Monday 20 August 2012

നെല്ലിയാമ്പതിയിലെ പാട്ടകരാര്‍ ലംഘനം-റിപ്പോര്‍ട്ട്.

നെല്ലിയാമ്പതിയിലെ പാട്ടകരാര്‍ ലംഘനം നടത്തിയ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, തോട്ടം കൈവശക്കാര്‍, വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്.

37 comments:

  1. The document seems to be very genuine and has considered all the relevant facts and figures. There is nothing against farmers or Kerala congress or Indian National Congress. They are not pointing fingers to the present Kerala govt. or UDF. It simply requests the present govt. to take action against the Forest Mafia. It presents facts in the simplest possible manner. Hats of to this MLAs for thinking differently.
    RAMDAS KONATHUKUNNU

    ReplyDelete
    Replies
    1. ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്‌ സിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ കരാറില്‍ " വെണ്ട " കൃഷി എന്ന് മാത്രമായിരുന്നു, എന്നാല്‍ ഇന്നുള്ള യൂ ഡി എഫ് സര്‍ക്കാര്‍ അതിനെ " വേണ്ട " കൃഷി എന്ന് മാറ്റി എന്ന കാര്യം ആരും കാണുന്നില്ല..!!!!????.

      Delete
    2. This comment has been removed by the author.

      Delete
  2. നെല്ലിയാമ്പതി ഭൂമി കയ്യേറ്റത്തെപ്പറ്റി സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് ആണ് നിങ്ങള്‍ തയ്യാറാക്കിയത്. ആര്‍ത്തി രാഷ്രീയക്കാരുടെ ജല്പനങ്ങള്‍ വകവെക്കാതെ മുപോട്ടു പോകാന്‍ കഴിയട്ടെ.

    ReplyDelete
  3. കണ്ണന്‍ ദേവന്‍ , ഹാരിസന്‍ തുടങ്ങി പതിനായിരക്കണക്കിനു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് അതില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയ വര്‍ക്കെതിരെ ഒരക്ഷരം ഒരിയാടാന്‍ കഴിയാത്ത ഇവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയതിന്റെ പിന്നിലെ ചേതോ വികാരം എല്ലാവര്ക്കും മനസ്സിലായി,,,, ഇതാണ് യഥാര്‍ത്ഥ "ആര്‍ത്തി " രാഷ്ട്രീയം.. അധികാരത്തോടുള്ള ആര്‍ത്തി...

    ReplyDelete
  4. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ചിന്തകള്‍ പരിസ്ഥിതി തീവ്രമാതമല്ല പ്രകൃതിയെ നിലനിര്‍ത്തികൊണ്ടും , മനുഷ്യന്റെ നിലനില്‍പ്പും ജീവിത വികസനവും നിലനിര്തികൊണ്ടും സങ്കുലിതമായ ഒരു വികസനം വാര്‍ത്തെടുക്കുവാന്‍ അല്ലാതെ കേവല നിഷേധത്തിനു വേണ്ടി എതിര്‍ക്കുന്നതും നെഗറ്റീവ് ആയി ചിന്തിക്കുന്നതും ഒരിക്കലും ഗുണകരമല്ല എന്നോര്‍ക്കണം .അതുകൊണ്ടാണ് മണ്ണും മനുഷ്യനും എന്നാ ആശയം ഞങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്‌ .

    ReplyDelete
  5. കണ്ണന്‍ ദേവന്‍ , ഹാരിസന്‍ തുടങ്ങിയവായുമായി ഉള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ 2006-11 കാലഘട്ടത്തില്‍ അടിയന്തിര പ്രമേയമായും ചര്‍ച്ചകളായും ഞങ്ങള്‍ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത് .അന്ന് ഭരണ പക്ഷതുനിന്നോ പ്രതിപക്ഷത് നിന്നോ ആരും ഞങ്ങളെ തുണചിട്ടില്ല ,മാത്രമല്ല കരിമണല്‍ ഖനനതിനെതിരെയും ,പല ജീവിതങ്ങളെ ഇല്ലാതാക്കിയ ലോട്ടറി ചൂഷനതിനെതിരെയും ഞങ്ങള്‍ ശബ്ധ്മുയര്തിയിട്ടുണ്ട് .ഇനിയും ഞങ്ങള്‍ അതിനെതിരെ പോരാടും .

    ReplyDelete
    Replies
    1. " അന്ന് (2006-11) ഭരണ പക്ഷതുനിന്നോ പ്രതിപക്ഷത് നിന്നോ ആരും ഞങ്ങളെ തുണചിട്ടില്ല" Greenthougts Kerala



      ഇന്ന് നിങ്ങള്‍ ഭരണ പക്ഷം MLA മാരാണ് എന്ന കാര്യം മറക്കരുത്...........

      Delete
  6. My request all revenue land and forest land which all captured or provided pattayam in pattaya mela by KM Mani since 1980's as Revenue minister, to be re capture and add to Kerala state govt. revenue land.

    ReplyDelete
    Replies
    1. എല്ലാതരം ക്രമക്കേടുകളും അന്വേഷിക്കും ,നന്ദി

      Delete
  7. നിങ്ങള്‍ പല പ്രശ്നങ്ങളും ഉന്നയിക്കുന്നുണ്ടു കണ്ണന്‍ ദേവന്‍ ,മറ്റുഹരിതങ്ങള്‍,ലോട്ടറിചൂഷണം,കരിമണല്‍ ഖനനമെന്നിങ്ങനെ.
    എന്നാല്‍ നമ്മുടെ ചിലസാംസ്കാരിക പ്രശ്നങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ടു.ഇവിടെ 20-25 സാംസ്കാരിക വകുപ്പു സ്ഥാപനങ്ങള്‍ ഉണ്ടു.ഇവ ഓരോന്നും ഇന്നു കളഞ്ഞുകുളിക്കുന്ന പണം,മനുഷ്യ ശേഷി എന്നിവ എത്രയാണു? അസാധാരണമായ ഈ സാംസ്കാരിക മലിനീകരണത്തെ ചെറുതായെങ്കിലും ഒഴിവാക്കാന്‍ വേണ്ടതു ചെയ്യുമോ? നിങ്ങള്‍ക്കു അവയെപ്പ്റ്റി അറിയാം. മറ്റാരോടും ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. വിശദാംശങ്ങള്‍ പിന്നീടു ചര്‍ച്ചചെയ്യാ.കരുതിയിരിക്കാന്‍ അവ്ര്ക്കൊക്കെ ഒരുതാക്കിതു നല്‍കൂ.

    ഡോ.എന്‍ എം നമ്പൂതിരി.

    ReplyDelete
    Replies
    1. സര്‍ , നമ്മള്‍ തുടങ്ങി വച്ചത് പലതും ലകഷ്യതിലെതിക്കുന്നതിനു തങ്ങളെ പോലുള്ളവരുടെ സഹകരണം പ്രതീക്ഷിക്കുന്നു. സാംസ്കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള ക്രമകെടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ,മാത്രമല്ല എല്ലാ തരാം ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതികളിലും നമ്മള്‍ ഇടപെടും അതിനു നമുക്ക് ജില്ലാ അടിസ്ഥാനത്തില്‍ ഒരു കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട് .സഹകരണം തുടരുമല്ലോ ?

      Delete
  8. നെല്ലിയാമ്പതി പ്രശ്നം സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന എല്ലാ വസ്തുതകളും സംഗ്രഹിച്ചു എല്ലാ വശങ്ങളും അവതരിപ്പിച്ചു തയ്യാറാക്കിയ ഒരു സമഗ്ര റിപ്പോര്‍ട്ട് ആണിത്. നാളെ ഈ വിഷയം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ആള്‍ക്കും ആശ്രയമാകുന്ന ഒരു രേഖ. വാസ്തവത്തില്‍ ഇതാണ് ഏതൊരു വിഷയത്തിലും മീഡിയയുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത്‌ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അന്നന്ന് പുറത്തു വിടുന്ന പാതി വെന്ത ബ്രേക്കിംഗ് ന്യൂസുകളും അതിന്മേല്‍ ചുറ്റിത്തിരിയുന്ന അന്തി ചര്‍ച്ചകളും കഴിഞ്ഞ് സമയമുള്ളപ്പോള്‍ ചാനലുകളും പത്രങ്ങളും അവര്‍ ഇടപെട്ട വിഷയങ്ങളെപ്പറ്റി ഇത്ര സമഗ്രമായൊരു വിവരണം പ്രേക്ഷകര്‍ക്ക്‌ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വി.ഡി സതീശനും സംഘത്തിനും അഭിനന്ദനങ്ങള്‍ . നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ അവസാനിച്ചാലും നെല്ലിയാമ്പതി സംരക്ഷണത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായി ഈ രേഖ അവശേഷിക്കും.
    (ഞാന്‍ അന്നു വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും എന്തു കൊണ്ടോ രേഖപ്പെടുത്തി കണ്ടില്ല. എങ്കിലും അതില്‍പ്പലതും വന്നിട്ടുണ്ട്.)

    ReplyDelete
  9. yes harish , and thank you for your comment

    ReplyDelete
  10. നെല്ലിയാമ്പതിയുടെ സംരക്ഷണത്തിനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം, രാഷ്ട്രീയ വേര്‍തിരിവുകള്‍ മാടിവെച്ചു ഹരിതാഭമായ കേരളത്തെ നിലനിര്‍ത്താന്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആര് മുന്നോട്ട് വന്നാലും അവര്‍ക്കൊരു കൈ സഹായം നല്‍കാം
    യുവ നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ നേരുന്നു
    ഫൈസല്‍ ബാവ
    email : faisalbava75@gmail.com
    blog. http://faisalbavap.blogspot.com/ നെല്ലിക്ക

    ReplyDelete
    Replies
    1. എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു , നന്ദി

      Delete
    2. നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ വ്യാപകമായി കൃഷി നശിക്കുന്നു. 800 ഏക്കറോളം തോട്ടം കാടുമൂടി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനു ലഭിക്കേണ്ട ലക്ഷ കണക്കിനു വരുമാനമാണ് ഇതിലൂടെ ഇല്ലാതായി കൊണ്ടിരിക്കുന്നത്. തൊഴിലാളികളെ നിയമിക്കാത്തതാണ് നശിക്കാനുള്ള മുഖ്യകാരണം. തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ 44 പേരെ പിരിച്ചു വിടുകയാണ് ചെയ്ത്.

      Delete
  11. ഇവിടെ ചിലരുടെ അഭിപ്രായം കേട്ടാല്‍ തോന്നുക ഒരു ജന പ്രതിനിതിയുടെ കടമ എന്നാല്‍ അന്നാട്ടിലെ BPL APL ആള്‍ക്കാര്‍ എത്ര എത്ര പേര്‍ക്ക് വിടുണ്ട് എത്ര പേര്‍ക്ക് തൊഴില്‍ ഉണ്ട് എന്ന് അന്വഷിച്ച് അതിനു പ്രതിവിതി നടപ്പിലാക്കുക എന്നാണ് . ഇത്തരം അഭിപ്രായം നടത്തുന്നവര്‍ പാടെ മറന്ന ഒരു കാര്യമാണ് വ്യക്തി സ്വാതന്ത്യത്തില്‍ ഉണ്നിയുള്ള ഭരണ സംവിതനം . അത്തരം ഒരു ഭരണ സംവിധത്തില്‍ എന്തിനും ഏതിനും ജന പ്രതിനിതിയെ ആശ്രയിക്കുന്ന നില വരില്ല . ജന പ്രതിനിതിയെ തിരെഞ്ഞെടുത്തു അയക്കുന്നത് നിയമ നിര്‍മാണം നടത്താന്‍ ആണ് . സര്‍ക്കാര്‍ പ്രവര്‍ത്തങ്ങള്‍ നടത്താന്‍ അല്ല അതിനു എക്സിക്യൂട്ടീവ് സംവിതനം ഉണ്ട് . നിയമ നീതിനിര്‍വഹനതിനു പോലീസും കോടതിയും ഉണ്ട് . ഇത്തരം എക്സികുട്ടിവിണോ പോലീസിനോ അല്ലെങ്കില്‍ നീതി നിര്‍വഹണ സംവിതനത്തിണോ എന്തെന്കിലോ നിര്‍ദേശം നല്‍കാനോ അവരുടെ ജോലിയില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താനോ ജന പ്രതിനിതിക്ക് അതികാരവും അവകാശവും ഇല്ല . അങ്ങെനെ ഉണ്ടെന്നു കരുതി നാട്ടിലെ പ്രഭുക്കന്മാരായി വാഴാന്‍ ഒരു ജനപ്രതിനിതിക്കും ഭരണഘടനാ പരമായി അതികാരം ഇല്ല . മറിച്ചാണ് കാര്യങ്ങള്‍ ഇ നാട്ടില്‍ നടക്കുന്നത് എങ്കില്‍ കൂടി . യഥാര്‍ത്ഥത്തില്‍ ജനപ്രതിനിതികളുടെ കടമ മറന്ന പ്രതിനിതികളും അവരെ യജമാനന്‍ മാരെ പോലെ കരുതുന്ന ഒരു ജനതയും ആണ് ഈ രാജ്യത്തിന്‍റെ വലിയ ശാപം അത് തിരിച്ചറിയാന്‍ ഉള്ള കഴിവ് ഈ ഗ്രൂപിലെ MLA മാര്‍ക്ക് ഉണ്ടെന്നു കരുതിയത്‌ തെറ്റി. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് എന്റെ പോസ്ടിനോട് ബ്ലോഗ്‌ കാരന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത് . സതീശന്‍ പറഞ്ഞത് പോലെ ഒരു പുതിയ നിരയെ എല്ലാ അഭിപ്രായങ്ങളും മാനിച്ചു കൊണ്ട് വളര്‍ത്തി എടുക്കുക ഒന്നും അല്ല ലക്‌ഷ്യം മറിച്ചു . അല്ലോഴിഞ്ഞ പോസ്റ്റില്‍ ഗോളടിച്ചു കൈയടി നേടുക തന്നെയാണ് എന്ന് വ്യക്തം .

    ReplyDelete
  12. അഴിമതിക്കെതിരെ എന്ത് കൂട്ടയിമക്കും ഉറപ്പായും ഞാന്‍ കൂടാം.... നിങ്ങള്‍ അഴിമതി തുടച്ച് നീക്കുമെങ്കില്‍ എന്‍റെ അവസാന തുള്ളി ചോരയും ഞാന്‍ തരാം....

    ReplyDelete
  13. നാളത്തെ തലമുറക്കു വേണ്ടി ശേഷിക്കുന്ന കാടെങ്കിലും ബാക്കി വെക്കാം....അതിനായി നിങളുടെ പിന്നിൽ ഞങളും ഉണ്ടു....

    ReplyDelete
    Replies
    1. പിന്തുണയ്ക്ക്‌ നന്ദി

      Delete
  14. നാളെ ഒരു മന്ത്രി സ്ഥാനമോ അതുപോലെ എന്തെങ്കിലും സ്ഥാനം നിങ്ങള്‍ടെ ടീമിലെ അര്കെന്കിലുമൊക്കെ തന്നു , കുഞ്ഞാലി ,കുഞ്ഞൂഞ്ഞു ,കുഞ്ഞുമാണി ഗ്രൂപ്പ്‌ ഇത് പൊളിച്ചടുക്കും ..രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുവോ മിത്രമോ എല്ലാ എന്നാണല്ലോ....എങ്കിലും വ്യവസ്ഥിതികല്കെതിരെ നിങ്ങള്‍ എടുക്കുന്ന ക്രിയാത്മകമായ നിലപാടുകള്‍ പ്രേസംസനീയം തന്നെ....എന്റെ എല്ലാ വിധ ആശംസകളും ....ഇതുപോലെ വില്ലജ് ,താലുക്ക് ഓഫീസുകളില്‍ നിലനില്കുന്ന കൈകൂലികെതിരെ എന്തെങ്കിലും ചെയ്യണമെന്നു അപെഷികുന്നു..ജാതി , വരുമാന ,സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുന്ന പാവങ്ങളാണ് ഇതുമൂലം കഷ്ടപെടുന്നത്.

    ReplyDelete
  15. െനലിയപതിയില്‍ ഭൂമി കയറിയവര്‍ക്കു ഏതിെര കര്‍ശനമായി നടപടി ഏടുത്ത് മുുേനടു േപകുനതില്‍ നിങ്ങളുടെ കൂടെ ഞങ്ങള്‍ ഉണ്ടാകും

    ReplyDelete
    Replies
    1. നെല്ലിയാമ്പതി മാത്രമല്ല കേരളത്തിലെ മുഴുവന്‍ വന പ്രദേശങ്ങളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ,കേരളത്തിന്റെ പരിസ്ഥിതി നിലനിര്‍ത്താന്‍ ആവും വിധം ഉള്ള നടപടികള്‍ക്കായി പ്രയത്നിക്കുന്നതാണ്

      Delete
  16. Replies
    1. This comment has been removed by the author.

      Delete
  17. This comment has been removed by the author.

    ReplyDelete
  18. എ.വി. ജെയിംസ്, 12.09.2012 veladyjames.blogspot.in
    9447227118
    വനം കൈയ്യേറ്റം
    ചെറുനെല്ലി മോഡല്‍
    “നെല്ലിയാമ്പതി എസ്റേറ്റുകളുടെ ഇപ്പോഴത്തെ കൈവശക്കാര്‍ തന്നെയാണോ യഥാര്‍ത്ഥ പാട്ടക്കരാറുകാരെന്ന് പരിശോധിക്കാന്‍ യു.ഡി.എഫ്. ഉപസമിതി തീരുമാനിച്ചു.” (മാതൃഭൂമി 12/09/2012) തികച്ചും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ് അത്. പക്ഷേ, അപൂര്‍ണ്ണമാണെന്ന് പറയാതെ വയ്യ. കാരണം, ഇപ്പോഴത്തെ കൈവശക്കാര്‍ യഥാര്‍ത്ഥ പാട്ടക്കരാറുകാരല്ലെന്ന് വ്യക്തമാകുന്ന പക്ഷം എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ വ്യക്തതയില്ല.
    നെല്ലിയാമ്പതിയില്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ പാട്ടഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരന് നിയമദൃഷ്ടിയിലുള്ള നില (ടമേൌ) ഇത്തരമൊരു പരിശോധനയ്ക്ക് തികച്ചും യോഗ്യമത്രെ. മലനാട് എന്റര്‍പ്രൈസസ് എന്ന പാലാ സ്വദേശികളുടെ ഫേമില്‍ നിന്നും 1978 -ല്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ ഭൂമി അഞ്ചേക്കറില്‍ താഴെ വിസ്തീര്‍ണ്ണം മാത്രം വീതമുള്ള പ്ളോട്ടുകളായി എഴുതി വാങ്ങിയത് 15 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ്. ടി ഗ്രൂപ്പിന്റെ നേതൃത്വമാകട്ടെ കെ.കെ. എബ്രാഹം എന്ന് പറയപ്പെടുന്ന കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനും. 1978 ജൂണ്‍ 12-ാം തീയതി നെ•ാറ സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 640/78-ാം നമ്പര്‍ ആധാരത്തില്‍ ടിയാനെ വിവരിക്കുന്നത് ഇങ്ങനെയാണ്. “ചിറ്റൂര്‍ താലൂക്കില്‍ പോത്തുണ്ടി വില്ലേജില്‍ നെല്ലിയാമ്പതി ദേശത്ത് ചെറുനെല്ലി എസ്റേറ്റില്‍ താമസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ കൃഷി മുപ്പത്തിയഞ്ച് വയസ്സുള്ള എബ്രാഹം” എന്നത്രെ. ഇതില്‍ നിന്ന് വ്യക്തമാകുന്നത്
    1. ആധാരം രജിസ്റര്‍ ചെയ്ത കാലത്ത് എബ്രഹാം ചെറുനെല്ലിയിലായിരുന്നു താമസം
    2. ടിയാന്റെ സ്ഥിരമേല്‍വിലാസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ എബ്രാഹം എന്നാണ്.
    പക്ഷേ, കേരളത്തിലെവിടെയും തൃക്കണ്ണാല്‍വട്ടം വില്ലേജ് എന്നൊന്നില്ല എന്നാണറിവ്. എന്തുകൊണ്ട് ഇങ്ങനെ ഒരു വ്യാജ വില്ലേജ് സൃഷ്ടിച്ചു എന്നറിയാന്‍ എബ്രഹാമിനെ അന്വേഷിച്ചുവെങ്കിലും അതും മായ ആണെന്ന്! എങ്കില്‍ ആരാണ് ടിയാന്റെ പേരിലുള്ള പാട്ടഭൂമി ഇപ്പോള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത് എന്നൊരു ജിജ്ഞാസ സ്വാഭാവികമാണല്ലോ? ആ ജിജ്ഞാസ, മായകളുടെ മാത്രമല്ല മറിമായങ്ങളുടെയും അതിനപ്പുറം തിരിമറികളുടെയും അവിശ്വസനീയമായ ഒരു അത്ഭുത ലോകത്താണ് എത്തിച്ചതെന്നുമാത്രം! ഇനി ആ അത്ഭുത ലോകത്തേയ്ക്ക് ..................

    ReplyDelete
  19. very bad young MLA u didnt respond to my complaint.

    ReplyDelete
  20. നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ വ്യാപകമായി കൃഷി നശിക്കുന്നു. 800 ഏക്കറോളം തോട്ടം കാടുമൂടി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനു ലഭിക്കേണ്ട ലക്ഷ കണക്കിനു വരുമാനമാണ് ഇതിലൂടെ ഇല്ലാതായി കൊണ്ടിരിക്കുന്നത്. തൊഴിലാളികളെ നിയമിക്കാത്തതാണ് നശിക്കാനുള്ള മുഖ്യകാരണം. തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ 44 പേരെ പിരിച്ചു വിടുകയാണ് ചെയ്ത്.

    ReplyDelete
  21. in nelliyampathy government is not able to manage properly Govt property itself.then what will be the fate of private estates which the govt is planing to take over.????????????????

    ReplyDelete
  22. This comment has been removed by the author.

    ReplyDelete