Wednesday, 14 November 2012

ഗോപിനാഥന്‍ നായര്‍ സര്‍ പറഞ്ഞ കഥ


നമ്മുടെ നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകളെ കുറിച്ച് ആലോചിക്കുവാന്‍ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന പ്രാരംഭയോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രമുഖ ഗാന്ധീയനായ ശ്രീ.പി.ഗോപിനാഥന്‍ നായര്‍ പറഞ്ഞ ഒരു കഥ ഇവിടെ കുറിക്കുന്നു.
ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ താമസിക്കുന്ന ഒരു ദിവസം രാവിലെ പണ്ഡിറ്റ്‌ നെഹ്‌റു അദ്ദേഹത്തെ കാണാനെത്തി .ഗാന്ധിജി പല്ല് തെക്കാനായി സബര്‍മതി നദി തീരത്തായിരുന്നു .പണ്ഡിറ്റ്‌ജി ആശ്രമത്തില്‍ നിന്നു ഒരു പാത്രം വെള്ളവുമായി കരയിലേക്ക് നടന്നു വരുന്നു .കുറെ ദൂരം നടന്നതിനു ശേഷം അവിടെ നിന്നു പല്ല് വൃത്തിയാക്കി .പിന്നെയും നദിയിലേക്ക് പോയി വെള്ളം കൊണ്ട് വന്നു അതെ സ്ഥലത്ത് വച്ച് വായും മുഖവും കഴുകി .തിരിച്ചു വന്നപ്പോള്‍ പണ്ഡിറ്റ്‌ജി ചോദിച്ചു "ബാപ്പുജി എത്ര സമയമാണ് പല്ല് തെക്കാനായി എടുത്തത്‌ .നദിയില്‍ നിന്നും കരയിലേക്ക് ഇത്ര ദൂരം വരാതെ അവിടെ തന്നെ ഇതെല്ലാം ആകാമായിരുന്നല്ലോ?" ഗാന്ധിജി വളരെ ശാന്തനായി മറുപടി പറഞ്ഞു . "നദി താഴേക്കാണ് ഒഴുകുന്നത്‌ .ഒഴുകി ചെല്ലുന്ന പ്രദേശങ്ങളിലെ പതിനായിരകണക്കിനാളുകളുടെ കുടിവെള്ളമാണീ നദി .ഞാനിത് മലിനമാക്കാന്‍ പാടില്ല .അതിനാണ് ഞാന്‍ രണ്ടു പ്രാവശ്യം കരയിലേക്ക് നടന്നു വന്നത് ".
സെപ്ടിക് ടാങ്ക് മാലിന്യവും കീടനാശിനിയും ,വ്യാവസായിക മാലിന്യവും മാത്രമല്ല .നാട്ടിലെ മുഴുവന്‍ മാലിന്യങ്ങളും നദികളിലേക്ക് നിക്ഷേപിക്കുന്ന നമ്മുടെയെല്ലാം മുന്നില്‍ മഹാത്മാവ് നില്‍ക്കുകയാണ് ... അനശ്വരമായ ഒരു മാതൃകയായി .

2 comments:

  1. നദീ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് നന്ദി.

    മാ പ്രിഥ്വി സോഷ്യോ & എക്കോ ടെവെലോപ്മെന്റ്റ്‌ സൊസൈറ്റി യുടെ അഭിനന്തനങ്ങള്‍..!!!!

    To know more about us visit Ma Prithvi Kerala on facebook or send a sms JOIN MAPRITHVI to 9219592195

    ReplyDelete
  2. വളരെ സ്ലാഖനീയ മായ പ്രവര്‍ത്തി!!!!

    ReplyDelete