Thursday, 6 September 2012

We wish Emerging Kerala all success

We have expressed our support for Emerging Kerala in our last post itself. This conclave of investors and industrialists from around the globe will surely give an impetus to Kerala's economic growth and development. We have put forward certain points for discussion last week. It is gratifying to know that our leadership, including the Hon.Chief Minister Sri. Ommen Chandy, KPCC President Sri.Ramesh Chennithala and the Hon. Industries Minister Sri.P.K.Kunhali Kutty have accepted those points. They have made it clear that not even an inch of government land will be handed over to private parties, all lease agreements will protect and safe-guard the interests of the state , Environmental Impact Study will be made a pre-requisite for all big projects and there will be a new Investment Clearance Board.

We have put forward some points for discussion not to criticize the investment initiative of the Kerala Government. We have initiated the discussion with a positive and open mind. It should be noted that a mere 15 to 20 per cent of all the project proposals in Emerging Kerala might have been prepared in a casual and unprofessional way. It is not correct to tarnish Emerging Kerala as a whole just by considering these projects. We do not agree with the anti-development stand of the LDF. Today the Chief Minister himself has stated that all impractical project proposals will be reviewed. We welcome this corrective measure from the Government's side. Officers and other functionaries must be urged to prepare projects with more care while putting them up for public discussion. Even if top level bureaucrats review the proposals again , it would be appropriate if the political leadership can also scrutinize the proposals again. Such a step, we are sure, will ensure that the entire initiative will be flawless.

We wish Emerging Kerala all success and pledge our cooperation and support in the Government's effort's to bring in sustainable development and inclusive growth. When projects are being implemented periodic monitoring and social,economic and environmental auditing can be done.Thus Kerala can again put forward its own developmental model to the world.


86 comments:

  1. Dear leaders,

    very keen to know your opinion about "PANTHALLOOR ESTATE"...

    ReplyDelete
  2. നിങ്ങളുടെ നിലപാടുകളെ മാനിക്കുന്നു എന്നാല്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിനുകൊടുക്കുന്നതുപോലുള്ള നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണ്
    പാട്ടക്കാലാവധിയെപ്പറ്റി ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുന്നു
    ദീര്‍ഹകാല പാട്ടത്തിനു പകരം ഹ്രസ്വകാല പാട്ടമായിരിക്കും നമ്മുടെ സാഹചര്യങ്ങളില്‍ കൂടുതല്‍ അഭികാമ്യം ഇക്കാര്യത്തിലുള്ള വ്യക്തമായ
    ഒരു നിലപാടുകൂടി പ്രതീക്ഷിക്കുന്നു .

    ReplyDelete
    Replies
    1. സംസ്ഥാനത്തിന്റെ പൊതു താല്പര്യങ്ങള്‍ ബലി കഴിച്ചുള്ള ഒരു അഗ്രിമെന്റും ഉണ്ടാവില്ലെന്ന് മാത്രമല്ല .The Chief Minister himself has stated that all impractical project proposals will be reviewed. We welcome this corrective measure from the Government's side.

      Delete
  3. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ വഴി തുറക്കണം
    സുപ്രീം കോടതി വിധി പ്രകാരം തമിഴ്നാട്‌ വനം വകുപ്പ് സേതുമട ചെക്ക്‌ പോസ്റ്റ്‌ വഴി വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടു ഒരു മാസം പിന്നിടുന്നു. ഇതു വഴിയാണ് വിനോദ സഞ്ചാരികള്‍ പറമ്പിക്കുളത്തേക്ക് പ്രവേശിക്കുന്നത്.വന വികസന സൊസൈറ്റി ആദിവാസി യുവാക്കള്‍ക്ക് പരിശീലം നല്‍കുകയും അവരെ പറമ്പികുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ ഗൈഡ് മാരായി നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ വിനോദ സഞ്ചാരികളെ കടത്തി വിടാത്തത്‌ കൊണ്ട് അവിടെയുള്ള കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. കേരളത്തിലുള്ള പ്രദേശമായിട്ടും കേരളത്തിലൂടെ വഴിയില്ലത്തതിനാലാണ് അവിടെയുള്ള ജനങ്ങളെ ദുരിതത്തിലാക്കിയത്. അവിടെ പോലീസ് സ്റേഷന്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ചെമ്മണാമ്പതി വഴി തേക്കടിയിലേക്കും തുടര്‍ന്ന് പറമ്പിക്കുളത്തേക്കും റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ എമെര്‍ജിമ്ഗ് കേരള പോലെയുള്ള വന്‍കിട പദ്ധതികളുമായി മുന്‍പോട്ടു പോകുമ്പോള്‍ ഇവിടെയുള്ള പാവപ്പെട്ട, അതിജീവനത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ബഹുമാനപ്പെട്ട ജനപ്രതിനികള്‍ ഈ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  4. ഇക്കാര്യത്തെ കുറിച്ച് പഠിച്ചു വേണ്ടത് ചെയ്യാം ..

    ReplyDelete
    Replies
    1. ബഹുമാന്യരായ സാമാജികരെ, ഈ കാര്യത്തില്‍ ഒരു പഠനമല്ല നടപടിയാണ് ആവശ്യം. പറമ്പികുളം മേഖലയില്‍ കൂടുതലും ആദിവാസി ജന സമൂഹമാണ് ജീവിക്കുന്നത്. പറമ്പികുളം കടുവസങ്കേതത്തില്‍ നടക്കുന്ന ടൂറിസ പ്രവര്‍ത്തനം മാത്രമാണ് അവര്‍ക്കുള്ള ജീവാനോപാധി. കാട്ടില്‍ നിന്നും ശേഖരിക്കുന്ന വനവിഭവങ്ങള്‍ അവിടെയുള്ള സൊസൈറ്റി വഴി വിറ്റു കിട്ടുന്ന തുകയും, ടൂറിസ്റ്റുകള്‍ നല്‍കുന്ന ചെറിയ തുകയും മറ്റുമാണ് അവരുടെ ജീവിതം നിലനിര്‍ത്തി പോരുന്നത്. മറ്റു കാടുകളില്‍ നിന്നും വ്യത്യസ്തമായി അവിടെ ഒരു നശീകരണ പ്രവണതയും കാണാനില്ല. അവിടെ നിന്നും ലഭിച്ച വിവരം അവരില്‍ പലരും ഇപ്പോള്‍ പട്ടിണിയിലാണ്. നല്ല രീതിയില്‍ തുടര്‍ന്ന് പോരുന്ന ഒരു ആവാസ വ്യവസ്ഥ നമ്മുടെ ഉത്തരവാദിത്വമില്ലായ്മ മൂലം നശിക്കാനിടവരരുത്‌. ഏകദേശം ഇരുപതു വര്‍ഷമായി അവര്‍ ഉന്നയിക്കുന്ന ഒരു ആവശ്യമാണ് ഈ വഴി.അവരുടെ ആവശ്യം ന്യായമാണ്. ഇതിനുള്ള തടസങ്ങള്‍ എന്തൊക്കെയായാലും അത് മാറ്റിക്കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ തുടര്‍ നടപടികള്‍ നിങ്ങള്‍ ഏറ്റെടുത്തു അവരുടെ പ്രശ്നത്തിന് എത്രയും പെട്ടന്ന് ഒരു ശാശ്വത പരിഹാരം കാണണം.

      Delete
    2. ഞങ്ങള്‍ ഈ പോസ്റ്റ്‌ ശ്രദ്ധാ പൂര്‍വ്വം എടുക്കുന്നു .

      Delete
    3. വളരെ നന്ദി. തീര്‍ച്ചയായും ഈ വിഷയത്തിലുള്ള പുരോഗതി അറിയിക്കുമല്ലോ

      Delete
  5. I think this is the right time to know the status of projects announced by the earlier govt, leasing out land around Ernakulam. I understand from asianet that around 400 acres of land which is announced is unutilised. Egs HDIL, Nest, Gold souk etc

    ReplyDelete
  6. എമര്‍ജിങ് കേരള; നാല് പദ്ധതികള്‍ പിന്‍വലിച്ചു Published on 06 Sep 2012 mathrubhumi
    തിരുവനന്തപുരം: എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നാല് പദ്ധതികള്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് നാല് ടൂറിസം പദ്ധതികള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികളാണ് ഒഴിവാക്കിയത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവ എമര്‍ജിങ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കി.

    ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621 ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണില്‍ ഇക്കോ റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    ************************************************************************************
    ഹരിത ചിന്തകളുടെ വിജയം.... അഭിനന്ദനങ്ങള്‍ ...ശക്തമായി മുന്നോട്ടു പോവുക.

    ReplyDelete
    Replies
    1. അതെ രാഷ്ട്രീയ ലഭാങ്ങളല്ല , മറിച്ചു ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടിയാണ് ഈ കൂട്ടായ്മ എന്നത് തെളിയിക്കപെട്ടു .

      Delete
    2. എമര്‍ജിങ് കേരള; നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ വെബ്‌സൈറ്റില്‍ തിരിച്ചു വന്ന വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. അഭിനന്ദനങ്ങള്‍ ...ശക്തമായി മുന്നോട്ടു പോവുക. ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടിയല്ല രാഷ്ട്രീയ ലാഭത്തിനാണ് എന്നത് തെളിയിക്കപെട്ടു. ഹരിത ചിന്തകളുടെ വിജയം !!!!!!!!

      Delete
  7. (IUML) MLA K M Shaji, one among the members of the ‘Green Brigade’. we can understand that,party leadership tightening its noose around the young legislator,so the other members should give the proper support to him.. he is one of the leader who have the correct vision in all matters..but I felt that others are blocking him...

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Congratulations, You won it!!!!!

    ReplyDelete
    Replies
    1. thank you jinu ..

      ഈ വിജയം ഈ ബ്ലോഗ്ഗിന്റെ കൂട്ടായ്മയുടെ കൂടി വിജയമാണ് .

      Delete
  10. Govt. withdrawn all the landgrabbers proposals. ithalpam neratheyakamayirunnu.

    ReplyDelete
  11. കേരളത്തിന്റെ മണ്ണ് ഒരിഞ്ചു പോലും മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കില്ലെന്ന് നമ്മുടെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പറയുമ്പോഴും പ്രതിപക്ഷത്തോടൊപ്പം നിങ്ങള്‍ ഉയര്‍ത്തിയ ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാരിന് ആയത് അഭിനന്ദനം അര്‍ഹിക്കുന്നു.

    ഭാവിയിലും വികസനത്തിന്‌ തുരങ്കം വെക്കാന്‍ മുരട്ടു ന്യായങ്ങളുമായി വരുന്ന 'വസ്സന്‍ സഖാവു'മാരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത് കൊണ്ട് വരാനും വികസന പദ്ധതികള്‍ സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഇത്തരം ഇടപെടലുകള്‍ വഴി നിങ്ങള്‍ക്കാകട്ടെ എന്ന് ഒരു പ്രവാസി എന്ന നിലക്കും ആശംസിക്കുന്നു.

    എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. This back track from from the real issues were expected. You guys will never have the guts to fight agianst P.C. George or Ommen Chandi. Instead cheating the people with your false green thought, you would better reveal, what kind of offer you received from Ommen Chandi to support his Emerging (Looting Kerala)

    ReplyDelete
  14. It is suprised to see that, you guys are supporting Emerging Kerala. How you could jusfty the land deals in Emerging Kerala. The lands which are going to be leased, can be used for pledged for getting loan. What a realistic Idea of development. Shame on you

    ReplyDelete
    Replies
    1. ഇല്ല ലാന്‍ഡ്‌ നഷ്ട്ടപെടില്ല . ദീര്‍ഘകാല ലീസ് എന്നതും ശരിയല്ല . സുതാര്യമായ ഇടപാടുകളെ നടക്കുകയുല്ലൂ

      Delete
  15. Congratulation !!!!
    You done great job.....
    വികസനങ്ങള്‍ നാടിന്നു ആവശ്യമാണ്.....
    പക്ഷെ സുതാര്യമായ വികസനമാണ് നമുക്കാവശ്യം....
    അഴുമതിയും സോജനപക്ഷ്പതകവും ഇല്ലാത്ത നല്ല ഒരു ഭരണം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...
    ആ വിശ്വാസം നിങ്ങള്‍ ഒരിക്കലും കളയരുത്...
    ജനങ്ങള്‍ നിങ്ങളെ മനസ്സിലാക്കി ... ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്...
    എന്തിനുവേണ്ടിയും ആര്‍ക്കുവേണ്ടിയും ഈ കൂട്ടായ്മ അടിയറവു വെയ്ക്കരുത്...
    ഇപ്പോള്‍ ജനങ്ങള്‍ നിങ്ങളില്‍ നിന്നും ഒരുപാടു പ്രതിക്ഷിക്കുന്നുണ്ട്...
    ആ പ്രതിക്ഷ നടപ്പാക്കുക ...

    All the Best......!!!!

    ReplyDelete
  16. നിങ്ങള്‍ ഉയര്‍ത്തി കാട്ടിയ എല്ലാ വിഷങ്ങളും കേരള ജനത അഗികരിച്ചു ഇനിഉയും പൊതു വിഷങ്ങളിളി നിങ്ങളുടെ ശക്തമായ നിലപടിനയീ കേരള ജനത കാത്തിരിക്കുന്നു. എമെര്‍ഗിംഗ് കേരളില്‍ നിങ്ങളുടെ നിലപാട് കൊണ്ടേ ചില പ്രൊജക്റ്റ്‌ പിന്‍വലിച്ചു ..... വിവാതങ്ങള്‍ ഒഴിവായി
    All the Beast........

    ReplyDelete
  17. നിങ്ങള്‍ ഉയര്‍ത്തി കാട്ടിയ എല്ലാ വിഷങ്ങളും കേരള ജനത അഗികരിച്ചു ഇനിഉയും പൊതു വിഷങ്ങളിളി നിങ്ങളുടെ ശക്തമായ നിലപടിനയീ കേരള ജനത കാത്തിരിക്കുന്നു. എമെര്‍ഗിംഗ് കേരളില്‍ നിങ്ങളുടെ നിലപാട് കൊണ്ടേ ചില പ്രൊജക്റ്റ്‌ പിന്‍വലിച്ചു ..... വിവാതങ്ങള്‍ ഒഴിവായി
    All the Beast........

    ReplyDelete
    Replies
    1. സിബി സാറെ ഏതു വിവാദമ ഒഴിവാക്കിയത് ഒന്ന് പറഞ്ഞെ
      അതിനു മുന്പ്ത എമെര്ജിംഒഗ് കേരള വെബ്‌ സൈറ്റ് ഒന്ന് നോക്കിയെക്കനമേ
      ഇതു കച്ചവടം ഉറപ്പിച്ച കളിയാ സാറെ

      Delete
  18. വലിയ സന്തോഷമുണ്ട് ഗ്രീന്‍ തോട്സ് കേരള മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെട്ടു എന്നുള്ളതില്‍,അഭിനന്ദനങ്ങള്‍....

    ReplyDelete
    Replies
    1. എന്ത് വിഷയം ആണ് സര്‍ പരിഹരിക്കപീട്ടത്‌ ദയവായി പറയു
      ഒഴിവാക്കി എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ വര്ധിറത വീര്യത്തില്‍ തിരികെ വന്നിട്ടുണ്ട് വെബ്‌ സൈറ്റ് നോക്കിയാലും ഗ്രീന് തൊട്ട് കേരള വെറും തട്ടിപ്പ് മന്ത്രി മാര്ക്ക് അകമ്പടി വാഹനം പോലെ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി നടപ്പാക്കുവാന്‍ കുഞ്ഞുഞ്ഞിന്റെയും കുഞ്ഞക്കയുടെയും സ്പൊന്സെധ് പ്രോഗ്രാം ഗ്രീന്‍ തൊട്ടു അംഗങ്ങള്‍ ആരെന്നു നോക്ക് ഇവരുടെ പൂര്വാ്ശ്രമം നോക്ക് കളി പിടികിട്ടും മന്ത്രി സഭ ലിസ്റ്റില്‍ നിന്ന് പേര് വെട്ടപെട്ടപ്പോള്‍ ആദര്ശം് തലയ്ക്കു പിടിച്ച മഹന്‍ മന്ത്രി കണ്ണ് ഉരുട്ടിയാല്‍ മൂത്രം ഒഴിക്കുന്ന മറ്റൊരാള്‍ ഭുമി കയ്യേറ്റം കുല തൊഴില്‍ ആക്കിയ ആള്‍ എത്ര ഏക്കര്‍ ആദിവാസി ഭുമി കയ്യില്‍ ഉണ്ട് എത്ര കേസുകള്‍ ഇതിന്റെ പേരില്‍ ഉണ്ട് പിന്നെ വേറെ മൂന്ന് പേര്‍ പുട്ടിനു പീര ഉടും പോലെ നമ്മെ കളിപ്പിക്കുകായ ഇവരെല്ലാം ചേര്ന്ന്ക
      ഏമെര്ജിം ഗ് കേരളയെക്കള്‍ വലിയ തട്ടിപ്പാണ് ഇ ഗ്രീന്‍ തൊട്ട് മരീജ വേഷം തന്നെ

      Delete
    2. സ: ഗൗരീ..... കാര്യങ്ങളില്‍ ഇവര്‍ക്ക്‌ ഇത്രയെങ്കിലും ഇടപെടാനും നിലപാടുകളില്‍ മാറ്റം വരുത്താനും, ഒന്നുമില്ലെങ്കില്‍ പൊതുജനങ്ങളില്‍ അവബോധം ജനിപ്പിക്കാനും കഴിയുന്നു. എന്താണ്‌ നിങ്ങളുടെ കാര്യം... കട്ട പൊക.. ഭരണത്തിലിരിക്കുമ്പോള്‍ ഏറാന്‍ മൂളികളാക്കപ്പെട്ട യുവത്വങ്ങളും മൂലധനശക്തികള്‍ക്ക്‌ അടിമപ്പെട്ട നേതൃത്വവൂം കൂടി കേരളത്തിന്റെ പ്രതികരണ സ്വഭാവത്തെ ഏത്‌ ആലയിലാണ്‌ കൊണ്ടു വന്നു കെട്ടിച്ചത്‌. കരീം കളിച്ച കളികളൊക്കെ ആര്‍ക്കാണറിയാത്തത്‌. (ഇന്‍കല്‍ ആരുടെ അരുമ സന്തതി ? ) ആര്‍ത്തി കൊണ്ട്‌ നെറികെട്ടു പോയ കേരളത്തിലെ ഒരു വലിയ വിഭാഗം ഇടതുപക്ഷ നേതൃത്വത്തെ തിരുത്താന്‍ ഇതുപോലെ ഇടതുപക്ഷത്തിലും ഒരു പുതു ശക്തി ഉയര്‍ന്നു വരേണ്ടതായിരുന്നില്ലേ. എന്തുകൊണ്ടത്‌ സംഭവിക്കുന്നില്ല എന്നതിന്‌ ഇനിയും ചരിത്രമേറെ പഠിക്കേണ്ടി വരും.

      Delete
    3. സ; ഗൗരീ.. അഭിനന്ദനങ്ങള്‍ സഖക്കള്‍ പഠിപ്പിച്ചത് അതുപോലെ ചര്ധിചിട്ടുണ്ട് ,, //// സ്വന്തം കൂട്ടില്‍ പെട്ടവര്‍ നേര്‍വഴിക്കണോ പോകുന്നതെന്ന് പോലും ചിന്തിക്കാതെ അവര്‍ പറയുന്ന എന്തിനും തലയാട്ടുന്ന പാവകള്‍ അകല്ലേ കേരളത്തിലെ പുതിയ തലമുറ ..

      Delete
  19. I appreciate all of u,
    We want both development and our earth

    JAI HIND

    ReplyDelete
  20. പച്ചപ്പ്‌ ഉണങ്ങിത്തുടങ്ങി. ഹരിത എം എല്‍ എ മാര്‍ നല്ല കുട്ടികള്‍ ആകുന്നു. അഭിപ്രായം അല്ലേ മാറ്റാന്‍ കഴിയൂ.

    ReplyDelete
    Replies
    1. Read our statement carefully ..

      We have put forward certain points for discussion last week. It is gratifying to know that our leadership, including the Hon.Chief Minister Sri. Ommen Chandy, KPCC President Sri.Ramesh Chennithala and the Hon. Industries Minister Sri.P.K.Kunhali Kutty have accepted those points. They have made it clear that not even an inch of government land will be handed over to private parties, all lease agreements will protect and safe-guard the interests of the state , Environmental Impact Study will be made a pre-requisite for all big projects and there will be a new Investment Clearance Board.

      Delete
    2. Some people still believe that "this youth association" is against the UDF leadership, atleat some people were very happy to see 'rebels' since the opposition has no power to create 'usual issues'.

      The frustration of such people will come up, asking them to read your statement is a waste of time, your statement is the last thing they like to see.

      Delete
  21. മുഖ്യനും കുഞ്ഞാലിക്കുട്ടിയും പറയുന്നു.. എമേര്‍ജിങ്ങ് കേരള വെബ്സൈറ്റിലെ പദ്ധതികളൊക്കെ ചുമ്മാ ഇട്ടതാണെന്നും അവയൊക്കെ വിശദമായി പരിശോധിക്കേണ്ടവയാണെന്നും... ഞാന്‍ ഒരു ഇന്‍വെസ്റ്റര്‍ ആണെന്നു വെക്കുക, വിദേശത്തിരുന്ന് ഈ വെബ്സൈറ്റ് കണ്ട് ഈ പദ്ധതികളില്‍ മുതല്‍മുടക്കാന്‍ തീരുമാനിക്കുന്നു, കാശു ചിലവാക്കി ഡിസ്കഷന്‍സ് നടത്തി കേരളത്തിലേക്ക് വരുന്നു.. മീറ്റില്‍ പങ്കെടുത്ത് പദ്ധതിയിലെ താല്പര്യം അറിയിക്കുന്നു.. അപ്പോള്‍ നമ്മുടെ മുഖ്യന്‍ പറയുന്നു, ഞങ്ങള്‍ ഇതിനെക്കുറിച്ച് വിശദമായി പടിക്കട്ടെ എന്ന്.. പഡനം കഴിഞ്ഞ് പറയുന്നു, ഇതു നടപ്പില്ല എന്ന്.. ഇതിനെയല്ലെ ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്നു പറയുന്നത്.. ഈ ഒരു റിസ്ക് എടുക്കാന്‍ ഊഡായിപ്പുമായി നടക്കുന്നവരല്ലാതെ സുബോധത്തോടെ ബിസിനസ് ചെയ്യുന്ന ആരെങ്കിലും മുതിരുമോ...????

    ReplyDelete
  22. ചില സുഹ്രുത്തുക്കള്‍ പറയുന്ന കേട്ടു, കേരളത്തില്‍ തൊഴിലവസരങ്ങളുണ്ടാക്കാന്‍ എമെര്‍ജിങ്ങ് കേരളയെ നാം സപ്പോര്‍ട്ട് ചെയ്യണമെന്ന്.. അതുവഴി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്വന്തം മണ്ണില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുമത്രെ....നമ്മുടെ മണ്ണും നികുതിപ്പണവും കൊടുത്തതിനുശേഷം കെട്ടിപ്പൊക്കുന്ന വ്യവസായ സ്ഥാപനത്തില്‍ നല്‍കാന്‍ പോകുന്ന വേതനം എത്രയാണ്‌ നമ്മുടെ സ്വന്തം ഗവ: നിശ്ചയിച്ചിരിക്കുന്നതെന്നു നോക്കാം..
    1 മാനേജര്‍, - 1, 10,000 രൂപ/ മാസം
    2 സൂപര്‍വൈസര്‍ - 6,000 രൂപ/ മാസം
    3 സ്കില്‍ഡ് വര്‍ക്കര്‍ - 5 5,000 രൂപ/ മാസം
    4 അണ്‍സ്കില്‍ഡ് വര്‍ക്കര്‍ - 4,000 രൂപ/ മാസം
    5 ക്‌ളര്‍ക്ക് - 5,000 രൂപ/ മാസം
    6 വാച്ച്മാന്‍ - 4,000 രൂപ/ മാസം
    മൈക്കാടു പണിക്കോ പെയിന്റ് പണിക്കോ പോയല്‍പ്പോലും ദിവസം 300 രൂപ (മാസം കുറഞ്ഞത് 7200 രൂപ) കിട്ടുന്നിടത്താണ്‌ ഈ ഉടായിപ്പ്.. എത്ര പേര്‍ വിദേശത്തെ തൊഴില്‍ മതിയാക്കി വരും..??????
    http://www.emergingkerala2012.org/pdf/Food%20Processing/Jack%20fruit%20&%20Date%20Processing.pdf

    ReplyDelete
  23. ആരാ കുവേ ഇതില്‍ യുവ എം എല്‍ എ അമ്പതി നാലു കഴിഞ്ഞ ശ്രേയംസോ നല്പതിഒന്പതു ആവുന്ന സതീശന്‍ സാറോ സതീശന്‍ സാറെ നിങ്ങളുടെ കൃത്യമായ ജനന തീയതി ഇ ബ്ലോഗില്‍ ഒന്ന് ഇടമോ

    ReplyDelete
    Replies
    1. കേരള യുവത്വത്തില്‍ കിളവത്വം കുത്തിവെച്ചത്‌ കേരളത്തിലെ ഇടതുപക്ഷ നേതൃനിരയിലെ ഒരു വിഭാഗം.

      Delete
    2. http://gourigayathri.blogspot.in/

      ഇത് വരെ ആരും തിരിഞ്ഞു നോക്കാത്ത ഒരു പോസ്റ്റും കെട്ടി പിടിച്ചു ഇരുന്നു കൊണ്ട് ,അതിന്റെ കെറുവ് തീര്‍ക്കലാനെന്നു തോന്നുന്നു . വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ ആര്‍ക്കും കഴിയും . ഈ കൂവക്ക് മറുപടി അര്‍ഹിക്കുന്നില്ല . ഇത് ഒരു തരാം മാനസിക പ്രശ്നമാണ് .തന്നെ ആരും ശ്രദ്ധിക്കുന്നില്ല അത് കൊണ്ട് വായ്ക്കു തോന്നിയത് പറഞ്ഞു ആളാവാം എന്ന ഒരു തരം അസുഖം . നിന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തപ്പോള്‍ നിന്റെ പ്രശ്നം പിടി കിട്ടി . പാവം ..കുരക്കു മതി വരുവോളം കുരക്കു .

      Delete
    3. This comment has been removed by the author.

      Delete
    4. @ kaazhchakkaran യുവത്വം പല മേഖലകളിലും പല പോലെയാണ് ..ഉദാ : കായിക വിനോദങ്ങളില്‍ 30 കഴിഞ്ഞാല്‍ കിളവന്‍ താരമായി . ഗൌരിയെ പോലെ തലയില്‍ അസൂയയും വിരോധവുമായി നടക്കുന്ന ഇത്തരം "അന്ധരായ" വിമര്‍ശകരെ ജന്മനാല്‍ കിളവത്വം ബാധിച്ചിട്ടുല്ലതാണ്.അവരെ കൊണ്ട് ഒന്നിനും കഴിയില്ല .അതിന്റെ കെറുവ് ആണ് ഈ കാണുന്നതൊക്കെ .

      Delete
    5. ഗൌരിയെ പോലെ തലയില്‍ അസൂയയും വിരോധവുമായി നടക്കുന്ന ഇത്തരം "അന്ധരായ" വിമര്‍ശകരെ ജന്മനാല്‍ കിളവത്വം ബാധിച്ചിട്ടുല്ലതാണ്.അവരെ കൊണ്ട് ഒന്നിനും കഴിയില്ല .അതിന്റെ കെറുവ് ആണ് ഈ കാണുന്നതൊക്കെ .

      its Realy a suitable reply

      Delete
  24. This comment has been removed by the author.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. സര്‍,
    അഴിമതിക്കും , പ്രകൃതി ചൂഷണത്തിനും എതിരെ നിങ്ങളുടെ സന്ധിയില്ലാ സമരത്തിന്‌ എല്ലാവിധ ഭാവുകങ്ങളും ആദ്യമേ അറിയിക്കുന്നു .എങ്കിലും ചില കാര്യങ്ങള്‍ നിങ്ങളുടെ വിലയേറിയ ശ്രധക്കായ്‌ ..
    പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ , കുറച്ചു പണവും സ്വാധീനവും കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ ഇവിടുത്തെ സാദാ സ്വകാര്യ ബസ്‌ മുതലാളിമാര്‍ക്ക് കഴിയുമെങ്കില്‍ .. നിങ്ങളെ പോലുള്ള MLA-മാരെ തിരുത്താനും സ്വാധീനിക്കാനും കുറച്ചു കൂടി പിടിപാടുള്ള ആര്‍ക്കുംസാധിക്കും. ഇവിടെ പണവും സ്വാധീനവും ഉണ്ടങ്കില്‍ എന്തും നടക്കും ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്താന്‍ ഫണ്ട് ശേഖരണംനടത്തുകയും കൂടാതെ രാഷ്ട്രീയ നേതാക്കളുടെ സഹായതോടെ വകുപ്പുമന്ത്രിയിലും സര്‍ക്കാരിലും സമ്മര്‍ദം ചെലുത്താന്‍ പറ്റുമെങ്കില്‍, നമ്മളുടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ
    പതനമല്ലേ അത് ? എത്രവം വാര്‍ത്തകള്‍ കാണുമ്പോള്‍ ശുദ്ധ രാഷ്ട്രീയതിന്റെ പ്രതിരൂപങ്ങളായ നിങ്ങളിലും ഇത്തരം മാറ്റത്തിന്റെ കാറ്റ് വീശില്ലേ എന്ന് ചിന്തിച്ചു പോകുന്നു

    എന്തായാലും നിങ്ങളുടെ അറിവിലേക്ക് പണവും സ്വാധീനവും ചേര്‍ന്ന് കളിച്ചാല്‍ ഇങ്ങനയൂം സംഭവിക്കും എന്നറിയാനായ് ഈ വാര്‍ത്ത കൂടി ചേര്‍ക്കുന്നു .

    കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം അട്ടിമറിക്കാന്‍ സ്വകാര്യ ബസുടമകള്‍ ഫണ്ട് ശേഖരണം തുടങ്ങി. യാത്രാപ്രശ്നം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാന്‍ ആഗസ്റ്റ് രണ്ടിന് ഇറക്കിയ 5651/ആ2/2009/ട്രാന്‍. നമ്പര്‍ കരട് ഉത്തരവ് മരവിപ്പിക്കുന്നതിനാണ് വന്‍കിട സ്വകാര്യ ബസ് ലോബി രഹസ്യമായി ഫണ്ട് സമാഹരിക്കുന്നത്.
    വകുപ്പുമന്ത്രിയിലും സര്‍ക്കാരിലും സമ്മര്‍ദം ചെലുത്താന്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായം തേടിയ ഇവര്‍ പലര്‍ക്കും വന്‍തുക വാഗ്ദാനം ചെയ്തതായി അറിയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായി മോട്ടോര്‍ വാഹന വകുപ്പില്‍ അറിയപ്പെടുന്ന കോട്ടയത്തെ സ്വകാര്യ ബസുടമയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍. കരട് ഉത്തരവ് പ്രാബല്യത്തിലായാല്‍ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമായി ഓടുന്ന നൂറുകണക്കിന് ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് പ്രചരിപ്പിച്ചാണ് ഫണ്ട് സമാഹരണം.
    ടിക്കറ്റ് നിരക്ക് കൂടുതലായതിനാലും വിദ്യാര്‍ഥികളെ ഒഴിവാക്കിയും വന്‍ ലാഭത്തിലാണ് ഇത്തരം സര്‍വീസുകള്‍. ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും നിലനിര്‍ത്തിക്കിട്ടാന്‍ ബസുടമകള്‍ മുഖ്യമന്ത്രിയേയും ഗതാഗതമന്ത്രിയേയും സമീപിച്ചുകഴിഞ്ഞു. കരട് ഉത്തരവ് റദ്ദ് ചെയ്യുകയോ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകയോ വേണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് വേളകളില്‍ എല്ലാ രാഷ്ട്രീയക്കാരെയും സഹായിക്കുന്ന ഇവര്‍ക്ക് ഉന്നതങ്ങളില്‍ നിന്നുതന്നെ ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി അറിയുന്നു. കരട് ഉത്തരവില്‍ ബസുടമകള്‍ക്കനുകൂലമായ ഭേദഗതി വരുത്താനും ശ്രമമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പില്‍നിന്ന് വിരമിച്ചവരെയും ഇതിനായി നിയോഗിച്ചതായും അറിയുന്നു.
    കരട് ഉത്തരവ് പ്രാബല്യത്തിലായാല്‍ കെ.എസ്.ആര്‍.ടി.സിക്കുമാത്രമേ മേലില്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ ഡീലക്സ് സര്‍വീസുകള്‍ നടത്താന്‍ സാധിക്കൂ. ജനോപകാര സര്‍വീസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസുകള്‍ വന്‍ ലാഭം മുന്നില്‍ കണ്ട് ഒന്നൊന്നായി ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ആക്കിയതോടെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ജനം രൂക്ഷമായ യാത്രാപ്രശ്നമാണ് നേരിടുന്നത്. സ്വകാര്യ ഫാസ്റ്റ്,സൂപ്പര്‍ ഫാസ്റ്റുകള്‍ പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ യാത്ര പ്രതിസന്ധിയിലാക്കുന്ന സ്വകാര്യ, ദീര്‍ഘദൂര സര്‍വീസുകള്‍ക്കെതിരെ പരാതികള്‍ കുന്നുകൂടിയതോടെയാണ് സ്വകാര്യ ഫാസ്റ്റ്-സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം സജീവമായത്.
    അതേസമയം, കരട് ഉത്തരവ് പുറത്തിറക്കിയതിന് പിന്നില്‍ ചിലരുടെ 'ഫണ്ട് സമാഹരണ' ലക്ഷ്യമാണെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.
    ഉത്തരവ് പ്രാബല്യത്തില്‍ വരുംമുമ്പ് ബന്ധപ്പെട്ട ബസുടമകള്‍ 'ഉണര്‍ന്നു പ്രവര്‍ത്തിക്കു'മെന്നാണത്രെ കണക്കുകൂട്ടല്‍. ഇത് ശരിവെക്കുംവിധമാണ് കാര്യങ്ങള്‍ പോകുന്നത്. റൂട്ട് ദേശസാത്കരണം സംബന്ധിച്ച മോട്ടോര്‍ വാഹന നിയമത്തിലെ ആറാം അധ്യായം 99ാം വകുപ്പ് പ്രകാരം ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്കു മാത്രമായി നിജപ്പെടുത്താനാവും.
    റൂട്ടുകള്‍ സര്‍ക്കാറിന്റെ ഇഷ്ടമനുസരിച്ച് ദേശസാത്കരിക്കാന്‍ നിയമമുള്ളതിനാല്‍ സ്വകാര്യബസുടമകള്‍ക്ക് ഇതിനെ കോടതിയിലും ചോദ്യം ചെയ്യാനാവില്ല. അതിനാലാണ് സര്‍ക്കാറിനെ തന്നെ 'വിലക്കെടുക്കാന്‍' ബസുടമകള്‍ ശ്രമം ആരംഭിച്ചത്
    source : madhyamam

    ReplyDelete


  27. "ഇപ്പോഴത്തെ ഹരിത രാഷ്‌ട്രീയവുമായി ഈ യു.ഡി.എഫ്‌. എം.എല്‍.എ.മാര്‍ മുന്നോട്ടു പോകുമെങ്കില്‍ ഭാവി കേരളത്തെക്കുറിച്ച്‌ ചില പ്രതീക്ഷകള്‍ നാമ്പെടുക്കും." സുരേന്ദ്രന്‍ പറഞ്ഞതാണു.നാമ്പെടുക്കുന്ന ലക്ഷണമില്ലാ---
    കണ്ടില്ലേ ഇപ്പൊഴത്തെ നിലപാടുകള്‍. സംഗമം കഴിഞ്ഞു ഇവരെന്തു പറയും.നോക്കാം.
    ഡോ.എന്‍ എം നമ്പൂതിരി

    ReplyDelete
  28. Congrats Team Green Thoughts Kerala...No doubt you the people written a history in Kerala Politics.Your stance,comments,activities effected Emerging Kerala Projects.Already 38 projects avoided ,environmental study is going to become compulsory,lease period reduced to 30 years with strict regulations,n sanction for projects which causes air pollution and destruction of green fields

    ReplyDelete
  29. Encroachments are there in Cherunelly. Detail later...

    ReplyDelete
  30. ജനകീയ സമിതി പ്രസിഡന്റ് ബുര്‍ഹാനെ ജയിലിലടച്ചു; നീതിതേടി ഭാര്യയും മകനും വി. എസ്സിന് മുന്നിലെത്തി

    Posted on: 08 Sep 2012

    പേയാട്: വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്കെതിരെ സമരം നയിച്ച ജനകീയസമിതി പ്രസിഡന്റ് എസ്. ബുര്‍ഹാനെ കോടതി റിമാന്‍ഡ് ചെയ്തു. മോഷണക്കുറ്റം ഉള്‍പ്പെടെ 12 കേസ്സുകളാണ് പോലീസ് ബുര്‍ഹാനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്ത് മൂന്നിന് വിളപ്പില്‍ശാല ക്ഷേത്രകവലയില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടയില്‍ കൊല്ലംകോണത്ത് പോലീസ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ നഷ്ടപ്പെട്ട കേസ്സിലാണ് ബുര്‍ഹാനെതിരെ മോഷണക്കുറ്റം ചാര്‍ത്തിയിട്ടുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബുര്‍ഹാനെ പോലീസ് വെള്ളിയാഴ്ച രാവിലെ കാട്ടാക്കട കോടതിയിലെത്തിച്ചു. അവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു.

    ബുര്‍ഹാനെതിരെ പോലീസ് പോലീസ് കള്ളക്കേസുകള്‍ എടുത്തെന്ന പരാതിയുമായി വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ ആമിന രണ്ട് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ബിലാലിനും നാട്ടുകാരായ 50 ഓളം സ്ത്രീകള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ തുറുങ്കിലടയ്ക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് വി. എസ്. തന്നെ സന്ദര്‍ശിച്ചവരോട് പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി.

    ###################################################################################

    പേയാട് ജനകീയ സമിതി പ്രസിഡണ്ട്‌ ശ്രീ ബുര്‍ഹാനെ പോലീസെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേതാര്‍ഹാമാണ്. ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ട ഒരു സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള ജനകീയ സമരങ്ങളെ അടിച്ചമര്തുകയോ അതിന്റെ നേതാന്ക്കമാര്‍ക്കെതിരെ കള്ളകേസുക്കുകയോ അല്ല . മറിച്ചു ജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. നേതാക്കന്മാരുടെ ദീര്‍ഖ വീക്ഷണമില്ലാത്ത നടപടിയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാനുള്ള കാരണം. അതിനു പരിഹാരം കാണുന്നതിനു പകരം ശുദ്ധ വായു ശ്വസിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന ജനങ്ങളുടെ നേരെ കാഞ്ചി വലിക്കുകയല്ല ചെയ്യേണ്ടത്. ഇതൊരു കള്ളാ കേസാണ് എന്നതിന് എന്ത് തെളിവാണ് പോലീസിനു വേണ്ടത്. 50000 രൂപ പോലീസ് വണ്ടിയില്‍ കൊണ്ട് വച്ചിട്ട് മറ്റുള്ളവര്‍ മോഷ്ട്ടികാന്‍ വേണ്ടി പോലീസുകാര്‍ ഒളിച്ചു നില്‍ക്കുകയായിരുന്നോ ? മോഷണ കേസില്‍ പെടുത്തി ശ്രീ ബുര്‍ഹാനെ പോലെയുള്ളവരുടെ മനോ ധൈര്യം തകര്‍ക്കാനുള്ള ഭരണ കൂടത്തിന്റെ ശ്രമം വളരെ അപലപനീയമാണ്.

    യാതൊരു കാരണവശാലും വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുവാന്‍ സമ്മതിക്കുകയില്ല എന്നുള്ളത് ഒരു പിടി വാശിയായി കാണാതെ , അവിടുത്തെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ കവര്‍ന്നെടുക്കാതെ, അവര്‍ക്ക് മനുഷ്യരായി, ശുദ്ധ വായു ശ്വസിച്ചു ജീവിക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് വേണ്ടത് . അതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കി കൊടുകേണ്ടത്‌. അത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ ജനങ്ങളുടെ കാവല്‍ക്കാരനു അല്ലാതെ കൊലയാളി ആകരുത്.

    ReplyDelete
  31. പരിസ്ഥിതിയെ നില നിര്‍ത്തി കൊണ്ട് തന്നെ വികസനം വേണം . മുന്നാറില്‍ കേബിള്‍ കാര്‍ വന്നത് കൊണ്ട് അവിടെ പരിസ്ഥിതിക്ക് എന്ത് കൊട്ടമാണ് ഉണ്ടാവാനുള്ളത് ? വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രോജക്റ്റുകള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട് .അത് ആസ്വതിക്കാനായി മല്ലൂസ് വിദേശ രാജ്യത്ത് പോകുകയും അവരെ പുകഴ്ത്തുകയും ചെയ്യും . ഇവിടെ വന്നു മല്ലൂസ്സിനു ഇചാശക്തിയില്ല , എന്നും ഇവിടത്തെ ഭരണാധികാരികള്‍ക്ക് പ്രപ്തിയില്ലെന്നും പറഞ്ഞു ,നിരാശ പെടും . ആദ്യം മല്ലൂസ്സു സ്വയം ഒരു തീരുമാനമെടുക്കട്ടെ ,പരിസ്ഥിതിക്കും ,ചുറ്റുമുള്ളവര്‍ക്കും ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല എന്ന് .
    എന്തായാലും ഹരിത ചിന്തകള്‍ നല്ലത് തന്നെ ,അഭിവാദ്യങ്ങള്‍ .

    ReplyDelete
  32. Dear Jamal, U r right . Here the basic problem is the lac of awareness and responsibility . My Request to Green brigade is , please start a campaign to educate society about the responsibilities of citizen towards the society and government . A state having responsible citizens will be a ideal Society.

    ReplyDelete
  33. what is the openion on statement of our prime minister yesterday (New Delhi: Prime Minister Manmohan Singh Saturday expressed concern over an increase in the communal incidents in the country in the past few months and revival of ethnic tension.)

    ReplyDelete
  34. oomen chandy confused our Justice V.R. Krishna Iyer, then what about green brigades........

    ReplyDelete
  35. മിസ്റ്റര്‍ രാജേഷ്‌ എന്നെ വക്തിപരമായി ഫുലഫ്യം പറഞ്ഞതിന് മറുപടി ഇല്ല കാരണം ഗ്രീന്‍ തൊട്ട് ലെക്ഷ്യം വെക്കുന്നതും അത് തന്നെ ആണ് “നായുടെ മുന്നില്‍ ഒരു പൊതിയ തേങ്ങ” അതാണ് ഗ്രീന്‍ തൊട് അവസാനം നായ്ക്കള്‍ തമ്മില്‍ ഒരു കടി പിടി ഗ്രീന്‍ തൊട്ട്‌ ലെക്ഷ്യം കണ്ടു എമെര്ജിം ഗ് കേരള എന്നാ തട്ടിപ്പ് പദ്ധതിയും ആയി ബെന്ടപെട്ടു ആണ് ചര്ച്ച കേരളത്തിന്റെ കാടും ആറും മലയും നാട്ടിന്പുആറവും പെണ്ണിന്റെ മാനവും എല്ലാം വില പേശി വില്ക്കു്ന്ന പദ്ധതിയോട് ആദ്യം ഫിന്നത പ്രകടിപ്പിച്ചത് സുധീരന്‍ സാറും ഗ്രീന്‍ തോട്ടുകരും ആണ്. സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുകന്നു ഗ്രീന്തോട്ടുകാര്‍ മലക്കം മറിഞ്ഞു (ബ്ലോഗിലെ രണ്ടു റൈറ്റ്‌ അപ്പ്‌ സാക്ഷ്യം) മലക്കം മറിഞ്ഞു എന്ന് മാത്രമല്ല ഇപ്പോള്‍ പ്രയോജകരും പ്രചാരകരും ആണ്. രാജേഷ്‌, ഗ്രീന്‍ തോട്ടിലെ ചിലരെങ്കിലും സംശയത്തിന്റെ മുള്‍ മുനയില്‍ നില്ക്കു ന്നവര്‍ അല്ലെ ജിം പോലെ പരാജയ പെട്ട എത്രയോ പദ്ധതികള്‍ നമുക്കുണ്ടായിരുന്നു. സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല എല്ലാം അടച്ചു ആക്ഷേപിക്കുന്നു എന്ന വിമര്ശറനത്തില്‍ കഴമ്പു ഇല്ല നമ്മള്‍ പഠിച്ച അനുഭവം അതാണ്

    ReplyDelete
    Replies
    1. ഇത് ന്യായം ഗൌരീ , വിമര്‍ശിക്കുംബോളും വാക്കുകള്‍ മാന്യമായി ഉപയോഗിക്കുക ,മ്ലേച്ചമായ വാക്കുകള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും പറ്റും .

      Delete
    2. നിങ്ങളെ വ്യക്തി പരമായി ഞാന്‍ വിമര്ശിaച്ചില്ല പയര്‍ എത്ര എന്ന് ചോദിക്കുമ്പോള്‍ അരി അഞ്ഞാഴി എന്ന അയലതുകാരന്‍ മറുപടി പറയും പോലെ ആണ് ഗ്രീന്‍ തൊട്ട് എന്നാ മരിച്ചനെ തിരിച്ചു അറിയുന്ന എല്ലാവര്ക്കും ഉള്ള മറുപടി ആണ് ചിലരെ (സ്ത്രീ ആയാലും) ഫുലഫ്യം പറയുക കാതലായ പ്രശ്നം ഉന്നയിക്കുന്നവരുടെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുക തുടങ്ങിയ പരിപാടികള്‍ സ്ഥിരമായി ഉണ്ടല്ലോ

      Delete
  36. തൃശൂര്‍: എമെര്‍ജിംഗ്‌ കേരളയില്‍ ഉള്‍പ്പെടുത്തിയ വിവാദ പദ്ധതികള്‍ പിന്‍വലിക്കുമ്പോഴും വിട്ടു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ തയാറാകാതെ സര്‍ക്കാര്‍. ടി.ആര്‍.കെ.എല്‍. (ടൂറിസം റിസോര്‍ട്ട്‌സ് കേരള ലിമിറ്റഡ്‌), ഇന്‍കെല്‍ (ഇന്‍ഫ്രാസ്‌ട്രക്‌ച്ചേഴ്‌സ് കേരള ലിമിറ്റഡ്‌) എന്നിവയ്‌ക്കു വിട്ടുനല്‍കിയ ഭൂമിയാണു സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ മടിക്കുന്നത്‌. 26% സര്‍ക്കാര്‍ പങ്കാളിത്തവും 74% സ്വകാര്യ പങ്കാളിത്തവുമുള്ള കമ്പനികളാണിവ. ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു വകുപ്പുകള്‍ വ്യക്‌തമാക്കിയതോടെ സര്‍ക്കാര്‍ഭൂമി ഉപയോഗിച്ച്‌ എന്തും ചെയ്യാനുള്ള അധികാരമാണ്‌ സ്വകാര്യ കമ്പനികള്‍ക്കു കിട്ടിയിരിക്കുന്നത്‌.

    പാണക്കാട്ടെ പദ്ധതികള്‍ക്കുളള 250 ഏക്കര്‍, അങ്കമാലിയിലെ ടെല്‍ക്ക്‌ സിറ്റിക്കായി 30 ഏക്കര്‍ എന്നിവയടക്കം 411 ഏക്കര്‍ ഇന്‍കെലിനു കൈമാറി. നൈറ്റ്‌ ക്ലബിനുള്ള വേളിയിലെ ഭൂമി, നെല്ലിയാമ്പതിയിലെ റിസോര്‍ട്ടിനായി 25 ഏക്കര്‍, വാഗമണില്‍ ഗോള്‍ഫ്‌ കോഴ്‌സിനായി 100 ഏക്കര്‍, ഇലവീഴാപ്പൂഞ്ചിറയില്‍ റിസോര്‍ട്ടിനായി 50 ഏക്കര്‍, കാരാപ്പുഴയില്‍ കണ്‍വന്‍ഷന്‍ സെന്ററിനായി 20 ഏക്കര്‍ എന്നിങ്ങനെ പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഭൂമികള്‍ ടി.ആര്‍.കെ.എല്ലിന്റെ കൈയിലാണ്‌. പദ്ധതികള്‍ മാറ്റിവയ്‌ക്കാമെങ്കിലും കരാര്‍ ഒപ്പിട്ടതിനാല്‍ ടി.ആര്‍.കെ.എല്ലിന്റെ കൈയില്‍നിന്നു ഭൂമി ഏറ്റെടുക്കാനാകില്ലെന്നാണു ടൂറിസം വകുപ്പു വ്യക്‌തമാക്കുന്നത്‌. ഇതോടെ, വിവാദ ഭൂമികളില്‍ എമെര്‍ജിംഗ്‌ കേരളയിലൂടെ അല്ലാതെയും ഇതേ പദ്ധതികള്‍ വരുമെന്ന്‌ ഉറപ്പായി.

    ഗാഡ്‌ഗില്‍ കമ്മിറ്റി അതീവ ദുര്‍ബല പ്രദേശമായി കണ്ടെത്തിയ സ്‌ഥലങ്ങളാണ്‌ ടൂറിസം വകുപ്പ്‌ സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നത്‌. വാഗമണും നെല്ലിയാമ്പതിയും വനമേഖലകളാണെന്നു കാട്ടി വനംവകുപ്പും രംഗത്തുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണു പദ്ധതികളുമായി മുന്നോട്ടുപോകുന്നത്‌.

    താജ്‌ ഗ്രൂപ്പുമായി ചേര്‍ന്ന്‌ വര്‍ക്കല, കുമരകം, എറണാകുളം എന്നിവിടങ്ങളില്‍ ടി.ആര്‍.കെ.എല്‍. നിര്‍മിച്ച റിസോര്‍ട്ടുകളില്‍ ഇപ്പോള്‍ സര്‍ക്കാരിനു നിയന്ത്രണമില്ല. വിട്ടുകൊടുത്ത ഭൂമിക്കു പകരമായുള്ള 26% ഓഹരി മാത്രമാണു സര്‍ക്കാരിനുള്ളത്‌. ലാഭവും ഇത്രമാത്രം.

    90 വര്‍ത്തെ പാട്ടത്തിനാണ്‌ ഇന്‍കെലിനു സര്‍ക്കാര്‍ ഭൂമി നല്‍കിയിരിക്കുന്നത്‌. എമെര്‍ജിംഗ്‌ കേരളയിലെ പദ്ധതികള്‍ പിന്‍വലിച്ചെങ്കിലും ഭൂമി മറുപാട്ടത്തിനു നല്‍കാനുള്ള അധികാരം റദ്ദാക്കിയിട്ടില്ല. മറുപാട്ടത്തിലൂടെ ഇന്‍കെലിനു കോടികള്‍ ലാഭമുണ്ടാക്കാനുള്ള അവസരമാണു സര്‍ക്കാര്‍ ഒരുക്കുന്നത്‌. ധര്‍മ്മടം, വേളി തുടങ്ങിയ സ്‌ഥലങ്ങളില്‍ ഫിഷറീസ്‌ വകുപ്പിന്റെ ഭൂമിയും അന്യാധീനപ്പെട്ടിട്ടുണ്ട്‌. ഇന്‍കെല്‍ ആവിഷ്‌കരിച്ച നിശാക്ലബ്‌ വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചെങ്കിലും ഭൂമി തിരിച്ചെടുക്കാന്‍ നടപടിയില്ല. അതിനാല്‍ സ്വകാര്യ വ്യക്‌തികളുമായി ചേര്‍ന്ന്‌ സമാന പദ്ധതികളുമായി ഇന്‍കെലിനു മുന്നോട്ടുപോകാം. ടി.ആര്‍.കെ.എല്ലിനും ഇത്‌ അനുകരിക്കാം.

    ഏറ്റവും കൂടുതല്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുന്ന ഹൈ സ്‌പീഡ്‌ റെയില്‍ കോറിഡോര്‍, കൊച്ചി-പാലക്കാട്‌ നിംസ്‌, കൊച്ചിയിലെ പി.സി.പി.ഐ.ആര്‍. എന്നീ പദ്ധതികളുമായി മുന്നോട്ടുപോകാനാണു സര്‍ക്കാര്‍ നീക്കം. ഭൂമി ഏറ്റെടുക്കലിലൂടെ വന്‍തുക സര്‍ക്കാരിനു വീണ്ടും നഷ്‌ടമാകും. ഹൈ സ്‌പീഡ്‌ റെയില്‍ കോറിഡോറില്‍ 20% മാത്രമാണ്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ ഓഹരി. അതിനാല്‍ 80% നേട്ടവും സ്വകാര്യ കമ്പനികള്‍ കൊണ്ടുപോകും.

    റെയില്‍ കോറിഡോര്‍ സ്‌ഥാപിക്കുമ്പോഴുണ്ടാകുന്ന മറ്റു നഷ്‌ടങ്ങളുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കണമെന്നാണു കരാര്‍. നഷ്‌ടപ്പെടുന്ന വനഭൂമിയില്‍ വനവത്‌കരണം, പാരിസ്‌ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമ്പോള്‍ ബദല്‍ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയുടെയെല്ലാം ചെലവു വിവിധ വകുപ്പുകള്‍ വഹിക്കണം. ഇതും വന്‍ നഷ്‌ടമുണ്ടാക്കും. ഇതിനുള്ള സര്‍വേ നടപടികള്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുമുണ്ട്‌.

    കെ.എസ്‌.ഐ.ഡി.സി പദ്ധതികളുടെ സര്‍വേയ്‌ക്കായി 20 കോടിയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. 5 കോടിരൂപ നല്‍കി. ഹൈ സ്‌പീഡ്‌ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ സര്‍വേക്കായി 40 കോടി രൂപയോളം ചെലവാകുമെന്നാണു പ്രാഥമിക കണക്കുകള്‍. ഭൂമിയിടപാടുകളില്‍നിന്നു പിന്മാറിയില്ലെങ്കില്‍ വന്‍ നഷ്‌ടമാണു സര്‍ക്കാരിനെ കാത്തിരിക്കുന്നത്‌. വിപണി വില കണക്കാക്കി കരാറൊപ്പിട്ട കമ്പനികള്‍ക്കു നഷ്‌ടപരിഹാരം നല്‍കിയാല്‍ ഭൂമി സര്‍ക്കാരിന്റെ കൈയിലാകും. ഇതു നേരിട്ടു പാട്ടത്തിനു നല്‍കിയാല്‍പോലും എമെര്‍ജിംഗ്‌ കേരളയിലേക്കാള്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സര്‍ക്കാരിനു സാധിക്കും.
    കടപ്പാട്: മംഗളം ദിനപത്രം

    ReplyDelete
  37. There is no gain without pain. The facilities we are enjoying now, like electricity, airports, roads, townships, internet,TV,blogging, etc. are all the gift of some of our predecessors who 'thoughtlessly' destroyed the environment selectively. The thick forest that was once Ananthankaadu changed into the City named Trivandrum only through the destruction of environment. Thousands of acres of cultivable land was leveled to construct the existing airports and roads. If we had no Pallivasal and Idukki, we would have been totally starved of electricity.
    Our children also need more of such things. We have no right to deny them these things in a much grander scale. Let us not behave like those who got into the bus and then shout for not admitting any more people.
    Even your blog and TV comments would not have reached thousands but for the 'atrocities against Nature' committed by the past generations.
    Poets can live in a world of fictitious imagination, but let them not advocate for making it true in this world.

    ReplyDelete
    Replies
    1. Well said. If we dont do anything we will not make any mistakes, if we want to do something we need to loose something. We need land and enviornment but we need more facilities now than before. Our young generations must have better job and better life style. We need developments ....

      Delete
  38. "എമര്‍ജിംഗ് കേരള" ഈ വാക്ക് ഇന്ന് കേരളമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്രങ്ങളിലും കുറെ കാലമായി ഇത് തന്നെയാണ് "ചൂടുള്ള" വാര്‍ത്ത‍.എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വന്‍ വിദേശ മുതൽമുടക്ക്‌ മേളയാണ് 'എമര്‍ജിംഗ് കേരള' .

    രണ്ടായിരത്തിമൂന്നില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ വന്‍ പബ്ലിസിറ്റിയോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌) പരാജയപ്പെട്ടത്‌ നാം കണ്ടതാണല്ലോ. എന്നാല്‍ ഇത്തവണയും ആ പദ്ധതി പുനരാരംഭിക്കുകയാണ്....ഇപ്രാവിശ്യം പുതിയ പേര്...പുതിയ ലോഗോ..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!


    കേരളത്തിലെ 26 ഓളം മേഖലകൾ ആണ്‌ ഈ പദ്ധതിയിലൂടെ സ്വകാര്യമേഖലയ്ക്ക്‌ കാഴ്ച വെക്കാന്‍ പോകുന്നത്‌.. ലക്ഷക്കണക്കിന്‌ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാര്‍ഗത്തിന് വിലങ്ങു തടിയായിട്ടാണ് ഈ പദ്ധതി ഇന്ന് ഉയര്‍ന്നു പൊങ്ങുന്നത് .തുറമുഖവികസനം, വിദേശമൂലധന നിക്ഷേപം, ഗതാഗതം , ഐ.ടി, ടൂറിസം, ഊർജ്ജം, ആരോഗ്യം തുടങ്ങിയ മലയാളികളുടെ നിത്യജീവിതത്തിലുള്‍പ്പെടുന്ന അനവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് 'എമര്‍ജിംഗ് കേരള'. മനുഷ്യന്റെ മാനവിക മൂല്യങ്ങള്‍ ഒന്നും പരിഗണിക്കാതെ, വിദേശികളുടെ സ്വകാര്യ മൂലധനത്തിന് ലാഭം കൊയ്യാന്‍ നമ്മുടെ നാടിനെയും പ്രകൃതിയെയും മലയാളികളെയും ഒന്നടങ്കം വിറ്റ് തുലക്കുന്ന ,മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വികസനത്തിന്‍റെ' ഭാഗമായുള്ള ഒരു പദ്ധതിയാണിത്...

    പണ്ട് ബ്രിട്ടീഷുകാര്‍ ഇതേ ആവശ്യം പറഞ്ഞാണ് ഇന്ത്യയില്‍ എത്തുന്നത്‌...എന്നിട്ടോ...നമ്മുടെ നാടിന്‍റെ ഓരോ രക്തവും ഊറ്റി കുടിച്ചാണ് അവര്‍ ഇന്ത്യ വിട്ടത്...ഇതേ അവസ്ഥ തന്നെയാണ് എമര്‍ജിംഗ് കേരളയിലൂടെ കേരളത്തിനും സംഭവിക്കാന്‍ പോകുന്നത്. ഇനി ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ തലമുറ പഠിക്കുമായിരിക്കും 'കേരളത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെ പറ്റി'.....ജാഗ്രതൈ


    ഫെസ് ബുക്കില്‍ എമര്‍ജിംഗ് കേരളക്കെതിരായി ഒരു പേജ് ...ഒന്ന് ലൈക്കികോളൂ.. ഇവിടെ ക്ലിക്ക് ചെയ്തോളു..

    എമര്‍ജിംഗ് കേരളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്
    http://homeworkukal.blogspot.in/2012/09/blog-post_4.html

    ReplyDelete
  39. എമര്‍ജിങ് ഹരിത സുസ്ഥിര കേരളംPublished on 12 Sep 2012എം.വി. ശ്രേയാംസ്‌കുമാര്‍
    ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ബാലിശവും വീക്ഷണമില്ലാത്തതുമായ പദ്ധതികളെ പുനഃപരിശോധിക്കാനും മാറ്റിവെക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അസാമാന്യ ധൈര്യവും സമര്‍പ്പണവുമാണ് പ്രദര്‍ശിപ്പിച്ചത്

    മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന മാതൃകയില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. സംസ്ഥാനത്തെ 42 താലൂക്കുകളെ പരിസ്ഥിതി ലോല മേഖലയായി അത് തരംതിരിച്ചിരിക്കുകയാണ്. 25 പരിസ്ഥിതി ലോല പ്രദേശങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

    രാജ്യത്തെ ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറയായ പശ്ചിമഘട്ടം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ലോല മേഖലകളെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്നായി തിരിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തോട് വളരെ അടുത്തു കിടക്കുന്നതാണ് ഒന്നാംമേഖല. ഇവിടെ സ്വകാര്യ വനപ്രദേശം വനേതര പ്രവര്‍ത്തനങ്ങള്‍ക്കോ കൃഷിക്കോ ഉപയോഗിക്കുന്നതിന് വിലക്ക് വരും. എന്നാല്‍, ജനപ്പെരുപ്പം കണക്കിലെടുത്ത് പാര്‍പ്പിട മേഖലയുടെ വിപുലീകരണം അനുവദിക്കും. റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. 14 താലൂക്കുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. വയനാട്ടിലും ഇടുക്കിയിലുമാണ് കൂടുതല്‍.

    രണ്ടാം മേഖലയില്‍, ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള കെട്ടിടങ്ങളുടെ വിപുലീകരണം അനുവദനീയമാണ്. നാല് താലൂക്കുകളാണ് ഈ മേഖലയില്‍ ഉള്ളത്. മൂന്നാം മേഖലയില്‍ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ അനുവാദം നല്‍കൂ. പശ്ചിമഘട്ടാതിര്‍ത്തിയിലുള്ള 24 താലൂക്കുകള്‍ ഈ മേഖലയിലാണ്. ഒന്നും രണ്ടും മേഖലകളില്‍ ഖനനവും മോണോകള്‍ച്ചര്‍, യൂക്കാലിപ്റ്റസ്, വിദേശ സസ്യങ്ങള്‍ എന്നിവയുടെ കൃഷിയും ഗാഡ്ഗില്‍ കമ്മിറ്റി നിരോധിച്ചിട്ടുണ്ട്. മൂന്നു മേഖലകളിലും ജനിതക വ്യത്യാസം വരുത്തിയ വിളകള്‍ നിരോധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.

    ReplyDelete
  40. ജൈവവൈവിധ്യവും വിനോദസഞ്ചാരവും

    സംസ്ഥാന ജി.ഡി.പിയുടെ 66.28 ശതമാനവും സേവനമേഖലയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം കണക്കെടുത്താല്‍ ഇത് 55.2 ശതമാനമാണ്. കേരളത്തിന് 17,348 കോടി രൂപയുടെ വരുമാനം നല്‍കുന്ന വിനോദസഞ്ചാരം ഇതില്‍ വളരെ പ്രധാനസ്ഥാനം വഹിക്കുന്നു. ഭൂമിക്കു മുകളിലെ സമ്മര്‍ദം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ചതുരശ്ര കിലോമീറ്ററിന് 859 ആണ് സംസ്ഥാനത്തെ ജനസാന്ദ്രത. ദേശീയ ശരാശരി 382 മാത്രമാണ്. വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാരും സംരംഭകരും പ്രാദേശിക കൂട്ടായ്മകളും വിനോദസഞ്ചാരികളും പങ്കാളികളാണ്. എന്നാല്‍, പരോക്ഷമായി കേരളത്തിന്റെ മലനിരകളെയും കായലുകളെയും കടല്‍തീരങ്ങളെയും കലകളെയും കരകൗശല വിദ്യകളെയുമാണ് എല്ലാവരും ആശ്രയിക്കുന്നത്. വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഇവയെല്ലാം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ഇവയൊന്നുമില്ലെങ്കില്‍ കേരളത്തില്‍ വിനോദസഞ്ചാരം നിലയ്ക്കുമെന്നും ഓര്‍ക്കുക.

    പ്രകൃതിസ്രോതസ്സുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് നമ്മുടെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാനം. മതപരമോ ചരിത്രപരമോ ആയ സ്ഥലങ്ങളുടെ പ്രാധാന്യം കൊണ്ടല്ല കേരളത്തിന്റെ വിനോദസഞ്ചാര മേഖല വികസിച്ചത്. പകരം, പശ്ചിമഘട്ടവും കായലും കടല്‍തീരങ്ങളുമെല്ലാമാണ് ഈ അഭിവൃദ്ധിക്ക് കാരണം. പ്രകൃതിയുടെ ഈ ശോഭ നഷ്ടപ്പെട്ടാല്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കാലിടറുമെന്ന യഥാര്‍ഥ്യം ഇപ്പോഴും പലരും ഉള്‍ക്കൊള്ളുന്നില്ല.

    സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമായിരിക്കണം എല്ലാ നയതീരുമാനങ്ങളുടെയും ആണിക്കല്ല്. സുസ്ഥിര വികസനത്തിന് അവസരവാദപരമായ സമീപനങ്ങള്‍ക്ക് പകരം തന്ത്രപരമായ സമീപനങ്ങളാണ് വേണ്ടത്. സംസ്ഥാനത്തിന്റെ വികസന മാതൃകയെക്കുറിച്ച് ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നവര്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പുതിയൊരു ദിശാബോധം രൂപപ്പെടുത്താനാവുമോ? സ്വാര്‍ഥരായ വ്യവസായ സംരംഭകരില്‍നിന്നും ബ്യൂറോക്രസിയില്‍നിന്നുമുള്ള കടന്നാക്രമണങ്ങളില്‍ കാര്യങ്ങള്‍ കുരുങ്ങിപ്പോകുമോ? കേരളത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നവര്‍ക്കു മാത്രമേ ഇതിനുള്ള ഉത്തരം രൂപപ്പെടുത്താനാകൂ.

    ReplyDelete
  41. ധീരമായ നിലപാടുകള്‍

    ഈ പശ്ചാത്തലത്തിലാണ്, ഇന്നുമുതല്‍ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള സമ്മേളനത്തില്‍ പ്രകൃതിക്ക് ദോഷമില്ലാത്ത പദ്ധതികള്‍ മാത്രമേ അവതരിപ്പിക്കൂ എന്ന മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിലപാട് അഭിനന്ദനാര്‍ഹമാകുന്നത്. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ബാലിശവും വീക്ഷണമില്ലാത്തതുമായ പദ്ധതികളെ പുനഃപരിശോധിക്കാനും മാറ്റിവെക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അസാമാന്യ ധൈര്യവും സമര്‍പ്പണവുമാണ് പ്രദര്‍ശിപ്പിച്ചത്. സത്യത്തില്‍ എമര്‍ജിങ് കേരള ഇപ്പോള്‍ എമര്‍ജിങ് ഹരിത സുസ്ഥിര കേരളമായി. രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കിടയിലും ഭാവിയിലെ വളര്‍ച്ചാ മാതൃകയെ സംബന്ധിച്ച് സമവായം ഉണ്ടായിട്ടുണ്ട്. സമ്മേളനത്തിന് തിരശ്ശീല ഉയരും മുമ്പുതന്നെ ഇത് എമര്‍ജിങ് കേരളയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

    സംസ്ഥാന ഉപദേശകന്‍ സാം പിട്രോഡ അവതരിപ്പിച്ച പത്തിന വികസന അജന്‍ഡ ഡോ. എ.പി.ജെ. അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ അവതരിപ്പിച്ച പദ്ധതികളെ ഓര്‍മിപ്പിക്കുന്നതാണ്. ഹരിതകേരളം എന്ന പ്രഖ്യാപനമാണ് രണ്ടിലെയും രജതരേഖ. വ്യവസായ വളര്‍ച്ച പ്രകൃതിയുമായും പ്രാദേശിക സമൂഹവുമായും ഒത്തുചേര്‍ന്ന് പോകുന്നതായിരിക്കണം. കലാം അവതരിപ്പിച്ച ആശയങ്ങളില്‍ പലതും പിട്രോഡയുടെ അജന്‍ഡയിലും വരുമ്പോള്‍ ഇത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടോ എന്ന ചോദ്യമായിരിക്കും പലരുടെ മനസ്സിലും ഉയരുക. വികസന അജന്‍ഡ അട്ടിമറിക്കുന്ന കേവല രാഷ്ട്രീയം പാര്‍ട്ടികള്‍ ഒഴിവാക്കണം.

    ReplyDelete
  42. തീരദേശ ജലഗതാഗതം എവിടെ?

    കലാമും പിട്രോഡയും ദര്‍ശനം ചെയ്ത തീരദേശ ജലഗതാഗത പദ്ധതി ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. കാരണം, 'ആദായകരമായ' കരാറുകള്‍ ലഭിക്കുന്ന റോഡ് വികസനത്തിലാണ് ഇപ്പോഴും പലരുടേയും ശ്രദ്ധ. മാലിന്യ നിര്‍മാര്‍ജനത്തിലും ശുചിത്വം പരിപാലിക്കുന്നതിലുമുള്ള ഉദാസീനത സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണ്. നമുക്ക് കിഴക്കിന്റെ വെനീസാകാം. പക്ഷേ, നമ്മുടെ കായലുകള്‍ ഒഴുക്ക് തടസ്സപ്പെട്ടവയും കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളുമായിരിക്കുകയാണ്. വളരെ കുറച്ച് വിനോദ സഞ്ചാരികള്‍ മാത്രമാണ് ഇവ വീണ്ടും കാണാന്‍ എത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള പിന്തുണയുടെ കുറവുമൂലം മത്സ്യഉത്പാദനവും കുറഞ്ഞു വരികയാണ്.

    യൂറോപ്പില്‍ ഗതാഗതത്തിന്റെ 43 ശതമാനവും അമേരിക്കയില്‍ 15 ശതമാനവും ജലത്തിലൂടെയാണ്. എന്നാല്‍, 34 തടാകങ്ങളും 44 നദികളും അസംഖ്യം തോടുകളും 500 കി.മീ തീരദേശവുമുള്ള കേരളത്തില്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ മാര്‍ഗം ഇന്ന് ഒന്നുമല്ലാതായിരിക്കുകയാണ്.

    വിവര വിനിമയ സാങ്കേതിക വിദ്യ(ഐ.സി.ടി), വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സേവനങ്ങള്‍ (ഐ.ടി.ഇ.എസ്), വിദ്യാഭ്യാസം, ജൈവസാങ്കേതിക വിദ്യ എന്നിവ പരിസ്ഥിതിക്ക് പ്രതികൂലമല്ലാത്തതും കേരളത്തിന് യോജിച്ചതുമാണ്. 2011-12ല്‍ കേരളത്തിന്റെ ഐ.ടി. കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ചു. എന്നാല്‍, 3.83 ലക്ഷം കോടി വരുന്ന രാജ്യത്തെ മൊത്തം ഐ.ടി കയറ്റുമതിയുടെ ഒരു ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത് - 3,618 കോടി.

    93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 7.3 ലക്ഷം വിദേശ സഞ്ചാരികളുമാണ് ശരാശരി ഒരോ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്നത്. 15 ശതമാനം വളര്‍ച്ചയും ഈ മേഖലയിലുണ്ട്. എന്നാല്‍, ശൗചാലയങ്ങളടക്കം അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും പല കേന്ദ്രങ്ങളിലും നമ്മള്‍ ഒരുക്കിയിട്ടില്ല.

    രാജ്യത്തെ മറ്റ് ഐ.ടി. പാര്‍ക്കുകളെ അപേക്ഷിച്ച് കമ്പനി തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ചെലവിന്റെ 50 ശതമാനവും വാടക തുടങ്ങിയ ഇനങ്ങളില്‍ 60 ശതമാനവും കേരളത്തില്‍ കുറവാണ്. എന്നാല്‍, ആശയവിനിമയം, കഠിനാധ്വാനം, പുതുമകണ്ടെത്തല്‍, നിരന്തര പ്രയത്‌നം തുടങ്ങിയ കാര്യങ്ങളിലെ കുറവുകള്‍ നികത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണം. വ്യക്തിത്വ വികസനത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും എന്‍ജിനീയറിങ് കോളേജുകള്‍ നിര്‍ബന്ധിത കോഴ്‌സുകള്‍ നടത്തണം. വിദ്യാഭ്യാസ-വ്യവസായ ബന്ധത്തിലൂടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാങ്കേതികവിദ്യാ മേഖലകളെ പരിചയപ്പെടാനാകൂ.

    ഉദാസീനതയുണ്ടായാല്‍ വരുംകാലത്തിന് യോഗ്യമല്ലാത്ത ഒരു തൊഴില്‍വര്‍ഗമാണ് സൃഷ്ടിക്കപ്പെടുക. നൈപുണ്യങ്ങളുടെ കുറവ് നികത്താനുള്ള സര്‍ക്കാര്‍ നയം കേരളത്തെ ലോകത്തിലെ തന്നെ മനുഷ്യവിഭവ ഫാക്ടറിയാക്കിമാറ്റും. കേരളത്തില്‍ നിന്ന് ഓരോവര്‍ഷവും പുറത്തിറങ്ങുന്ന നഴ്‌സുമാരും മറ്റ് മെഡിക്കല്‍ ജീവനക്കാരും ലോകത്താകമാനം ഈ മേഖലയിലെ കുറവു നികത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്്. മറ്റ് മേഖലകളിലും ഇത് ആവര്‍ത്തിക്കാന്‍ നമുക്കാവും.

    ജൈവ സാങ്കേതിക കമ്പനികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാ-പസഫിക് മേഖലയില്‍ ഈ രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്തുള്ള മുന്നേറ്റശക്തിയാണ്.ഇത്തരം340 കമ്പനികളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയുടെ ജൈവ സാങ്കേതിക രംഗം പ്രതിവര്‍ഷം 35-40 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. കുറഞ്ഞ ചെലവും കൂടുതല്‍ മൂല്യവുമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് ഇരുന്നൂറോളം ബഹുരാഷ്ട്രകമ്പനികള്‍ നിക്ഷേപമിറക്കിയതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ജൈവസാങ്കേതികതയുടെ വികസനത്തില്‍ പ്രധാനസ്ഥാനമുള്ള ബാംഗ്ലൂരില്‍ 580 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് മൊത്തം നിക്ഷേപം. ഹൈദരാബാദിലെ ജിനോംവാലി പദ്ധതി അനേകം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. സമുദ്ര ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ മേഖലകളില്‍ നമുക്കുള്ള മേല്‍ക്കോയ്മ ഈ രംഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.

    ReplyDelete
  43. മാലിന്യ സംസ്‌കരണം വെല്ലുവിളി

    അപകടകരമായ മാലിന്യങ്ങളുടെ സംസ്‌കരണം സംബന്ധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ട സമിതി കണ്ടെത്തിയത് സംസ്ഥാനത്ത് ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും യാതൊരു സംവിധാനങ്ങളുമില്ല എന്നാണ്. മിക്ക വ്യവസായ സ്ഥാപനങ്ങളും ഇത്തരം മാലിന്യങ്ങള്‍ നേരേ പുറത്തേക്കൊഴുക്കുകയാണ്. പല സ്ഥലങ്ങളിലും വ്യവസായ മാലിന്യങ്ങള്‍ ജലത്തില്‍ കലരുന്നുണ്ടെന്നും സമിതി കണ്ടെത്തി. കേരളത്തിന്റെ ജീവരേഖയായ പെരിയാറിനെ കുറിച്ച് സമിതി പ്രത്യേക മുന്നറിയിപ്പ് നല്‍കി. അപകടകരമായ മാലിന്യങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്ന ഒന്നായി പുഴ മാറിയെന്നും സമിതി വ്യക്തമാക്കി.

    ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പുലര്‍ത്തുന്ന ഉദാസീനതയില്‍ മേല്‍നോട്ട സമിതി കടുത്ത ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും വീഴ്ചവരുത്തിയതായും സമിതി ചൂണ്ടിക്കാട്ടി.

    ഏഴുകൊല്ലം മുമ്പ് സമിതി സംസ്ഥാനത്തിന് നിര്‍ദേശങ്ങളുടെ ഒരു പട്ടിക നല്‍കിയിരുന്നു. അപകടകരമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പൊതുസംവിധാനം (Common Hazardous Waste Treatment, Storage and Disposal Facility - CHWTSDF) സമയബന്ധിതമായി നടപ്പിലാക്കണം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഊര്‍ജസ്വലവും കാര്യക്ഷമവുമാക്കുക, വീഴ്ച വരുത്തുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി പെരിയാറിനെ രക്ഷിക്കുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവയെല്ലാം കടലാസ് പുലികളായി അവശേഷിക്കുന്നു.

    അപകട സാധ്യതയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ശോച്യാവസ്ഥ, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ദിവസേന അപകടകരമായ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വലിയ രാസഫാക്ടറികള്‍ കേരളത്തിന് താങ്ങാനാവില്ല.

    ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കേരളത്തില്‍ വലിയ മാലിന്യനിര്‍മാര്‍ജന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നത് വ്യക്തമാണ്. പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമ്പോള്‍ ഉപഭോഗം വര്‍ധിക്കുന്നു. ഉപഭോഗം വര്‍ധിക്കുന്നതോടൊപ്പം മാലിന്യങ്ങളും വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ മാലിന്യനിര്‍മാര്‍ജന പ്രതിസന്ധി മൂര്‍ച്ഛിക്കുകയേ ഉള്ളൂ.

    യൂറോപ്പ് ഈ പ്രശ്‌നം പരിഹരിച്ചത് പൊതുജനങ്ങള്‍, ഉത്പാദകര്‍, ഉപഭോക്താക്കള്‍, പുനരുത്പാദക വ്യവസായങ്ങള്‍, കച്ചവടക്കാര്‍, മുനിസിപ്പാലിറ്റികള്‍ എന്നിവര്‍ കൂട്ടുത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ട് മാത്രമാണ്.

    കിട്ടാവുന്നതില്‍ മികച്ച പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുത്പാദനം നടത്തുകയാണ് കേരളത്തിനുള്ള ഏക പരിഹാരം. മണ്ണില്‍ കുഴിച്ചുമൂടുന്നതിനേക്കാള്‍ ഇതാണ് അഭികാമ്യം. ഇതിനായി കടലാസ്, പ്ലാസ്റ്റിക്, ഗ്ലാസ്്, ലോഹം, ബാറ്ററികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നിര്‍ബന്ധമായി വേര്‍തിരിക്കണം. അതിനുള്ള കൃത്യമായ നിയമനടപടികള്‍ ഉണ്ടാവണം. മണ്ണില്‍ അലിഞ്ഞുചേരുന്ന മാലിന്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മാലിന്യത്തില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ഇതിലൂടെ കഴിയണം.

    ReplyDelete
  44. ഒരേ ഒരു ഭൂമി

    നയപരമായ എല്ലാ പ്രഖ്യാപനങ്ങളും സുതാര്യവും പൊതുജന അംഗീകാരവുമുള്ളതായിരിക്കണം. എമര്‍ജിങ് കേരളയിലെ എല്ലാ പദ്ധതികളും ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് പൊതുജനത്തിന്റെ വിലയിരുത്തലിന് വിധേയമായിരിക്കുമെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഇതുതന്നെയാണ്.

    എമര്‍ജിങ് കേരളയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു 'ഹരിത, സുസ്ഥിര കേരള'ത്തിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കി എന്നത് ആശ്വാസകരമാണ്.

    ഓരോ തലമുറയെയും അവര്‍ ഈ ഭൂമിയിലൂടെ കടന്നുപോകുന്ന യാത്രികരാണെന്ന് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് അവരുടെ സ്വന്തമല്ല.

    വരുംതലമുറകളെ ശിക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല. മാനവരാശിയുടെ ഭൂതകാലം മായ്ച്ചുകളയാനോ ഭാവിയെ മങ്ങലേല്പിക്കാനോ അവര്‍ക്ക് അവകാശമില്ല. എല്ലാറ്റിനുമപ്പുറം ഈ ഭൂമി നമുക്ക് പൂര്‍വികരില്‍ നിന്ന് കിട്ടിയതല്ല, വരുംതലമുറയില്‍ നിന്ന് കടംവാങ്ങിയതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്. ഇതുമാത്രമാണ് നമ്മുടെ വീട്.

    Mathrubhumi

    ***************************************************************

    Very good article. every body must read......

    ReplyDelete
  45. എമെര്‍ജിംഗ് കേരളയില്‍ വരുന്ന മിക്കവാറും എല്ലാ പദ്ധതികളും ഒരു തരത്തില്‍ നാം ഇതുവരെ നശിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്.വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുമ്പോള്‍ നാം കയ്യേറി നശിപ്പിച്ച മുന്നാറും വനമേഖലകളും അണക്കെട്ടുകളും പെര്യാരും ഒക്കെ കാണാനാണ് വിദേശികളെ ക്ഷണിക്കുന്നത്. കുട്ടനാട്ടിലെ മാലിന്യം നിറഞ്ഞ കായലുകളില്‍ കൂടി ഹൌസ് ബോട്ടില്‍ സഞ്ചരിക്കാനും അവിടുത്തെ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാനുമാണ് പ്രേരിപ്പിക്കുന്നത്. മാലിന്യം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ മുക്കും പൊത്തി നടക്കുന്നതും ഒഴിയാബാധകള്‍ പോലെ രോഗങ്ങള്‍ പടരുന്നതും ഇല്ലാത്ത റോഡുകളില്‍ കൂടി വാഹങ്ങള്‍ കുഴികളില്‍ കയറിയിറങ്ങി പായുന്നതും വിദേശികള്‍ക്ക് ഹരമാകാം. നമ്മുടെ 'നാടന്‍ വിദേശമദ്യം' ബെവരേജസിനു മുന്‍പില്‍ ക്യൂ നില്‍ക്കാതെ ലഭിക്കാനുള്ള സൌകര്യവും നാം ചെയ്തു കൊടുക്കണം.

    ReplyDelete
  46. പ്രിയരേ,പച്ച എമ്മെല്ലെമാരുടെ തനിനിറം അറിയാന്‍..
    ഇതുവഴി വരാം..chEck Out mY wOrLd!


    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുന്നു.

    ശുഭദിനം.!

    ReplyDelete
  47. Some of the reports/ news coming form the Emerging Kerala through the media are really funny. i think we have to really look at the credibility of this meet.

    One firm is looking for land in Wagamon to make a Golf Resort and the plan is to bring the corporate by helicopter. one should not wonder if someone plans to quarry the Western Ghat.

    Another one (i heard the company name as Synergy - the same as above) wants to start massage parlors in Kerala. Her worry is some of her clients from Saudi could not find good massage parlor in Kerala.

    Is this the quality of people you have invited for Emerging Kerala. I think all this is a pure waste of time.

    The Program/meet/organisers shoild filter the people/ companies based on their vision/ commitment.

    Really, it is time to rethink the strategies.
    Pls give your priorities for the Infrastructure, Health, Education, Sports. Make our place an easy place to live. Let all our Kids get an easy and good place to study.

    Let the rich goes to rich school, but Government should make sure others are getting equally good facility schools and Hospitals in the state.

    Can't see any vision or excellent characters coming out of this Discussion in Emerging Kerala. A bunch of people without any idea on Biodiversity of the state.

    It gives us doubt on the credibility of Mr. Sam Pitroda - The Advisor to Hon. CM Kerala.

    Thank god, we did not see any Agro based investors this time. Next meet may be one for that. we sit back at home and give the land to Millionaire Investors for Farming.

    Do we have any updated digital Land-Use/ Land Cover map of Kerala.

    Who is this Ms Maliny Subramaniam , Ms. Renu Malholtra. Its shame for your Emerging Kerala. They got the chance to meet the Industry Minsiter.
    They might have Rs. 1000 Crore to invest. But do not think they know anything other than a massage parlor and a resort.

    Nobody is against development.

    Energy deficient state - we cant find an affordable Solar light for our home and Garden.

    It is high time that People like Mr. Sam Pitroda and Mr. Montek Singh Alluvalia should leave the office.

    ReplyDelete
  48. കേരളത്തില്‍ നെല്‍കൃഷി വേണമെന്ന തോന്നല്‍ ഇപ്പോള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായല്ലോ. ഇത്രയും കാലം അരി ഉള്‍പ്പെടെ എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതില്‍ യാതൊരു ഉളുപ്പും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ 'പ്രത്യേക പരിതസ്ഥിതി'യില്‍ ഉപഭോക്തൃസംസ്ഥാനമെന്ന ഖ്യാതി നേടിയെടുത്തുകഴിഞ്ഞല്ലോ. വിവാദങ്ങള്‍ അല്ലാതെ മറ്റൊന്നും ഉത്പാദിപ്പിക്കാന്‍ കഴിയാത്ത നാം ഇന്നുപയോഗിക്കുന്ന ഫ്രിഡ്ജ് , ടിവി ,മൊബൈല്‍ ഫോണ്‍,എ സി തുടങ്ങിയ എല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുത്തി വിപണന മേളകളില്‍ നിന്നും 'ആദായ വിലയ്ക്ക് ' വാങ്ങുകയായിരുന്നല്ലോ. പത്തും അതിലധികവും വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന നിലങ്ങള്‍ ഇനിയും അങ്ങനെ തുടരട്ടെ. കൃഷിയില്ലെങ്കിലും വേണ്ട, അതങ്ങനെ കിടക്കട്ടെ. ചതുപ്പുനിലങ്ങളില്‍ പായലും കുളവാഴയും കണ്ടല്‍ക്കാടുകളും വളര്‍ത്തി കൊതുകുകളെയും ജലജന്യരോഗങ്ങളെയും പരിപോഷിപ്പിച്ച് നമുക്ക് പരിസ്ഥിതി സംരക്ഷിക്കാം.വില കിട്ടാത്ത നെല്ലും തേങ്ങയുമൊക്കെ ഉത്പാദിപ്പിച്ച് അധ്വാനം പാഴാക്കുന്നതെന്തിനു? ഒന്നുമില്ലെങ്കിലും പരിസ്ഥിതി രക്ഷപ്പെടുമല്ലോ!

    ReplyDelete
    Replies
    1. മാഷേ...കൃഷി ചെയ്യാന്‍ കഴിയില്ലെങ്കിലും നിലങ്ങള്‍ നിലങ്ങള്‍ ആയിത്തന്നെ നിലനിര്‍ത്തണം. ചതുപ്പ് നിലങ്ങള്‍ ചതുപ്പുനിലങ്ങലായും കുന്നുകള്‍ കുന്നുകലായും തന്നെ നിലനിര്‍ത്തണം. കാരണം വയലുകളും കുളങ്ങളും ചതുപ്പുനിലങ്ങളും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ കിണറുകളില്‍ വെള്ളം കാണുകയുള്ളൂ. ഞാന്‍ താമസിക്കുന്നത് തിരുവനന്തപുരം വെയിലൂര്‍ വില്ലേജില്‍ ആണ്. ക്ലേ മൈനിങ്ങിനു പേര് കേട്ട സ്ഥലം. ഇവിടുത്തെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കൈകൂലികൊടുത്തും അല്ലാത്തവരെ കൈയ്യൂക്കു കൊണ്ട് നേരിട്ടും അവര്‍ നിര്‍ബാധം കുന്നുകളിടിക്കുകയും വയല്‍ നികത്തുകയും ചെയ്യുന്നു. പത്തും പതിനഞ്ചുമടി പൊക്കത്തില്‍ അവര്‍ വയലേലകള്‍ മണ്ണിട്ട്‌ നികത്തുന്നു. ഭാവിയില്‍ അവിടെ എന്തോ പവര്‍ സ്റ്റേഷന്‍...അല്ലാ..അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ ഗ്രൌണ്ട് ....അതും അല്ലാ...വന്‍കിട ഫ്ലാറ്റ് ഒക്കെ വരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. എന്താ ഗുണം? ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ജല ദൌര്‍ലഭ്യം അനുഭവിക്കുന്നു. കടുത്ത വേനലിലും വറ്റാത്ത എന്റെ വീട്ടിലെ കിണര്‍ മഴക്കാലത്തും നെല്ലിപലക കാണിച്ചു കിടക്കുന്നു!! മാഷ്‌ പറഞ്ഞ പോലെ ചതുപ്പ് നിലങ്ങളും വയലുകളും കുളങ്ങളും നികത്തി വ്യവസായ ശാലകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും പണിഞ്ഞാല്‍ കൊതുകുകളും ജലജന്യ രോഗങ്ങളും ഉണ്ടാകില്ല...കാരണം ജലം ഉണ്ടെങ്ങിലല്ലേ ജലജന്യ രോഗങ്ങളുണ്ടാകു!! പിന്നെ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ഭൂമിയുടെ കാര്യം.....ഇവിടെ ഈ കേരളത്തില്‍ കൃഷി ചെയ്യാന്‍ മുട്ടി നില്‍ക്കുന്ന ഒരുപാട് പേരുണ്ട്...പക്ഷെ അവര്‍ നെല്ലിയാംബതിയിലും വയനാട്ടിലും മൂന്നാറിലും മാത്രമേ കൃഷി ചെയ്യൂ.....അവരെ സംരക്ഷിക്കുന്ന കര്‍ഷക പ്രേമികളായ രാഷ്ട്രീയക്കാരുണ്ട്...അവര്‍ നെല്ലിയാംബതിയിലെയും മൂന്നാറിലെയും കൃഷിഭൂമികള്‍ മാത്രമേ സംരക്ഷിക്കു. ഇവിടെ തരിശിട്ടിരിക്കുന്ന കൃഷിഭൂമികള്‍ ഈ കര്‍ഷകരുടെ കയ്യില്‍ ഏല്‍പ്പിക്കണം.....അവര്‍ കൃഷിചെയ്യുന്നുണ്ടോ എന്ന് നോക്കാനും ആ കൃഷി ഭൂമി സംരക്ഷിക്കാനും ഈ രാഷ്ട്രീയ കോമരങ്ങളെ ഏല്‍പ്പിക്കണം.

      Delete
  49. നെല്‍വയലുകളും കൃഷിഭൂമിയും മലകളും സംരക്ഷിക്കാന്‍ നാം ജീവന്‍ കൊടുക്കേണ്ടി വരും. അതല്ലെങ്കില്‍ നമ്മുടെ ജീവന്‍ ക്രൂരമായി തട്ടിയെടുക്കപ്പെടും.... വേദനിപ്പിക്കപ്പെടും.... പ്രതികരിക്കേണ്ട സമയം ഇതു തന്നെ.

    ReplyDelete
  50. What the great Aluvalia thought of PADDY FIELDS of kerala...? what HE know about the living and cultre of kerala...? PADDY FIELDS are not simply the cultivating space for paddy....They are the RESERVOIRS for generations...They are the open space for our children...They are the cultivating land for vegetables, ceresls etc.. They are the part of our cultre...They are the veins of kerala... breasts of our mother ..(can we cut the breast as we get milk from outside ? ? ?) If we loose the pADDY FIELDS it will affect ourcattle crop... fish crop.. thodu.. puzha... evrything..Can we buy all these free air and culture? so pls the BRIGADERS of Green thought it is high time TO CHECK those elements against the natural beauty of kerala...motivated , planned, calculated move from anti socials should be defended...react and protest and ACT..ACT...ACT... we are behind U until u leave your GREEN thoughts.....

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. This comment has been removed by the author.

    ReplyDelete

  54. എ . വി . ജെയിംസ്‌ -19 - 09 - 2012
    വനം കൈയേറ്റം
    ചെരുനെല്ലി മോഡല്‍ - 2
    ചെര്നുല്ലി എസ്റ്റേറ്റ്‌ ലെ 4.79 ഏക്കര്‍ ഭുമിയുടെ പാട്ട അവകാശം എഴുതി രെജിസ്ടര്‍ ചെയ്യത് വാങ്ങിയത് ത്രിക്കന്നാല്‍ വട്ടം എന്ന സാകല്ല്ല്പിക്ക വില്ലജിലെ കട്ടിയകാരന്‍ എബ്രഹാം എന്നാ സാകല്ല്ല്പിക്ക വ്യക്തി ആണെന്ന് വ്യകത്മായിരികുന്നല്ലോ. അപ്പോള്‍ ആരാണ് ടി വസ്തു കൈവശം വച്ചിരികുന്നത് എന്ന് അറിയേണ്ടതുണ്ട്. അത് രഹസ്യം ഒന്നും അല്ല. 31 - 01 - 2012 വനം പ്രിന്സിതപ്പല്‍ സെക്രട്ടറിയുടെ മുന്പി ല്‍ തന്റെ തിരിച്ചറിയല്‍ കാര്ഡുസമായി ടിയാന്‍ ഹാജരായിട്ടുണ്ട്. കുരുവിനാകുന്നേല്‍ കുരുവിള മകന്‍ എബ്രഹാം ആണ്നു പ്രസ്തുത കൈവസ്സക്കാരന്‍. ചെരുനെല്ല്യില്‍ ഒരു സെന്റു ഭുമിക്കു പോലും ടിയാണ് പാട്ട അവകാശം ഇല്ല. പാട്ട അവകാശം ഇല്ലാതെ സര്ക്കാ്ര്‍ വനം ഭുമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ടിയാന്‍ വനം കൈയ്യേടകാരന്‍ മാത്രമാണ്. വനം കൈയ്യേടകാരന്‍ ഇന്ത്യന്‍ ഭരണ ഘടടനക്ക് എതിരായി പ്രവര്ത്തിിക്കുന്ന സ്വയം പ്രഘ്യാപിത കുറ്റവാളി എന്നാണ് ബെഹു. ഹൈകോടതിയുടെ നിരിക്ഷണം. ജ്യാമം ഇല്ലാത്ത അറിസ്ടിന്നു വിധേയനാകേണ്ട ഒരു കുറ്റവാളി ധിക്കാരപൂര്വം വനം വകുപ്പിന്റെ തലവന്റെ മുന്പില്ലേക്ക് കടന്നു ചെല്ലാനുടായ ചേതോവികാര്മെന്തെന്നു പിന്നീടു പരിശോധിക്കാം

    അതിനു മുന്പ്ന ചെരുനെല്ലി ഭൂമി പാട്ടത്തിനു വാങ്ങിയ എബ്രഹാം ഗ്രൂപിലെ മറ്റു 14 പേരുടെ നിയമപരമായ അവസ്ഥയിലേക്കുംക്കുടി നോക്കേണ്ടത് ഉണ്ട്. 640 നമ്പര്‍ ആധാരം കട്ടിയകാരന്‍ എബ്രഹംതിന്റെ പേരില്‍ 1978 ജൂണ്‍ 12 നു രെജിസ്ടര്‍ ചെയ്യ്തതായി നാം കണ്ടു. തുടര്ന്പ അന്ന് തന്നെ 641 മുതല്‍ 647 വരെയുള്ള 7 ആധാരങ്ങള്‍ ക്കുടി ചെരുനെല്ലി ഭുമി സംബെന്തിച്ചു രെജിസ്ടര്‍ ചെയ്യപെട്ടു. അവയില്‍ 643 നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രഹത്തിന്റെ ഭാര്യ മറിയമ യുടെ പേര്ക്കാസന്നു. സാകല്ല്പിത വ്യക്തിയുടെ ഭാര്യ യും സാകല്പിക വ്യക്തി തന്നെ എന്നത് സ്വാഭാവികം മാത്രം! പക്ഷെ അതിപ്രധാനാമായ ഒരു വസ്തുത ഇവിടെ വെളിവാകുന്നുട്. കട്ടിയക്കാരന്‍ എബ്രഹത്തിന്റെ ഭാര്യ മറിയാമ്മയുടെ പേരില്‍ 643 നമ്പര്‍ ആധാരം രെജിസ്ടര്‍ ചെയ്യുന്നതിന് സാക്ഷിയായി പേരെഴുതി ഒപ്പിട്ടിരിക്കുന്നത് കുരുവിന്നകുന്ണേല്‍ കുരുവിള മകന്‍ എബ്രഹാം ആന്നു. കട്ടിയക്കാരന്‍ എബ്രഹാം ത്തിന്റെ പേരില്‍ 640 നമ്പര്‍ ആധാരം രെജിസ്ടര്‍ ചെയ്തു മിനിട്ടുകള്ക്കു ള്ളില്‍ ആന്നു 643 നമ്പര്‍ ആധാരം ടിയാന്റെ ഭാര്യ മരിയാമയുടെ പേരില്‍ രെജിസ്ടര്‍ ചെയ്യുനതും അതിനു കുരുവിന്നകുന്ണേല്‍ എബ്രഹാം സാക്ഷിയായി പേരെഴുതി ഒപ്പിട്ടിരികുന്നതും. കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രഹാം ഉം കുരുവിന്നകുന്ണേല്‍ കുരുവിള മകന്‍ എബ്രഹാം പേരുകളില്‍ സാമ്യം ഉണ്ടെങ്കില്ലും തികച്ചും വ്യതിസ്ഥ വ്യക്തികള്‍ ആണെന്നതിന് ഇതിനെക്കലേറെ തെളിവുകള്‍ ആവശ്യം ഇല്ലല്ലോ. പക്ഷെ കൈയെട്ടക്കാരനായ കുരുവിന്നകുന്ണേല്‍ കുരുവില്ലയുടെ മകനായ എബ്രഹാം നിര്ലാജ്ജം വിളിച്ചു പറയുന്നു, കട്ടിയക്കാരന്‍ കുരുവില്ലയുടെ മകനും താന്‍ തന്നെ എന്ന്! അല്പം ഭുമിക്കു വേണ്ടിയാണ് ഈ ഹീന കൃത്യം എന്നത് ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും തീര്ച്ചന.

    ReplyDelete
  55. ഇടയ്ക്കു നെല്ലിയാമ്പതി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും പറഞ്ഞു പച്ച എംഎല്ലെമാര്‍ (ഞമ്മന്ടെ പച്ച അല്ലാ..)എന്തെല്ലാം ബഹളമാണ് ഉണ്ടാക്കിയത് ഇപ്പൊ അവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കുത്തകയുടെ റിസോര്‍ട്ട് വരുന്നു. എന്തെ അണ്ണാക്കില്‍ മുള്ള് കുടുങ്ങിയോ ഒരെണ്ണവും ഒന്നും പറയുന്നില്ലാല്ലോ..???അതോ നാടന്‍ മൊതലാളി കയ്യേരിയാലെ പ്രശമോള്ളൂ..??മലക്കം മറിച്ചിലിന് നല്ല നംസ്കാരം..!മഹോത്സവത്തിന്ടെ ലോഗോ തന്നെ ഒരു മിസോറിക്കാരിയുടെ ചിത്രം അടിച്ചുമാറ്റിയത് ആണ് ഒടുക്കം കളവു പൊളിഞ്ഞപ്പോ പണം കൊടുത്ത് ഒതുക്കി.പിന്നെയാണ് മൂന്നും രണ്ടും അഞ്ചു എമ്മെല്ലെമാര്‍.കിട്ടേണ്ടത് കിട്ടിയാല്‍ ഒതുങ്ങാത്തവരോ..? ചിത്രത്തിന്‍ടെ പച്ചക്കളര്‍ മാറ്റി നീലയാക്കാനുള്ള ബുദ്ധിയെങ്കിലും കാണിച്ചത് നന്നായി.

    ReplyDelete
    Replies
    1. Now the UDF Subcommity has cleared that our view was correct. the land in nelliampathy is government land. if we are greedy for money why we interfere in this matter.u just go through the issue of crompton greaves land issue. LDF plans to sell the 200 acres of land for only 5.5 Cr. After that we take up issue and government turndown the decesions.

      Delete
  56. This comment has been removed by the author.

    ReplyDelete