Thursday 21 November 2013

കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കുന്നവര്‍


പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയർമാനായ  കമ്മിറ്റിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ട് വിവാദമാകുകയും വിവിധ സംസ്ഥാന  സര്‍ക്കാരുകളും സംഘടകളും പരാതിപ്പെടുകയും ചെയ്തതിനെ  തുടര്‍ന്നാണ് സര്‍ക്കാര്‍ ഡോ. കസ്തൂരി രംഗന്‍  ചെയർമാനായ   കമ്മിറ്റിയെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടേയും പരിഗണയില്‍ ഇരിക്കെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ  അടിസ്ഥാനമാക്കി കരട് വിജ്ഞാപം പുറത്തിറക്കിയത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭ വളരെ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളിക്കളയുവാനുള്ള  സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റേയും നീക്കം ഇരുപക്ഷത്തുമുള്ള കുറേ എം.എല്‍.എ. മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റുകയും റിപ്പോര്‍ട്ട് ഭാഗീകമായി അംഗീകരിക്കുകയും ചെയ്തു.
അപൂര്‍വ്വമായ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടത്തെ ലോക പൈതൃക സ്വത്തായി സമീപകാലത്താണ് യുനെസ്കോ  അംഗീകരിച്ചത്. കേരളത്തിലെ 44 നദികളില്‍ 41 എണ്ണവും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍നിന്നാണ്. ഈ മേഖലയില്‍ നടക്കുന്ന അധികൃതമായ കരിങ്കല്‍ ഖനനവും മണല്‍ വാരലും വനം  കൊള്ളയും ഈ മല നിരയുടെ സർവ്വ നാശത്തിലേക്കാണ് നയിക്കുന്നത്. പശ്ചിമഘട്ടമില്ലെങ്കില്‍ കേരളമില്ല. 41 നദികളും വറ്റി വരളുകയും ആവാസവ്യവസ്ഥകള്‍ തകരുകയും ചെയ്യും.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനവിരുദ്ധവും പ്രത്യേകിച്ച് കര്‍ഷക വിരുദ്ധവും ആണെന്ന് വ്യാപകമായ പ്രചരണങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കര്‍ഷകരേയും പരമ്പരാഗത കാര്‍ഷികരീതികളേയും പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
1. ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യരുത്. ഇത് കേരള സര്‍ക്കാരിന്റെ തന്നെ നയമാണ്.
2. ഇപ്പോഴുള്ള കൃഷിരീതികള്‍ സാവധാം മാറ്റി ജൈവ കൃഷിയിലേക്ക് പൂര്‍ണ്ണമായും മാറാന്‍ ശ്രമിക്കണം. ഈ മാറ്റത്തിനാവശ്യമായ നഷ്ടപരിഹാരമുള്‍പ്പെടെ എല്ലാത്തരത്തിലുള്ള പിന്‍തുണയും കര്‍ഷകര്‍ക്ക് നല്‍കണം. അഞ്ചുവര്‍ഷത്തിനകം കേരളത്തെ ജൈവസംസ്ഥാനമാക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗികനയം.
3. യൂക്കാലിപ്റ്റ്സ് പോലുള്ള മരങ്ങളുടെ വ്യാപവും ഇത്തരത്തിലുള്ള ഏകവിള കൃഷിയും തടയണം. ഇത് ഭുഗര്‍ഭ ജലലഭ്യത ഇല്ലാതാക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം കാപ്പി, തേയില, ഏലം തുടങ്ങിയ തോട്ടവിളകളെ സംബന്ധിച്ചാണെന്ന തെറ്റായ പ്രചരണം നടത്തി.
4. കാലിവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ഉപജീവമാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം. രണ്ട് പശുക്കളില്‍ കൂടുതലുള്ളവര്‍ക്ക് ബയോഗ്യാസ് പ്ളാന്റ് നല്‍കണം. റിപ്പോര്‍ട്ടിലെ ഈ നിര്‍ദ്ദേശം രണ്ടെണ്ണത്തില്‍ കൂടുതലുള്ള പശുക്കളെ വംവകുപ്പുകാര്‍ അഴിച്ചുകൊണ്ടുപോകുമെന്ന രസകരമായ പ്രചരണം വരെയെത്തി.
5. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികളുടെ വ്യാപനം  തടയണം. ഇതിൽ കേരളത്തിലാര്‍ക്കാണ് എതിര്‍പ്പുള്ളത്?
6. കമ്പി, സിമന്റ്, മണല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങ ള്‍  നിരുൽസാഹപെടുത്തുകയും  ഗ്രീന്‍ഹൌസുകളെ പ്രോത്സാഹിപ്പിക്കുകയും വേണം. ഈ നിര്‍ദ്ദേശം പശ്ചിമഘട്ടത്തില്‍ മാത്രമല്ല, കേരളം മുഴുവനും നടപ്പാക്കേണ്ടതാണ്.
7. പരമ്പരാഗതമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുകയും പ്രാചീനമായ വിത്തുകളെ സംരക്ഷിക്കുകയും വേണം.

കൃഷിയും പരിസ്ഥിതി സംരക്ഷണവും പരസ്പര പൂരകങ്ങളാണ് എന്ന സമീപത്തെ അടിസ്ഥാമാക്കി കര്‍ഷകനേയും  അവന്റെ കാര്‍ഷിക വ്യവസ്ഥകളേയും പൂര്‍ണ്ണമായും നിലിര്‍ത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനു പകരമായി പശ്ചിമഘട്ടത്തില്‍ നിന്നും കര്‍ഷകനെ കുടിയൊഴിപ്പിക്കുകയും ജനവാസമില്ലാതാക്കുകയും വന്യമൃഗങ്ങള്‍ക്ക് മാത്രമായി അവിടം മാറ്റുമെന്നുമുള്ള ആടിനെ പട്ടിയാക്കുന്ന പ്രചരണങ്ങളാണ് ഇതിനു പിന്നില്‍ നടന്നത്. എന്നാല്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്ഥല നിർണയം സംബന്ധിച്ചുള്ള ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിരുവന്തപുരം നഗരത്തിലെ വട്ടിയൂര്‍ക്കാവില്‍ വരെ നിയന്ത്രണമുണ്ടാകുമെന്ന രീതിയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗാഡ്ഗില്‍ നേരത്തെ തന്നെ വിശദീകരണം നല്‍കിയിരുന്നു. ഉദാഹരണത്തിനു നെടുമങ്ങാട്‌  താലൂക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതിര്‍തഥം ആ താലൂക്കിലെ എല്ലാ സ്ഥലവും ഇതിലുള്‍പ്പെടും എന്നല്ല. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന പഞ്ചായത്തുകളോ ചിലപ്പോള്‍ ചില വാര്‍ഡുകള്‍ മാത്രമോ ആകാം. ഇക്കാര്യത്തില്‍ തീരുമാമെടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്യ്രം ഗ്രാമസഭകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കുമാണ് റിപ്പോര്‍ട്ട് ല്‍കുന്നത്. മാത്രമല്ല, റിപ്പോർട്ട് നിയമസഭ മുതല്‍ ഗ്രാമസഭ വരെ വിശദമായി ചര്‍ച്ച ചെയ്യണമെന്നും അവർ   നിർദ്ദേശിക്കുന്നു.
ആതിരപ്പിള്ളി പോലുള്ള വന്‍കിട ജലവൈദ്യുത പദ്ധതികളെ റിപ്പോര്‍ട്ട് എതിര്‍ക്കുന്നു. അത് വങ്ങളുടേയും ആവാസവ്യവസ്ഥകളുടേയും സര്‍വ്വാ നാശത്തിനുവഴിതെളിക്കുമെന്നും ജല ദൌര്‍ലഭ്യത്തിനു കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വനം കൊള്ളയും ഖനനവും മണല്‍ വാരലും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തേയും റിപ്പോര്‍ട്ട് എതിര്‍ക്കുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ഷകരേയും കാര്‍ഷിക വ്യവസ്ഥയേയും സംരക്ഷിക്കുവാന്‍ പ്രത്യേക ആുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരമ്പരാഗത കാര്‍ഷിക രീതികളെ സംരക്ഷിക്കുന്നവര്‍ക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും ജൈവകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രാചീ മത്സ്യസമ്പത്തിനെയും   വൃക്ഷങ്ങളേയും സംരക്ഷിക്കുന്നവര്‍ക്കുമായിരുന്നു മുന്‍ഗണ. ഇങ്ങനെ കര്‍ഷകനെയും കാര്‍ഷിക വ്യവസ്ഥയേയും സാധാരണ മുഷ്യന്റെ ഉപജീവ മാര്‍ഗ്ഗങ്ങളേയും നിലിര്‍ത്താന്‍ സന്തുലിതമായ വികസത്തിന്റേയും സര്‍വ്വാശ്ളേഷിയായ സമീപത്തിന്റേയും അടിസ്ഥാത്തില്‍നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിയൊണ് കര്‍ഷക വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ആരോപിച്ച് ചിലര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
പശ്ചിമഘട്ട മലിരകളെ സംരക്ഷിക്കുവാനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ നിയമിക്കപ്പെട്ട കസ്തൂരി രംഗന്‍ കമ്മിറ്റി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തുകൊണ്ടും അതിന്റെ സദുദ്ദേശത്തെ തകര്‍ത്തുകൊണ്ടുമാണ് റിപ്പോര്‍ട്ട് കൊടുത്തത്. എന്നാല്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതി ലോല മേഖലയെ 37 ശതമാമായി കുറയ്ക്കുകയും ബാക്കിയുള്ള 63 ശതമാം പ്രദേശത്തെ ഏതുതരത്തിലുമുള്ള വികസനത്തിനു മായി തുറന്നുകൊടുത്തിരിക്കുകയുമാണ്. ഈ 37 ശതമാം ആകട്ടെ നിലവില്‍ തന്നെ കര്‍ശനമായ നിയന്ത്രണങ്ങളുള്ള ദേശീയ ഉദ്യാനങ്ങളും വന്യമൃഗ സങ്കേതങ്ങളും റിസര്‍വ്വ് വനവും ലോക പൈതൃക സ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ്.
ഈ പ്രദേശത്തു തന്നെ വനഭൂമിയുടെ മാറ്റത്തിും റെയില്‍വേ, റോഡുകള്‍ രണ്ടുലക്ഷത്തിപതിയ്യായിരം ചതുരശ്ര അടിയില്‍ താഴെയുള്ള കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും  വന്‍കിട ഡാമുകള്‍ ഉണ്ടാക്കുന്നതിും അുമതി ല്‍കിയിരിക്കുകയാണ്. 63 ശതമാമുള്ള സ്ഥലത്താകട്ടെ അപകടകരമായ തരത്തില്‍ മലിനീകരണം  ഉണ്ടാക്കുന്ന 'ചുവപ്പ്' കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ വരെ തുടങ്ങാം. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തടസ്സമുണ്ടാക്കിയിരിക്കുന്നത് ഖനനത്തിനും പാറപൊട്ടിക്കലിനും , മണല്‍ വാരലിനുംമെതിരെ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ റിപ്പോര്‍ട്ട് ിലവിലുള്ള സംരക്ഷിത മേഖലയുടെ നാശത്തിനു   വഴിതെളിയിക്കുന്നതാണ്.
ജവാസ കേന്ദ്രങ്ങളെ അവര്‍ ഇതില്‍ നിന്നൊഴിവാക്കി. ജലവൈദ്യുത പദ്ധതികള്‍ക്ക്യ നിയന്ത്രണ വിധേയമായി അുവാദം ല്‍കി. ഇത്തരത്തില്‍ മാറ്റം വരുത്തിയ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടി അടിസ്ഥാമാക്കിയുള്ള ിര്‍ദ്ദേശങ്ങള്‍ വന്നിട്ടും അതിനെയും എതിര്‍ത്ത് കേരളത്തില്‍ എല്‍.ഡി.എഫ്. ഹര്‍ത്താല്‍ ടത്തി. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധ്യാം മസ്സിലാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ്. ടത്തിയ ഈ ഹര്‍ത്താല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. വ്യാപകമായ കരിങ്കല്‍ ഖനവും മണല്‍ വാരലും വം കൊള്ളയും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം ഏത് കര്‍ഷകയൊണ് ബാധിക്കുന്നത്? ജിതക മാറ്റം വരുത്തിയ വിളകള്‍ സാമ്രാജ്യത്വ ശക്തികളുടെ ഇടപടലാണെന്നും ജൈവകൃഷിയാണ് മ്മുടെ ലക്ഷ്യമാകേണ്ടതെന്നും ഉച്ചത്തില്‍ പറഞ്ഞ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ സ്ഥാപിത താല്‍പര്യക്കാരുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നത് ലജ്ജാകരമാണ്.
ഹൈറേഞ്ചില്‍ ചില സാമുദായിക സംഘടകളും ഇത്തരത്തിലുള്ള ലപാടുകള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞമാസം ഇടുക്കിയില്‍ പെയ്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 15 പേരുടെ ജീവന്‍ ഷ്ടപ്പെടുകയും ആയിരക്കണക്ക്ിനു ഹെക്ടര്‍ സ്ഥലം കൃഷി യോഗ്യമല്ലാതായിത്തീരുകയും ചെയ്തു. പശ്ചിമഘട്ട മലിരകളിലെ എല്ലാ പാരിസ്ഥിതിക ആഘാതങ്ങളുടെയും ഇരകളാകുന്നത് കര്‍ഷകര്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം എല്ലാവരും മറക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തന്നെ പശ്ചിമഘട്ടത്തിന്റെ 63 ശതമാത്തോളം വരുന്ന പ്രദേശത്തെ നിയന്ത്രണത്തില്‍  നിന്നും  ഒഴിവാക്കിയിട്ടും അതിനെതിരായിപ്പോലും സമരം ചെയ്യുന്നവരുടെ ലക്ഷ്യമെന്താണ്?
രാഷ്ട്രീയ പാര്‍ട്ടികളും തോക്കളും ജനങ്ങളെ നയിക്കേണ്ടവരാണ്. അവരാണ് കാര്യങ്ങള്‍ പഠിച്ച് മസ്സിലാക്കി ജങ്ങളുടെ തെറ്റിദ്ധാരണക നീക്കാൻ  മുന്‍കൈയെടുക്കേണ്ടത്. അതിനു  പകരം സമുദായ സംഘടകളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും പിന്നാലെ ആട്ടിന്‍കൂട്ടത്തെ പോലെ തലതാഴ്ത്തി ടന്നു പോകുന്ന രാഷ്ട്രീയ നേതൃത്വം  കേരളത്തിനു അപമാകരമാണ്.

അഡ്വ: വി.ഡി.സതീശന്‍ എം.എല്‍.എ