Sunday 28 April 2013

ഹരിതരാഷ്ട്രീയത്തിന്റെ പ്രസക്തി . ടി എന പ്രതാപാൻ എം എല് എ

 




1 comment:

  1. Sir ,

    താങ്കൾ എഴുതിയ ലേഖനം വായിച്ചു . കൊള്ളാം , ആനുകാലിക പ്രാധാന്യം ഉള്ള ലേഖനം . പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യം ആണ് . പ്രകൃതി സംരക്ഷണത്തിന് നമുക്ക് ധാരാളം നിയമങ്ങൾ ഉണ്ട്. പക്ഷെ പലപ്പോഴും രാഷ്ട്രീയ - ഉദ്യോഗസ്ഥ - മാഫിയ കൂട്ട് കെട്ടിന് ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി എന്തും ചെയ്യാൻ കഴിയുന്നു .

    അതിരപള്ളി പദ്ധതിയെ കുറിച്ചും സൈലന്റ് വാലിയെ കുറിച്ചും പറയുന്ന താങ്കൾ എന്തുകൊണ്ട് ആറന്മുള വിമാനത്താവളത്തിന് വേണ്ടി നികത്തിയ വയലുകളെ കുറിച്ച് പറയുന്നില്ല ?

    നമ്മുടെ സഹ്യപർവത ചെരുവുകളിൽ വനം വെട്ടിത്തെളിച്ചു റബ്ബറും തേയിലയും വൻതോതിൽ കൃഷി ചെയ്യുന്നു .തേയിലയും റബ്ബറും സ്വാഭാവിക വനത്തിനു പകരമാവില്ലല്ലോ ? മൂന്നാറിലും മറ്റും നൂറുകണക്കിന് വ്യാജ പട്ടയങ്ങൾ നിര്മിച്ച് വനഭൂമി വരെ പതിചെടുതില്ലേ ?

    തിരുവനന്തപുരം മുതൽ വടക്കോട്ട്‌ NH വഴി സഞ്ചരിച്ചാൽ കാണാം എന്തു മാത്രം വയലേലകൾ നികത്തി വമ്പൻ കെട്ടിടങ്ങൾ പണിയുന്നു എന്ന് ?നമ്മുടെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചല്ലേ ഈ വയലുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നത് ?

    നിളയുടെ ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ നാം തന്നെ അല്ലെ ? ഒരു നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി അണക്കെട്ടുകൾ നിര്മിച്ച് കൊണ്ട് ആവാസ വ്യവസ്ഥയെ തന്നെ നശിപ്പിച്ചു . എന്നിട്ട് നിളയുടെ തീരത്ത് ചെന്നിരുന്നു കരയുന്നു!

    വെള്ളയാണി കായൽ കയ്യേറ്റം ഒഴിപ്പിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല ? ശാസ്താംകോട്ട തടാകത്തിൽ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നു.

    കാസർകോട്‌ Endosalphan ഇരകളെ നാം കാണുന്നില്ലേ ? സ്വന്തം തല പോലും ഉയര്ത്തി പിടിക്കാൻ കഴിയാത്ത എത്രയോ ജന്മങ്ങൾ! ആരാണ് ഇതിനു ഉത്തരവാദികൾ .

    നാളത്തെ പൗരന്മാരയ കുട്ടികളിലും വലിയ പ്രതീക്ഷ വേണ്ട സർ . പത്തും പന്ത്രണ്ടും വയസ്സായ ആണ്‍കുട്ടികൾ പോലും മദ്യപിച്ചു തുടങ്ങി .മദ്യം കിട്ടിയില്ലെങ്കിൽ ജനം വാർനിഷ് കുടിക്കും എന്ന് പറഞ്ഞവർ വരെ നമ്മുടെ നാട്ടിൽ ഉണ്ട് . കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ഗര്ഭ നിരോധന ഉപാധികൾ കിട്ടുന്നു .

    വിദ്യാഭ്യാസവും ആതുര സേവനവും ഏറ്റവും വലിയ കച്ചവടം ആയി മാറി . മതത്തെയും ജാതിയും ഭയക്കുന്ന രാഷ്ട്രീയം .

    വീടിന്റെ മുറ്റം വരെ കോണ്ക്രീറ്റ് ഇടുകയും ഒരു തുള്ളി വെള്ളം പോലും ഭൂമിക്കു കൊടുക്കില്ല എന്ന് വാശിപിടിക്കുകയും ചെയ്തിട്ട് ദാഹ ജലത്തിന് വേണ്ടി കേഴുന്നു . വൈദ്യുതിയും ഇല്ല .

    തെക്ക് മുതൽ വടക്ക് വരെ പ്രശ്നങ്ങൾ ആണ് സാർ .

    വിശാലമായ കടൽതീരമുള്ള നാം കടല്ജലം ശുദ്ധീകരിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായണം . കടലിൽ വന്കിട സൌരോര്ജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു വൈദ്യുതി ഉള്പാതിപ്പിച്ചു തുടങ്ങണം . കേരളത്തിലെ ഓരോ മേഖലയും പ്രത്യേകം തിരിച്ചു പ്രകൃതി സംരക്ഷണ പദ്ധതികൾ നടപ്പാക്കണം . വനഭൂമി ആരിൽ നിന്ന് ആയാലും തിരിച്ചു പിടിക്കണം .വളരെ പെട്ടെന്ന് ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് .

    നിങ്ങളുടെ പ്രവർത്തനങ്ങൾ കൂരിരുട്ടിലെ പ്രകാശമായി കരുതുന്നു . പ്രകാശം ജ്വലിച്ചു ഇരുട്ടിനെ വിഴുങ്ങട്ടെ .

    എല്ലാ വിധ ഭാവുകങ്ങളും

    Pradeep Kumar

    Vilappilsala



    ReplyDelete