരു കൂട്ടായ്മ ഉരുതിരിയെടതുണ്ട് . ആ ഒരു സ്ഥായിയായ മാറ്റം ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ജനങ്ങളെ സേവിക്കണം എന്ന് ആത്മാര്‍ത്ഥ ആഗ്രഹം ഉള്ള രാഷ്ട്രീയ ക്കാര്‍ ചെയ്യേണ്ടത് . അതിനു ആദ്യം വേണ്ടത് തന്റെ തന്നെ മനസാക്ഷിയോട് ചോതിക്കണം സര്‍ക്കാര്‍ എന്തിനു വേണ്ടി പിറവി കൊണ്ട് എന്ന് .

    ReplyDelete
  4. ഓരോ സര്‍ക്കാരും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് രൂപപ്പെടെണ്ടത്.വ്യക്തിയുടെ ബലഹീനതകളും, സങ്കുചിത മനസ്ഥിതിയും സത്യസന്തമായി മനസ്സിലാക്കി മുന്നോട്ടുള്ള പ്രയാണത്തിന് ദിശ ബോതം നല്‍കുന്ന ഒരു വ്യവസ്ഥിതി ആണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടത്. ജീവിക്കൂ ജീവിക്കാന്‍ അനുവധിക്കു എന്ന വ്യക്തമായും സ്ഥായിയും ഉള്ള വ്യക്തിയുടെ നിലപാടിനെ പൂര്‍ണമായും അങ്ങികരിക്കുന്നത് ആയിരിക്കണം വ്യവസ്ഥിതി.ഇവിടെ വ്യക്തിയുടെ ജീവിത മാര്‍ഗത്തില്‍ സര്‍ക്കാരിനു ഇടപെടാന്‍ ഒരു അധികാരവുമില്ല. മറിച്ചു അവന്റെ ഇടപെടല്‍ സാമുഹ ജീവിതത്തെ ബാധിക്കുന്നു എങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യുക.ഇത്തരം പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കാലിക രാഷ്ട്രീയത്തിന്റെ പൊയ്മുഖങ്ങള്‍ അല്ല എന്ന് തെളിയിക്കാന്‍ ഓരോ നല്ല നേതാക്കള്‍ക്കും കടമ ഉണ്ട് . മറ്റൊരു മഹാത്മ ഗാന്ധി വന്നാല്‍ മാത്രമേ ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കെപെടൂ എന്ന് കരുതി മാളങ്ങളില്‍ ഒളിക്കാന്‍ ഭാവം ഇല്ല എങ്കില്‍ പ്രതികരിക്കുക . വളരെ ക്രിയാത്മക മായി തന്നെ ...

    ReplyDelete
  5. ഗ്രീന്‍ പൊളിറ്റിക്സ് ടീം പറയുന്നു നെല്ലിയംബതിയിലെത് വനഭൂമി കൈയേറിയത് ആണ് എന്ന് . PC ജോര്‍ജ് ശക്തമായ എതിര്‍ വാദം തെളിവ് സഹിതം ഹാജരാക്കും എന്ന് പറയുന്നു. ഈ വാദവും എതിര്‍ വാദവും ജനങ്ങള്‍ എത്രനാള്‍ സഹിക്കണം . ഏതായാലും ഒരു കുട്ടര്‍ പറയുന്നത് പച്ച കളളം തന്നെ ആണ് പക്ഷെ ഇത് ജന മദ്യത്തില്‍ വെളിവാകുന്ന ഒരു നാള്‍ വരും എന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ ആണ് ഇന്ന് നിലവില്‍ ഉള്ളത്. ഇതല്ല ഇത്തരം ഒട്ടനവതി കള്ളത്തരങ്ങളും വെട്ടിപ്പുകളും എന്നന്നേക്കുമായി വിവാദ വിഷയം ആകുന്നതിനും അപ്പുറും ഒരു അന്തിമ തീര്‍പ്പ് ഈ രാജ്യത്തു ഉണ്ടാവുന്നില്ല . എല്ലാ കാലത്തും ജനങ്ങളെ വിഡ്ഢി യാക്കി രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് നടത്തുന്നു . ഇങ്ങനെ സത്യം എല്ലാ കാലത്തും കുഴിച്ചു മൂടപെടുന്ന ഒരു വ്യവസ്ഥയായി ഇത് നില്നില്ല്കുന്നു. രാഷ്ട്രീയക്കാര്‍ വിവാദമാക്കിയ ഏതെങ്കിലും പ്രശനത്തില്‍ അന്തിമ വിധി ഒരു കാലത്തും ഉണ്ടാവുന്നില്ല . ഇത്രയതികം ക്ലാവ്‌ പിടിച്ച ജീര്‍ണിത മായ ഒരു നിയമ വ്യവസ്ഥയില്‍ മാത്രമേ പച്ച കള്ളമാണെന്ന് അറിഞ്ഞിട്ടു യാതൊരു ഉളുപ്പും സങ്കോചവും ഇല്ലാതെ വീണ്ടും വീണ്ടും ജനങ്ങളുടെ മുന്നില്‍ അവര്തിക്കപെടുന്നത്. ഇന്നത്തെ ഈ ഒച്ചിന്റെ വേഗതയുള്ള നിയമ നീതിന്യായ വ്യവസ്ഥ മാറ്റാതെ നിങ്ങല്‍ ഇവിടെ ഉന്നയിക്കുന്ന ഒരു പ്രശ്നവും അന്തിമ തീര്‍പ്പ് ആകുകയില്ല . അതിനു വേണ്ട നടപടികളെ കുറിച്ച് ആലോചിക്കാതെ ഇത്തരം പ്രശ്നങ്ങളില്‍ എന്ത് നിലപാട് എടുത്താലും അത് തിങ്കഞ്ഞ പൊള്ളത്തരം തന്നെയാണ്. ഇതിനെ കുറിച്ച് വ്യക്തമായ ഒരു പ്രതികരണം ഇവിടെ കൊടുത്താല്‍ തരക്കേടില്ല.

    ReplyDelete
  6. ജനങളുടെ കൈയടി നേടാന്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥത്തില്‍ സ്ഥായിയായ ഒരു മാറ്റം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്‌ . അങ്ങനെ ഒരു മാറ്റം അവര്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിന്റെ കൊള്ളരുതായ്മ എന്നന്നേക്കുമായി അവസാനിപ്പികേണ്ട അവസ്ഥ സംജാത മാക്കും . ഇന്ന് ഈ രാജ്യത്തെ ഏറ്റവും വലിയ ശാപം ആയിരിക്കുന്നത് , സോഷ്യലിസ്റ്റ്‌ സമ്പത്ത് വ്യവസ്ഥയാണ്‌ , സര്കക്കാര്‍ ഉടമസ്ഥത കാരണം അഴിമതി , കെടുകാര്യസ്ഥത , ഗുണനിലവാരമില്ലായ്മ എന്നിവ ഓരോ രംഗത്തും ഉണ്ടാവുന്നു . അത് പോലെ തന്നെ സര്‍കാര്‍ ഉണ്ടാക്കുന്ന പണപെരുപ്പം, തൊഴിലില്ലായ്മ , വിലക്കയറ്റം എന്നിവയ്ക്കൊക്കെ ശാശ്വത പരിഹാരം ഉണ്ടാകാന്‍ സാധ്യമാകാണാമെങ്കില്‍ ഈ വ്യവസ്ഥിതി മാറണം.. മനുഷ്യനെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ത അല്ല ഇന്നുള്ളത്. തൊഴിലില്ലായ്മ വേതനം, തൊഴിലുറപ്പ് പദ്ധതി എന്നിവ ഒക്കെ എത്ര മാത്രം ദോഷമാണ് സാമ്പത്തിക രംഗത്ത് വരുത്തി വെക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യവശ്യമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയം കഴിഞ്ഞ 66 വര്‍ഷമായി ഭംഗിയായി കളിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ ഈ യുവ നേതാക്കള്‍ സത്യം ആദ്യം മനസ്സിലാക്കണം.