Tuesday 13 November 2012

നെയ്യാര്‍ സമ്മേളനം


നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ നദീ സംരക്ഷണത്തിനുള്ള പ്രചാരണ യാത്ര നവംബര്‍ 15 നു 2 മണിക്ക് മേധാ പട്ക്കര്‍ ഉദ്ഘാടനം ചെയ്യുന്നു .നെയ്യാറ്റിന്‍കരയിലെ പാലക്കടവില്‍ നടക്കുന്ന സമ്മേളനത്തില്‍ പി . ഗോപിനാഥന്‍ നായര്‍ , സുഗതകുമാരി , പ്രൊഫ .മധുസൂദനന്‍ നായര്‍ ,സീ ആര്‍ .നീലകണ്ഠന്‍ .മുനിസിപ്പല്‍ ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും .ആര്‍ .ശെല്‍വരാജ് എം എല്‍ എ അധ്യക്ഷത വഹിക്കും.
സറ്റാറ്റ്യുട്ടറി അധികാരമുള്ള നദീതട അതോറിറ്റി രൂപീകരിക്കുക , എന്ന ലക്ഷ്യവുമായി നടത്തുന്ന യാത്രക്ക് ,എം എല്‍ എ മാരായ വി ഡി സതീശന്‍ ,ടി എന്‍ പ്രതാപന്‍, എം വി ശ്രേയസ് കുമാര്‍ ,ഹൈബി ഈഡന്‍ ,വി ടി ബാലറാം ,കെ എം ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും .നദീസംരക്ഷണ സമിതികളേയും ,പൊതു പ്രവര്‍ത്തകരെയും ,എഴുത്തുകാരെയും ,സാംസ്കാരിക പ്രവര്‍ത്തകരെയും, ശാസ്ത്രജ്ഞരെയും പങ്കെടുപിച്ചു കൊണ്ട് കേരളത്തിലെ വിവിധ നദീ തീരങ്ങളില്‍ ജനകീയ സദസ്സുകളും ,പൊതുസംവാധങ്ങളും സംഘടിപ്പിക്കും .
ഒരു വര്‍ഷത്തിനകം ഈ വിഷയത്തില്‍ സംസ്ഥാനത്ത് ഒരു മാതൃകാ നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഈ സംരംഭം .നദികളിലെ മണല്‍ വാരലിനും മലിനീകരണത്തിനുമെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തും .കുടിവെള്ളം പോലും ഇറക്കുമതി ചെയ്യേണ്ടതായ അവസ്ഥയിലേക്ക് കേരളം പോകുകയാണെന്ന തിരിച്ചറിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും.

2 comments:

  1. This comment has been removed by the author.

    ReplyDelete

  2. ഹരിതചിന്ത കള്‍ക്ക് രാഷ്ട്രീയം ഉണ്ടോ? ഇല്ല എന്ന് തന്നെ പറയാം എന്നാല്‍ തീര്‍ച്ചയായും ഹരിത ചിന്തകര്‍ക്ക്‌ രാഷ്ട്രീയം ഉണ്ട് അല്ല ഉണ്ടായിരിക്കണം . എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയമില്ലാതെ ഇത്തരം ചിന്ത കള്‍ക്ക് ഒരു പ്രസക്തിയും ഇല്ല . ഭരനനെത്രുത്വത്തിന്റെ സഹായം ഇല്ലാതെ ഇത്തരം ചിന്തകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാന്‍ ആകും. എനിക്ക് ഈ സംരംഭാകരോട് പറയാനുള്ളത് ഇത് അധികാരത്തിലേക്കുള്ള വഴിയായി കാണാതെ നിങ്ങളുടെ തലമുറയുടെ അല്ലെങ്ങില്‍ വരും തലമുറ നിങ്ങളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ആയി കണ്ടു അധികാരത്തിന്റെ സഹായത്തോടെ നമ്മുടെ നിയമ നിര്‍മാണ സഭയെ സംയോജിപ്പിച്ച് പ്രശ്ന പരിഹാരം കാണാന്‍ നിങ്ങള്ക്ക് കഴിയണം. അതിനുള്ള പരിശ്രമം ആയിരിക്കണം നിങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടത്. നാളെ നിങ്ങള്‍ മന്ത്രിയകുമ്പോള്‍ ഈ എഴുതുന്നതും പ്രവര്‍ത്തിക്കുന്നതും ഒരു പഴ്ക്കടലസായി മാറി പോകാതിരിക്കട്ടെ.

    ReplyDelete