Saturday, 18 August 2012

നവ തിരുത്തല്‍വാദികളുടെ ഹരിത രാഷ്‌ട്രീയം-P.Surendran


നവ തിരുത്തല്‍വാദികളുടെ ഹരിത രാഷ്‌ട്രീയം

കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും മുസ്ലിംലീഗിലുമൊക്കെ ജനാധിപത്യത്തിന്റെ ഇടം വിശാലമാണ്‌. അതിനാല്‍ ഡി.വൈ.എഫ്‌.ഐക്കൊക്കെ സംഭവിച്ച ഗതികേട്‌ യൂത്ത്‌ കോണ്‍ഗ്രസിനും യൂത്ത്‌ ലീഗിനുമില്ല.

യൂത്ത്‌കോണ്‍ഗ്രസ്‌ തിരുവനന്തപുരത്തുവച്ച്‌ നടത്തിയ പഠനക്യാമ്പില്‍ ഇത്തവണ ഞാനും ഒരു പ്രഭാഷകനായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു പഠനക്യാമ്പിലേക്ക്‌ എന്നെ ക്ഷണിച്ചത്‌. എന്നെ മാത്രമല്ല സച്ചിതാനന്ദന്‍, സി.ആര്‍. നീലകണ്‌ഠന്‍, കല്‌പറ്റ നാരായണന്‍ എന്നിവരെയൊക്കെ ക്യാമ്പിലേക്ക്‌ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു. ഞങ്ങളാരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സഹയാത്രികരല്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നയങ്ങളോടു പലഘട്ടത്തിലും വിമര്‍ശനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരാണ്‌. ഈ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളും ഞങ്ങളില്‍ പലരും പൊതുവേദിയില്‍ ഉന്നയിക്കുകയും ചെയ്യുന്നു. എന്നിട്ടും യൂത്ത്‌ കോണ്‍ഗ്രസിന്റെ പഠനക്യാമ്പിലേക്ക്‌ ഞങ്ങളെപ്പോലുള്ളവരെ ക്ഷണിക്കാന്‍ ആര്‍ജവം കാണിച്ചതു കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ യുവനിരയില്‍ കാണുന്ന മാറ്റത്തിന്റെ സൂചന കൂടിയാണ്‌.

മാതൃ പാര്‍ട്ടിയോടുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയില്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രകടിപ്പിക്കുന്നു. സര്‍ക്കാരിനോടുള്ള വിമര്‍ശനങ്ങളും അവര്‍ മറച്ചുവയ്‌ക്കുന്നില്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും മുസ്ലിംലീഗിലുമൊക്കെ ജനാധിപത്യത്തിന്റെ ഇടം വിശാലമാണ്‌. അതിനാല്‍ ഡി.വൈ.എഫ്‌.ഐക്കൊക്കെ സംഭവിച്ച ഗതികേട്‌ യൂത്ത്‌കോണ്‍ഗ്രസിനും യൂത്ത്‌ലീഗിനുമില്ല. എന്നാല്‍, ഡി.വൈ.എഫ്‌.ഐ. നേതാക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്‌ടം തോന്നും. എത്രയോ ചെറുപ്പക്കാര്‍ ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ പെട്ടി ചുമക്കുന്നവര്‍ക്കു മാത്രമേ എം.എല്‍.എയും എം.പിയുമൊക്കെയാകാന്‍ സാധ്യമാവൂ എന്നു വന്നാല്‍ ധിഷണശാലികള്‍ പുറത്താക്കപ്പെടും.

ധിഷണാശാലികളായ ചെറുപ്പക്കാര്‍ക്ക്‌ ഒരിക്കലും അഹങ്കാരം നിറഞ്ഞ വൃദ്ധനേതൃത്വത്തിനു പിന്നില്‍ പേടിയോടെ ചൂളി നില്‍ക്കാനാവില്ല. ക്ഷോഭവും നിഷേധവുമായിരിക്കണം യുവത്വത്തിന്റെ കരുത്ത്‌. തന്റെ ധിഷണയും സര്‍ഗാത്മക ബോധ്യങ്ങളുമൊക്കെ ജയരാജന്മാരുടെ കാല്‍ക്കല്‍ അടിയറ വെച്ച ഒരു എം.എല്‍.എയാണ്‌ ഇപ്പോള്‍ അഴിയെണ്ണുന്നത്‌. വി.ടി. ബല്‍റാമിനോ വി.ഡി. സതീശനോ കെ.എം. ഷാജിക്കോ അവരുടെ പാര്‍ട്ടിയിലുള്ള സ്വാതന്ത്ര്യം ശ്രീരാമകൃഷ്‌ണന്‌ സി.പി.എമ്മില്‍ കിട്ടില്ല. യൂത്ത്‌ലീഗിന്റെ സംസ്‌ഥാന അധ്യക്ഷനായ സാദിഖലിക്ക്‌ കുഞ്ഞാലിക്കുട്ടിക്കെതിരേ പോലും വിമര്‍ശനാത്മക നിലപാടുകള്‍ കൈക്കൊണ്ട്‌ ആ പാര്‍ട്ടിയില്‍ നില്‍ക്കാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.ടി. ബല്‍റാമിനു തന്റേതായ അഭിപ്രായമുണ്ടായിരുന്നു. അത്‌ യു.ഡി.എഫിലെ ഘടകകക്ഷികളുടെ അഭിപ്രായമായിരുന്നില്ല. അണക്കെട്ടിനു ബദല്‍ നിര്‍ദേശിച്ച പരിസ്‌ഥിതി വാദികളുടെ അഭിപ്രായമായിരുന്നു. വികസനത്തിന്റെ ഹരിത പരിപ്രേഷ്യത്തെക്കുറിച്ച്‌ വേറിട്ട നിലപാടുകളുള്ള യുവനേതാവാണ്‌ ബല്‍റാം. ടി.വി. രാജേഷിനെപ്പോലുള്ള യുവനേതാക്കളെയല്ല ഭാവി കേരളം ആവശ്യപ്പെടുന്നത്‌. മറിച്ച്‌ ബല്‍റാമിനേയും കെ.എം. ഷാജിയേയും വിഷ്‌ണുനാഥിനേയും ലിജുവിനേയും പോലുള്ളവരെയാണ്‌.

ഓരോ വിഷയത്തിലും ഈ ചെറുപ്പക്കാര്‍ക്ക സ്വന്തമായ പഠനവും വിചാരവും ബോധ്യങ്ങളുമുണ്ട്‌. യൂത്ത്‌കോണ്‍ഗ്രസ്‌ ക്യാമ്പില്‍ ലിജു സംസാരിക്കുമ്പോള്‍ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ സ്വീകരിക്കും. കൊലപാതക രാഷ്‌ട്രീയത്തിനെതിരേ തെരുവില്‍ നിന്നുകൊണ്ട്‌ ടി. സിദ്ധിക്ക്‌ ആഞ്ഞടിക്കുമ്പോള്‍ പൊതു സമൂഹത്തിന്‌ ആ യുവാവില്‍ വലിയ പ്രതീക്ഷയുണ്ടാവും. കെ.എം. ഷാജി യൂത്ത്‌ ലീഗിന്റെ പ്രസിഡന്റായ കാലത്താണു ചെങ്ങറയിലേക്ക്‌ ഓണയാത്ര സംഘടിപ്പിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി രംഗത്തു വരുന്നത്‌. കണ്ടല്‍ തീംപാര്‍ക്കിന്റെ പേരില്‍ കണ്ടല്‍ വനങ്ങള്‍ നശിപ്പിക്കുന്നതിനെതിരേ സമരം സംഘടിപ്പിക്കുന്നത്‌. ഇതൊക്കെ ലീഗിന്റെ ചരിത്രത്തിലെ വ്യത്യസ്‌തമായ നിലപാടുകളായിരുന്നു. സി.പി.എം. കോട്ടയില്‍ ഈ യുവാവ്‌ ജയിച്ചു കയറിയതിന്റെ കാരണവും അദ്ദേഹത്തിന്റെ വേറിട്ട നിലപാടുകള്‍ തന്നെയാണ്‌.

ഇപ്പോള്‍ ബല്‍റാമും ഷാജിയും ഹൈബി. ഈഡനും ടി.എന്‍. പ്രതാപനും വി.ഡി. സതീശനും ഒക്കെ ചേര്‍ന്ന്‌ ഹരിതാവബോധം നിറഞ്ഞ ഒരു രാഷ്‌ട്രീയം മുന്നോട്ടു വയ്‌ക്കുകയാണ്‌. പുതിയ കാലഘട്ടത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാതെ ഇനി ഒരു രാഷ്‌ട്രീയക്കാരനും മുന്നോട്ടു പോകാനാവില്ല എന്ന സന്ദേശം കൂടിയാണ്‌ ഈ ചെറുപ്പുക്കാരുടെ കൂട്ടായ്‌മ. വികസനമെന്നത്‌ പരിസ്‌ഥിതി വിരുദ്ധമാവുമ്പോള്‍ ചില കരുതലുകള്‍ ആവശ്യമാണ്‌. ടി.എന്‍. പ്രതാപന്‍ എഴുതിയ കത്ത്‌ മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ജൈവ രാഷ്‌ട്രീയത്തിന്റെ അനിവാര്യമായ ആകുലതകള്‍ പങ്കിടുന്നുണ്ട്‌. മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ പഠനനിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടു സഹ്യപര്‍വതത്തെ ഇനി സ്‌പര്‍ശിക്കാനാവില്ല. സഹ്യപര്‍വതമെന്നത്‌ മലയാളിയുടെ മാത്രം സമ്പത്തല്ല. ലോകത്തിന്റെ മുഴുവനുമാണ്‌. ഭാവി തലമുറയ്‌ക്കായി അതു കരുതിവെച്ചേ പറ്റൂ.

ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം വികസനവും കരുതലും എന്നാവുമ്പോള്‍ ആ കരുതല്‍ പാരിസ്‌ഥിതിക ജാഗ്രതയാണ്‌. സുസ്‌ഥിര വികസന സങ്കല്‍പ്പമാണ്‌. കാലാവസ്‌ഥാ വ്യതിയാനം നദികളെയൊക്കെ വറ്റിച്ചുകളയുന്ന കാലഘട്ടത്തില്‍ ഊര്‍ജത്തിന്റെ ബദലുകള്‍ അന്വേഷിക്കേണ്ടതിനു പകരം വീണ്ടും ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി മുറവിളി കൂട്ടി പരിഹാസ്യരാവുകയാണു നമ്മള്‍. എണ്‍പതുകളുടെ ആദ്യത്തിലൊക്കെ പരിസ്‌ഥിതി വാദികള്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. ആരാധ്യനായ നായനാര്‍ പോലും സൈലന്റ്‌ വാലിക്കെതിരേ നിലപാടെടുത്തു. മാര്‍ക്‌സിസത്തെ പാരിസ്‌ഥിതികമായ ഉണര്‍വുകളിലൂടെ പുനര്‍ക്രമീകരിക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ സാധ്യമാകുന്നില്ല.

മുതലാളിയുടെ ഭാഗത്തു നിന്നായാലും തൊഴിലാളിയുടെ ഭാഗത്തുനിന്നായാലും പ്രകൃതിക്കേല്‍ക്കുന്ന മുറിവുകളുടെ ആഴം ഒന്നുതന്നെയാണ്‌. മുതലാളിത്തത്തിനു ബദലായി ഒരു വികസനനയം സി.പി.എം. പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു സാധ്യമായില്ല. കണ്ടല്‍തീം പാര്‍ക്കിന്റെ പേരില്‍ കണ്ടല്‍വനങ്ങള്‍ വെട്ടി നശിപ്പിക്കാന്‍ തുനിഞ്ഞത്‌ അതുകൊണ്ടാണ്‌. കോര്‍പറേറ്റ്‌ വിരുദ്ധ നിലപാടും ആ പാര്‍ട്ടിക്കില്ല. അതുകൊണ്ടാണ്‌ കോര്‍പറേറ്റുകളില്‍നിന്ന്‌ ഫണ്ട്‌ സ്വീകരിക്കുന്നതും ബി.ഒ.ടി. വിരുദ്ധ സമരത്തെ പാര്‍ട്ടി തള്ളിക്കളയുന്നതും. പാലിയക്കരയില്‍ ചുങ്കം പിരിവുകാരന്റെ ഭാഗത്താണു പാര്‍ട്ടി. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കൊപ്പവും ടാറ്റയ്‌ക്കൊപ്പവുമായി നില്‍ക്കേണ്ട ഗതികേട്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കു വന്നുചേരുന്നതു കാലഘട്ടത്തിന്റെ ശാപമാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അവസ്‌ഥയും ഇതില്‍ നിന്നു വ്യത്യസ്‌തമല്ല. മാര്‍ക്‌സിസത്തേക്കാള്‍ പരിസ്‌ഥിതി സൗഹൃദപരമായ ആശയസംഹിതയാണു ഗാന്ധിസം.

സുസ്‌ഥിര വികസനത്തേക്കുറിച്ച്‌ ഉദാത്തമായ കാഴ്‌ചപ്പാടുണ്ട്‌ ഗാന്ധിസത്തിന്‌. ഗാന്ധിസത്തില്‍ ഊന്നിക്കൊണ്ട്‌ ഒരു വികസന സങ്കല്‍പം മുന്നോട്ടുവയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും സാധ്യമായില്ല എന്നതാണു സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട ശാപം. ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന പാരിസ്‌ഥിതിക നിലപാടുകള്‍ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ തുടര്‍ച്ചകള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു നവ തിരുത്തല്‍വാദികളുടെ നെല്ലിയാമ്പതി നിലപാടിനു പ്രസക്‌തിയേറുന്നത്‌.

ഈ വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാടുകളും പ്രസ്‌താവനകളും എന്നെ വേദനിപ്പിച്ചു. എനിക്കിഷ്‌ടമുള്ള രാഷ്‌ട്രീയ നേതാവാണ്‌് അദ്ദേഹം. വി.എസിന്‌ ഒപ്പം നിന്നുകൊണ്ടു പല പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുത്ത ആളാണ്‌. ധീരമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളുമാണ്‌. നെല്ലിയാമ്പതി വിഷയത്തില്‍ സാധാരണ കുടിയേറ്റ കര്‍ഷകന്റെ രീതിയില്‍ സംസാരിച്ച്‌ അദ്ദേഹം പരിഹാസ്യനാവരുതായിരുന്നു.

കുടിയേറ്റ കര്‍ഷകര്‍ ഒരുകാലത്ത്‌ കേരളത്തിനു നല്‍കിയ സംഭാവനകള്‍ വിസ്‌മരിക്കുന്നില്ല. പക്ഷേ, ഹരിത രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ കുടിയേറ്റ കര്‍ഷകന്റെ പ്രപഞ്ച വീക്ഷണത്തെ തന്നെയും വര്‍ജിക്കേണ്ടി വരും. വനം മനുഷ്യര്‍ക്കു മാത്രമുള്ളതാണെന്നും എല്ലാ വനങ്ങളും കൃഷിയിറക്കാനായി വെട്ടി വെളിപ്പിക്കാനുള്ളതാണെന്നുമാണ്‌ കുടിയേറ്റ കര്‍ഷകര്‍ വിശ്വസിക്കുന്നത്‌. കുടിയേറ്റങ്ങള്‍ കന്യാവനങ്ങള്‍ക്ക്‌ ഏല്‍പിച്ച മുറിവുകളെക്കുറിച്ച്‌ നമുക്കു ബോധ്യപ്പെടാന്‍ കാലമേറെ വേണ്ടിവന്നു. വനഭൂമികളുടെ ശോഷണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. കാടുകള്‍ വെട്ടിത്തെളിച്ച്‌ മനുഷ്യര്‍ മുന്നേറുമ്പോള്‍ വന്യജീവികള്‍ക്ക്‌ എവിടെയായിരിക്കും ഇടം എന്നുകൂടി പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍ പറഞ്ഞുതരണം. വനങ്ങളൊക്കെ മനുഷ്യര്‍ക്കു മാത്രമുള്ളതാണെങ്കില്‍ വന്യജീവികളൊക്കെ വെടിയിറച്ചിക്കുള്ളതാവുമോ?

ഇപ്പോഴത്തെ ഹരിത രാഷ്‌ട്രീയവുമായി ഈ യു.ഡി.എഫ്‌. എം.എല്‍.എ.മാര്‍ മുന്നോട്ടു പോകുമെങ്കില്‍ ഭാവി കേരളത്തെക്കുറിച്ച്‌ ചില പ്രതീക്ഷകള്‍ നാമ്പെടുക്കും.

33 comments:

 1. മഴക്കാലം വന്നെത്തി.. ഇടിമിന്നല്‍ ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം പകര്‍ച്ചവ്യാധികള്‍ . ദുരന്തങ്ങള്‍ എപ്പോഴാണ് നമുക്ക് മുന്നില്‍ സംഭവിക്കുക എന്നറിഞ്ഞുകൂടാ. അവക്കെതിരെ കരുതിയിരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.ജാഗ്രതയോടെ..”

  ഇങ്ങനെ ഒരു പരസ്യം കുറച്ചുനാളായി പത്രങ്ങളില്‍ കണ്ടുവരുന്നു. ഇവ കൂടാതെ കടല്‍ക്ഷോഭം ചുഴലിക്കാറ്റ്‌, ഭൂകമ്പം, വരള്‍ച്ച, അഗ്നിബാധ, ബോംബുസ്ഫോടനങ്ങള്‍ ,വെടിക്കെട്ട് അപകടങ്ങള്‍, ജാതീയവും രാഷ്ട്രീയവുമായ ആക്രമങ്ങളും കൊലപാതകങ്ങളും,കെട്ടിടത്തകര്‍ച്ച, കാട്ടുതീ, റോഡ്‌ റെയില്‍ വിമാന അപകടങ്ങള്‍ സാംക്രമികരോഗങ്ങള്‍ തുടങ്ങിയ അപ്രതിക്ഷിത ദുരന്തങ്ങളും ഇടക്കിടെ കേരളക്കരയെ വലച്ചു കൊണ്ടിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
  എന്നാല്‍ ഇവയൊന്നും കൂടാതെ നമ്മുടെ കൊച്ചു കേരളത്തെ മൊത്തത്തില്‍ പിടിച്ചുലക്കാന്‍ കെല്‍പ്പുള്ള ഒരു കൊടിയ വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയ്യിടെ പല വാര്‍ത്താ മാധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞു.
  മലയാളക്കരയിലെ കണ്ണൂര്‍ കോഴിക്കോട് വയനാട് പാലക്കാട് ഇടുക്കി തുടങ്ങിയ ജില്ലകളിലെ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് വന്‍ ഭൂഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത വ്യാപകമാവുന്നു എന്നതാണ് അത്. അടിത്തട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതോടെ ഉറച്ച കര പ്രദേശങ്ങള്‍ പലതും പൊള്ളയാവുന്ന പ്രതിഭാസമാണിത്. സോയില്‍ പൈപ്പിംഗ് എന്നാണത്രേ ശാസ്ത്ര ലോകം ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. വനനശീകരണം മണല്‍ ഖനനം മലയിടിച്ചുനിരത്തല്‍ തുടങ്ങി മനുഷ്യര്‍ പ്രകൃതിയോട് ചെയ്തു കൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ അനന്തരഫലമായുണ്ടായതാണോ ഈ പ്രതിപ്രക്രിയയെന്നവിഷയത്തില്‍ പഠനം നടക്കുന്നതേയുള്ളൂവെങ്കിലും അക്കാര്യത്തില്‍ ഒരു പഠനത്തിന്‍റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. അത്രക്കേറെയാണല്ലോ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാം ചെയ്തുകൊണ്ടിരിക്കുന്നത്.

  കേരളത്തിലെ കാര്‍ഷീക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും ഇതിലൂടെയുണ്ടാവുക. കാലാവസ്ഥാവ്യതിയാനവും പരിതസ്ഥിതിയിലെ മാറ്റവും മൂലം നമ്മുടെ ഭൂഗര്‍ഭജലവിതാനത്തില്‍ ഇപ്പോള്‍ തന്നെ വന്‍കുറവാണ് കണ്ടുവരുന്നത്, ഭൂഗര്‍ഭത്തിലെ മണ്ണ് ഒലിച്ചുപോകുന്നതോടെ പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട പല മേഖലകളുടെയും ഭൂജലസ്രോതസ്സുകളും സംരക്ഷണ ശേഷിയും പൂര്‍ണ്ണമായും ഇല്ലാതാവും. കിണറുകള്‍ കുളങ്ങള്‍ തടാകങ്ങള്‍ തുടങ്ങിയവയിലെ ജലവിതാനം ക്രമാതീതമായി താഴുകയോ വറ്റിവരളുകയോ ചെയ്യും നെല്‍വയലുകളും തോട്ടങ്ങളും തൂര്‍ന്നുപോകുന്ന പ്രവണത സംജാതമാകും. പശ്ചിമഘട്ട മലനിരകള്‍ ഈ ഗര്‍ത്തങ്ങളുടെ അഗാതതകളിലേക്ക് ആഴ്ന്നുപോയാല്‍ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അത് എത്രത്തോളം ബാധിച്ചേക്കുമെന്ന് കണക്കുകൂട്ടിയേടുക്കുക പ്രയാസമാണ്.
  തളിപ്പറമ്പ്, വടകര, അമ്പലവയല്‍, പാലക്കയം, ഉടുമ്പന്‍ചോല തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്, ഈ പ്രദേശങ്ങളിലെ വയലുകളും കരപ്രദേശങ്ങളും അസ്വാഭാവികമായി വിണ്ടുകീറുന്നത് വ്യാപകമായതോടെയാണ് കര്‍ഷകര്‍ പരാതികളുമായി റവന്യുവകുപ്പിനെ സമീപിച്ചത്. ഇതേതുടര്‍ന്ന് ഭൌമശാസ്ത്രപഠന കേന്ദ്രവുമായി (സെസ്‌) ചേര്‍ന്ന് നടത്തിയ പ്രാഥമിക പഠനങ്ങളിലാണ് സോയില്‍ പപ്പിംഗ് എന്ന പ്രതിഭാസമാണ് ഇതിനു കാരണമെന്ന് വ്യക്തമായത്.
  പ്രശസ്ത ഭൌമശാസ്ത്ര ഗവേഷണ ശാസ്ത്രജ്ഞരായ ജി.ശങ്കര്‍, ശേഖര്‍, എല്‍.കുര്യാക്കോസ്, കെ.എല്‍ദോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇതിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിശാലമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് , സംസ്ഥാന റവന്യുവകുപ്പുമായി ചേര്‍ന്നുള്ള ഭൌമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്‍റെ പഠനത്തിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ധനസഹായം നല്‍കുന്നത്.
  കിണര്‍ അപ്രത്യക്ഷമാകല് , നദികളുടെയും മറ്റുജലസ്രോതസ്സുകളുടെയും ശോഷണം, മണ്ണിന്‍റെ രാസഘടനയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍, ഇടയ്ക്കിടെയുണ്ടാവുന്ന ഭൂചലനങ്ങള്‍, കാര്‍ഷീകോല്‍പാദന രംഗത്തെ തിരിച്ചടികള്‍ മുതലായവ ഈ പ്രതിഭാസത്തിന്റെ അനന്തരഫലമാണോയെന്നും ഈ സംഘത്തിന്‍റെ പഠനത്തില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. ഇതിന് ഉപഗ്രഹ സര്‍വ്വേയുള്‍പ്പെടെയുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനും ആലോചനയുണ്ട്.
  പഠന ഫലങ്ങളും ഈ പ്രതിഭാസതിനെ ചെറുക്കാനായി എന്ത്ചെയ്യാനാവുമെന്ന കണ്ടെത്തലുകളും കൂടുതല്‍ വൈകാതെ ലഭ്യമാകുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

  എഴുതിയത് സിദ്ധീക്ക് തൊഴിയൂര്‍
  http://www.sidheekthozhiyoor.com

  ReplyDelete
  Replies
  1. Thank you for your comments. You have raised an alarming situation due to the land slides. We are not sure that it is cloud burst. But the quarrying in the monsoon and the vigorous construction activities including some roads are the main reasons for this land slides. We have to get a complete report in this regard. Anyway western ghats have to be protected.

   Delete

 2. കോണ്‍ഗ്രെസ്സിന്ല്‍ ഒരു പോളിചെഴുത്തിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. നേതാക്കന്മാരില്‍ ബഹുഭൂരിഭാഗവും അഴിമതിക്കാരോ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നവരോ ആയിമാറിയിരിക്കുന്നു. ഇപ്പോഴുള്ള പല നേതാക്കന്മാരും ദിശാ ബോധം നഷ്ടപെട്ടവരാണ്. ഇവര്‍ക്ക് ഒരിക്കലും നമ്മുടെ നാടിനെ നേര്‍ വഴിക്ക് നയിക്കുവാന്‍ കഴിയില്ല. എങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങാം എന്ന് ചിന്തിക്കുനവരന്. ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ വളരെ കുറഞ്ഞിരിക്കുന്നു.

  സത്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഈ ഹരിത രാഷ്ട്രീയം എന്നാ ആശയം ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു. അതിനു കാരണം നമ്മുടെ യുവ പ്രതിനിധികള്‍ ജനങളുടെ പ്രതീക്ഷകള്‍ മനസിലാക്കുന്നു എന്നുള്ളതാണ്. നമ്മുടെ കാടിനെ നശിപ്പിച്ചതിന്റെയും പാടങ്ങള്‍ നികത്തി മണി മാളികകള്‍ നിര്‍മ്മിച്ചതിന്റെയും ഭവിഷ്യത്തുകള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യത്തിനു മഴ പെയ്യുന്നില്ല. കഴിക്കുവാനുള്ള ആഹാരം ഇല്ല. എന്തിനേറെ കുടിക്കുവാനുള്ള വെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.

  ദീര്‍ഖ വീക്ഷണം നഷ്ടപെട്ട നേതാക്കന്മാര്‍ നമ്മളെ ഭരിച്ചതാണ്ഇതിനു കാരണം. കൈകൂലിക്ക് വേണ്ടിയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയും അവര്‍ നമ്മുടെ കാടുകളെയും പാടങ്ങളെയും മേലാളന്മാര്‍ക്ക് തീറെഴുതി കൊടുത്തു. അവര്‍ അതിനെ വിട്ടു കാശാക്കി. അതിന്റെ ഭലം നമ്മള്‍ ഇന്ന് അനുഭവിക്കുന്നു.

  ഹരിത രാഷ്ട്രീയത്തിന് എതിരായി കോണ്‍ഗ്രെസ്സു നേതാക്കന്മാരുടെ ഇടയില്‍ നിന്നും ഉണ്ടായ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേതവും നമ്മളെ വീണ്ടും നിരാശരാക്കുന്നതാണ്. കര്‍ഷക കോണ്‍ഗ്രെസ്സു സംസ്ഥാന പ്രസിഡണ്ട്‌ ലാല്‍ ചെറിയാന്‍ വര്‍ഗീസിന്റെ പ്രസ്താവനയും പ്രസ്‌ മീറ്റിങ്ങും കണ്ടപ്പോള്‍ തോന്നിയത് അദ്ദേഹം മലയാളികള്‍ക്ക് വേണ്ടിയല്ല മറ്റാര്‍ക്കോ വേണ്ടിയാണു സംസാരിക്കുന്നതെന്നാണ്. അദ്ദേഹം എത്രയോ വര്ഷം കൊണ്ട് കര്‍ഷക കോണ്‍ഗ്രസിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് . കേരളത്തിലെ തെങ്ങ് കര്‍ഷകരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ വണ്ടിയില്‍ ഉപയോഗിക്കുന്ന്ന ഓയില്‍ നു പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്ന പ്രക്രിയക്ക് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തമായിരുന്നു. കേരളത്തില്‍ തേങ്ങ വില കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് വാങ്ങി തേങ്ങ ഇല്ലാത്ത സ്ഥലങ്ങളില്‍ കൊടുക്കാമായിരുന്നു. ചില സ്ഥലങ്ങളില്‍ തേങ്ങ 15 ഉം 16 ഉം രൂപയ്ക്കു വാങ്ങുമ്പോള്‍ ചില സ്ഥലങ്ങളില്‍ തേങ്ങ വാങ്ങാന്‍ ആളില്ലാതെ നശിക്കുന്നു.
  നമ്മുടെ പരമ്പരാഗത കൃഷികള്‍ വീടുകളില്‍ തന്നെ നടപ്പാക്കാന്‍ കേരളത്തിലെ കര്‍ഷക കോണ്‍ഗ്രസ്‌ എന്ത്
  ചെയ്തു. കേരളത്തിലെ ഇപ്പോള്‍ നിലവില്‍ ഉള്ള കര്‍ഷക കോണ്‍ഗ്രസിന്റെ പിരിച്ചു വിട്ടു കൃഷിയോടും കര്‍ഷകരോടും കേരളത്തോടും പ്രതിബതയുള്ള വരെ നേതൃ സ്ഥാനങ്ങളില്‍ കൊണ്ട് വരണം.
  നമ്മള്‍ നികത്തിയ പാടങ്ങളും തോടുകളും നീരരുവികളും വീണ്ടും തെളിക്കുവാന്‍ നമ്മള്‍ തയാറാകണം. തരിശായി കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കുവാന്‍ നാം വീടും തയാര്‍ എടുക്കണം . എന്നാലെ നമുക്ക് നമ്മുടെ പൈതൃക സ്വത്തുക്കള്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.

  ReplyDelete
  Replies
  1. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ വ്യക്തിപരമായ നഷ്ട്ടങ്ങള്‍ ഉണ്ടായാലും പ്രകൃതി സമ്പത്ത് നില നിര്‍ത്തുന്ന കാര്യത്തില്‍ പൊതു ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു .

   Delete
  2. If your strong we too are with you.

   Delete
  3. See the profiles of Evergreen warriors of Green Politics… claimed as the “Young Turks” of Congress in Kerala. In Youth Congress even though 35 is the age limit, 52 could be treated as Young!!!

   Hibi Eden : Son of Shri. George Eden and Smt. Rani Eden Ambattu; born at Ernakulam on 19th April 1983; B.Com., LL.B., (Pursuing); Social and Political Worker. Age : 29

   V T Balram : Son of Shri K. Sreenaray
   anan and Smt. V.T. Saraswathy; born on 21st May 1978; B.Sc., B.Tech, L.L.B and M.B.A; Advocate, Social and Political Worker. Age : 34

   K M Shaji : Son of Shri K.M. Beeran Kutty and Smt. P.C. Aysha Kutty; born at Kanyambetta on 22nd December 1971; P.D.C, B.B.A (Not Completed); Businessman. Age : 41

   M V Sreyams Kumar : Son of Shri M.P. Veerendra Kumar and Smt. Usha Veerenda Kumar; born at Kalpetta on 15th April 1967; PGDBA from Kings Langley College of Management, London; Planter and Media Owner. Age : 45

   V D Satheesan : Son of Shri K. Damodara Menon and Smt.V.Vilasini Amma; born at Nettoor on 31st May 1964; BA, LLB; Lawyer; Political Worker. Age : 48

   T N Prathapan :Son of Shri. T. V. Narayanan and Smt. Kalikkutty; born at Talikulam on 12th May 1960; Pre-Degree; Political and Social Worker; Co-operative Bank Employee. Age : 52
   (source: http://kerala.gov.in/)

   Delete
 3. Try to make a impact in Facebook ant twitter

  A lots of educated young generation will support you there :)

  All the best :D

  by,
  a well wisher

  ReplyDelete
  Replies
  1. thanks for your opinion .
   https://www.facebook.com/pages/Green-thoughts-kerala/453602078017898

   Delete
 4. This comment has been removed by the author.

  ReplyDelete
 5. ഒരു പാട് വൈകിയാണെങ്കിലും ഒരു നല്ല ഉദ്ദേശവുമായി മുന്നോട്ടു വരാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.... . """ആരംഭശൂരത്ത്വത്തില്‍ ഒതുങ്ങാതിരിക്കട്ടെ ഈ ശ്രമം എന്ന് ആഗ്രഹിക്കുന്നു.ഹരിതാഭമാര്‍ന്ന മലയാളനാട് ഇന്ന് വെള്ളമില്ലാതെ, കുന്നുകളില്ലാതെ, പച്ചപ്പുകള്‍ നഷ്ടപ്പെട്ട ഒരു അസ്ഥികൂടമായി മാറി കൊണ്ടിരിക്കുകയാണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ല, അഥവാ അറിഞ്ഞാലും അറിഞ്ഞ ഭാവം നടിക്കുന്നില്ല.ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം പ്രകൃതിയെ മറന്നതാണ്. പക്ഷെ പണത്തിനോടുള്ള ആര്‍ത്തിയില്‍, എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആരാണിതോര്‍ക്കുക? ഈ ഭൂമി ഇത് നമുക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും വരും തലമുറക്കായി മാറ്റിവെക്കേണ്ട കടമ നമുക്കുണ്ടെന്നും ഈ ജനതയെ ഓര്‍മ്മിക്കാന്‍ മുന്നോട്ടിറങ്ങിയ നിങ്ങള്‍ മറ്റുള്ളവര്‍ക്കും ഒരു മാതൃകയാവട്ടെ.നിങ്ങളുടെ പോരാട്ടം ഒരു വെറും ചെറുനെല്ലി എസ്റ്റേറ്റ്‌ -ല്‍ മാത്രം ഒതുങ്ങരുത്.5 % ഭൂമി മറ്റുള്ള ആവശ്യത്തിനുപയോഗിക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചപ്പോഴും വയല്‍ നികത്തിയതിനു 2005 വരെ അനുവാദം കൊടുക്കുന്ന നിയമം കൊണ്ടു വന്നപ്പോഴും നിങ്ങള്‍ ആവേശം കാണിക്കേണ്ടതായിരുന്നു. പക്ഷെ വൈകിയിട്ടില്ല , നിങ്ങളുടെ പോരാട്ടം എല്ലാ മേഖലയിലേക്കും വ്യാപരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും കഴിയും, കഴിയണം.മണ്ണിനെ സ്നേഹിക്കുന്ന മരത്തിനെ സ്നേഹിക്കുന്ന ആയിരങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും നിങ്ങളോടൊപ്പമുണ്ടാകും. ഈ പച്ചപ്പിനെ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നതു ആരായാലും അയാള്‍ നമ്മുടെ ശത്രുവാണ്. നാളെ ഉന്നതസ്ഥാനലബ്ധി ഒരു പ്രലോഭനമായി മുന്നില്‍ വന്നാല്‍ പൊടിയും തട്ടി പോകുന്നതായിരിക്കരുത് നിങ്ങളുടെ പരിസ്ഥിതി പ്രേമം എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. നാടായ നാട് മുഴുവന്‍ സഞ്ചരിച്ചു ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഇതിനെ ഒരു മഹാപ്രസ്ഥാനമായി വളര്‍ത്താന്‍ നിങ്ങള്‍ തുനിഞ്ഞിറങ്ങണം. എന്നാല്‍ മാത്രമേ ഈ പ്രവൃത്തിക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ വാക്കിലും ഉദ്ദേശശുദ്ധിയിലും വിശ്വാസമര്‍പ്പിച്ച് കൊണ്ട് ഈ സംരംഭം ഒരു മഹാവിജയമായി മാറി ഈ ഭൂമിയെ കാത്തു കൊള്ളട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരു ജനത നിങ്ങളുടെ പിന്നലുണ്ടാകും എന്നോര്‍മ്മിപ്പിക്കുന്നു. ഇതെഴുതുമ്പോള്‍ ഇന്നത്തെ 'മാതൃഭൂമി' പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണ് മനസ്സിലെക്കോടിയെത്തുന്നത് -അന്തമില്ലാത്ത റബ്ബര്‍ കൃഷിയും തൊഴിലുറപ്പ് ജോലിക്കാരുടെ കിളച്ചു - മറിക്കലും കാരണം തുമ്പ പൂക്കളും മറ്റു നാടന്‍ പൂക്കളുമൊന്നും കണി കാണാന്‍ പോലും കിട്ടുന്നില്ല എന്ന്..!!! എത്ര വേദനാജനകമായ ഒരു വാര്‍ത്തയാണ് അതെന്നു നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഈ ഭൂമിയെ തന്റെ നാഥനായ സൂര്യദേവന്‍ അണിയിച്ച ഹരിതാഭമാര്‍ന്ന കഞ്ചുകം വലിച്ചു കീറാതെ കാത്തു സൂക്ഷിക്കാന്‍ നമ്മള്‍ മക്കള്‍ തയ്യാറാകണം,അതിനു നിങ്ങളുടെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി തീരട്ടെ.

  ReplyDelete
 6. കണ്ണന്‍ ദേവന്‍ , ഹാരിസന്‍ തുടങ്ങി പതിനായിരക്കണക്കിനു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് അതില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയ വര്‍ക്കെതിരെ ഒരക്ഷരം ഒരിയാടാന്‍ കഴിയാത്ത ഇവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയതിന്റെ പിന്നിലെ ചേതോ വികാരം എല്ലാവര്ക്കും മനസ്സിലായി,,,, ഇതാണ് യഥാര്‍ത്ഥ "ആര്‍ത്തി " രാഷ്ട്രീയം.. അധികാരത്തോടുള്ള ആര്‍ത്തി...

  ReplyDelete
  Replies
  1. കണ്ണന്‍ ദേവന്‍ , ഹാരിസന്‍ തുടങ്ങിയവായുമായി ഉള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ 2006-11 കാലഘട്ടത്തില്‍ അടിയന്തിര പ്രമേയമായും ചര്‍ച്ചകളായും ഞങ്ങള്‍ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത് .അന്ന് ഭരണ പക്ഷതുനിന്നോ പ്രതിപക്ഷത് നിന്നോ ആരും ഞങ്ങളെ തുണചിട്ടില്ല ,മാത്രമല്ല കരിമണല്‍ ഖനനതിനെതിരെയും ,പല ജീവിതങ്ങളെ ഇല്ലാതാക്കിയ ലോട്ടറി ചൂഷനതിനെതിരെയും ഞങ്ങള്‍ ശബ്ധ്മുയര്തിയിട്ടുണ്ട് .ഇനിയും ഞങ്ങള്‍ അതിനെതിരെ പോരാടും .

   Delete
  2. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ചിന്തകള്‍ പരിസ്ഥിതി തീവ്രമാതമല്ല പ്രകൃതിയെ നിലനിര്‍ത്തികൊണ്ടും , മനുഷ്യന്റെ നിലനില്‍പ്പും ജീവിത വികസനവും നിലനിര്തികൊണ്ടും സങ്കുലിതമായ ഒരു വികസനം വാര്‍ത്തെടുക്കുവാന്‍ അല്ലാതെ കേവല നിഷേധത്തിനു വേണ്ടി എതിര്‍ക്കുന്നതും നെഗറ്റീവ് ആയി ചിന്തിക്കുന്നതും ഒരിക്കലും ഗുണകരമല്ല എന്നോര്‍ക്കണം .അതുകൊണ്ടാണ് മണ്ണും മനുഷ്യനും എന്നാ ആശയം ഞങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്‌ .

   Delete
 7. ഗ്രീന്‍ പൊളിടിക്സ് നുപ്പുറം എം എം ഹസ്സന്‍ പറഞ്ഞ ഗ്രീടി പൊളിടിക്സും ഗ്രൂപ്പ്‌ പൊളിടിക്സും ആണ് ഇവിടെ നടക്കുന്നത്.
  അഞ്ചാം മന്ത്രി പ്രശ്നത്തിലും.നെയ്യാറ്റിന്‍കരയിലും പൊളിഞ്ഞ പദ്ധതിയുടെ പുനരാരവിഷ്കരണമാണ് ഇത്. ഉമ്മന്‍ചാണ്ടി എന്നാ നീതിമാനായ മുഖ്യമന്ത്രിയെ രാജി വപ്പിച്ചു രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രി ആയി വാഴിക്കുക എന്ന പദ്ധതി. ഒപ്പം സ്വയം മന്ത്രി ആയില്ലേലും , നിസ്സാര ഭൂരിപക്ഷത്തെ വെച്ച് ബ്ലാക്ക് മെയില്‍ നടത്തിയും , പ്രസ്താവനകളും മുന്നണിയില്‍ ഭിന്ന സ്വരങ്ങള്‍ ഉണ്ടാക്കിയും
  'മന്ത്രി നൈരാശ്യം' വരുത്തിവെച്ച വൈരാഹ്യം തീര്‍ക്കാനുമുള്ള തന്ത്രം. ഗ്രീന്‍ പൊളിടിക്സിനെ നയിക്കുന്ന പ്രമുഘര്‍ക്ക് കപ്പിനും ചുണ്ടിനും
  ഇടയില്‍ മന്ത്രി സ്ഥാനം നഷ്‌ടമായ കാര്യം നാം വിസ്മരിക്കരുത്. അവര്‍ അതിനു അര്‍ഹരായിരുന്നു ഇന്നലെവരെ, പക്ഷെ ഇന്നതല്ല. അവരുടെത് ഗ്രീടി പൊയ്മുഖം ആണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു പക്ഷെഒരു വര്ഷം മുന്പ് നിലവിലുള്ള രണ്ടു മന്ത്രി മാര്‍ക്ക് പകരം,
  ഇവര്‍ ആ സ്ഥാനങ്ങളില്‍ ഇരുന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‌ ഈ അവസ്ഥ വരില്ലായിരുന്നു . കാരണം ഇവരോഴിച്ചു, മന്ത്രി സ്ഥാനത്തിനുവേണ്ടി
  ഇത്രത്തോളം, പാര്‍ട്ടിയെയും ഭരണത്തെയും അവെഹെളിക്കുന്ന
  എം എല്‍ എ മാര്‍ ഇല്ല എന്ന് തന്നെവേണംകരുതാന്‍.ഗ്രീഡി
  രാഷ്ട്രീയകാര്‍ക്ക് വേണ്ടി
  'രാഷ്ട്രീയചാവേറുകളായി' മാറുന്ന രണ്ടു യുവ എം എല്‍ എ മാരുടെ കാര്യമാണ് ശ്രെധേയമായ മറ്റൊരു കാര്യം.
  നിസ്സാര ഭൂരിപക്ഷത്തില്‍ ശ്രെധേയമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരിനെ പ്രതിപഷം പോലും സ്വീകരിക്കാത്ത സമീപനമാണ്, സംരക്ഷിക്കാന്‍ ഉത്തരവാദിധ്യമുള്ള ഭരണകക്ഷി എം എല്‍ എ മാര്‍ ചെയ്യുന്നത്. ഇവിടെ കാര്യങ്ങള്‍ വ്യക്തമാണ്, വി ഡി യും പ്രതാപനും ഇന്നലെ രാഷ്ട്രീയം തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്കു അവര്‍ രാഷ്ട്രീയം തുടങ്ങിയപ്പോളും, അതിനു മുന്‍പും ഇവിടെ കയ്യേറ്റങ്ങളും, പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കാണിക്കാത്ത ആവേശം ഇപ്പോള്‍ കാണിക്കുനത് എന്തിനാണെന്ന് എല്ലാവര്ക്കും ഇപ്പോള്‍ മനസിലായി തുടങ്ങി. അല്ലെങ്കില്‍ ജനകീയനായ, അധ്വാനിക്കുന്ന, ജനങ്ങളോടും നാടിനോടും കൂറ് പുലര്‍ത്തുന്ന മുഖ്യമന്ത്രിയോട് ചേര്‍ന്ന് നിന്ന് ഇവര്‍ പോരാട ണമായിരുന്നു പരിസ്ഥിതിക്കുവേണ്ടി. അല്ലാതെ മരത്തിന്റെ തണലില്‍ നിന്ന്കൊണ്ട് മരത്തിനിട്ടു കല്ലെറിയുക അല്ല വേണ്ടത്

  തിരുത്തല്‍ വാദികളോട് എനിക്ക് ഒരു ചോദ്യമേ ചോദിയ്ക്കാന്‍ ഉള്ളു ? ഉത്തരം പറയാമോ. നിങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ ഓരോ ബൂത്തിലും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്തിട്ടാണോ ഈ നീതി ന്യായ വ്യവസ്ഥ നടപ്പാക്കാന്‍ ഇറങ്ങിയത്‌. അടിസ്ഥാനപരമായി ഒരു ജനപ്രധിനിധി ചെയ്യേണ്ട ഒരു കാര്യം ഒരു ബൂത്തിലെ ജനങ്ങള്‍ എങ്ങനെ കഴിയുന്നു അവര്‍ക്ക് അടിസ്ഥാനപരമായ എല്ലാ അവശ്യ ഘടകങ്ങളും നിലവില്‍ ഉണ്ടോ,ഒരു കുടുംബത്തെ എടുത്തു നോക്കുകയാണെങ്കില്‍ ഒരു നേരത്തെ ആഹാരം കഴിക്കാന്‍ വഴിയുണ്ടോ,സ്വന്തമായി വീടുണ്ടോ,സ്വന്തമായി വസ്തു ഉണ്ടോ,ജോലി ചെയ്യാന്‍ കഴിവുള്ള നിരാലംബര്‍ ആണെങ്കില്‍ അവര്‍ക്ക് ജോലി കൊടുത്തോ,നിലവിലെ പ്രധാന വിഷയങ്ങളായ റേഷന്‍ കാര്‍ഡിന്റെ APL , BPL വിഷയം. ഈ പറഞ്ഞതില്‍ ഒരു കുടുംബത്തിന്റെ ഒരു പ്രശനമെങ്കിലും ഈ ജനപ്രധിനിധികള്‍ ചെയ്തിട്ടുണ്ടോ ,പരിഹരിച്ചിട്ടുണ്ടോ,തിരിഞ്ഞു നോക്കിയിട്ടുണ്ടോ. ഈ കളികള്‍ക്ക് പിന്നില്‍ ലക്‌ഷ്യം ഒന്നേ ഉള്ളു രമേശ്‌ ചെന്നിത്തലയെ മുഖ്യ മന്ത്രി ആക്കുക,രമേശ്‌ ചെന്നിത്തലയെ താങ്ങുന്നവരെയും മന്ത്രി ആക്കുക്ക.ഇനിയുള്ള അഞ്ചു വര്‍ഷക്കാലം ഈ പൊറാട്ടു നാടകങ്ങള്‍ അരങ്ങേറും.ഇത് ഇപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല.

  ReplyDelete
  Replies
  1. You are absolutely right... There is no green in their politics.. This is full of group politics.. It is very clear for whom they speak for... Mr. Chennithala wants to be the next CM by any means... He ditched the most powerful Mr. Karunakaran... But the same tactics is not working against Ummanchandy... If the current UDF has anything to smile, it is just because of the harswork of the CM...

   Chennithala is using these men to damage the image of the CM... Mr. Sukumaran Nair did all possible.. but nothing worked... Now it is the turn of the so called GREEN....

   But see the lukewarm support they get over the Internet... Six MLAs could get only 547 followers (not even 100 per MLA). This is alarming... These MLAs should realize that the men on Internet hate these sort of dramas... Does anyone think Mr. Satheesan is greener that Mr. Panayan, Mr. Hibi is greener than Sebastian Paul...????

   Dear friends patience is very important in politics. VS became CM at the age of 85.. You need to wait... Otherwise you will see huge drop in your vote share in the coming elections.. Because your criticism are always against the UDF and its CM... Do you thing people will spare you when they vote against UDF...

   I think U will get more support if you stand by the govt to promote its programmes and criticize it in the right forums... and take the attack at the opposition.. Come out with new ideas and projects that can take the state to the next century...

   I feel sorry for Mr. Hibi and Mr. Balram for their anti CM activities.... UDF never ruled this state with the support of the Majority... See even in this Govt.. minority MLAs are 45 ( 61.6%)... If you ditch them too your leader CHennithala will never become CM

   Delete
  2. ഷോബിന്‍ അറക്കലിന്റെ കണ്ടെത്തലുകള്‍ കണ്ടിട്ടു സഹതാപം തോന്നുന്നു.. ന്യൂനപക്ഷവും ഭൂരിപക്ഷവും അല്ലാതെ വേറെ ഒന്നും പറയാനില്ലേ ഇദ്ദേഹത്തിനു.. നിങ്ങള്‍ക്ക്‌ എന്തറിയാം ഈ എം എല്‍ എ മാരെ കുറിച്ച്... എന്തറിയാം കേരള രാഷ്ട്രീയത്തെ കുറിച്ച്...ആരായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സിന് വേണ്ടി പൊരുതിയത് ? വെറുതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നുള്ള രീതിയില്‍ പ്രതികരിക്കാതിരിക്കുക....

   Delete
 8. പഴയ തലമുറയിലെ നേതാക്കന്മാര്‍ കണ് വെന്ഷന്ല്‍ രീതികളിലെ ചിന്തിക്കൂ. അതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഈ ഷഡ്പദങ്ങള്‍ക്ക് കഴിയട്ടെ!
  Radhakrishnan V P
  "Ragilam" R K Nagar
  Puthur, Sekharipuram P O
  Palakkad 678 010
  Cell: +919447715765

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. green energy is more valuable .save our green values for our next generations.save our farmers and take their issues also.

  ReplyDelete
 11. ഹരിത വാതികളെ നിങളുടെ ചിന്ത വളരെ നല്ലത് തന്നെ എന്നാല്‍ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ ഒരു ബദല്‍ നിദേശങ്ങള്‍ കൂടി മുന്നോട്ടു വെക്കണം പ്രകൃതിക്ക് ദോഷം വരുത്താതെ ഒരു പരിപാടിയും നടത്താന്‍ കഴിയില്ല കേരളം പോലൊരു സംസ്ഥാനം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം കടും മലകളും വെള്ളവും സുലഭമായുള്ള സ്ഥലം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി കുറച്ചു പ്രകൃതി നഷ്ടപെട്ടാല്‍ അത് കാര്യമാക്കേണ്ടതില്ല കാരണം ഇതെല്ലം മനുഷ്യന് വേണ്ടി തന്നെ തന്നിട്ടുല്ലതാണ് . നിങ്ങള്‍ ആദ്യം അഴിമതിക്കാരെ പിടിക്ക് അതാണ് സതാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കേരള ജനത ഒറ്റ കെട്ടായി നിങ്ങളുടെ പിന്നില്‍ ഉണ്ടാകും ഇപ്പോള്‍ നിങ്ങള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ക് അത്ര മാത്രം പിന്തുണ കിട്ടില്ല ഇതിനര്‍ത്ഥം നിങ്ങള്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ നിസ്സാരം എന്നല്ല' അഴിമതി സര്‍വത്ര കൈക്കൂലി പോലീസ് സ്റ്റേഷന്‍ വില്ലജ് ഓഫീസ് എലെച്ടിസിടി യോഗ്യത ഇല്ലാത്ത ആദ്യപകരെ വച്ച് നടത്തുന്ന വിധ്യബ്യാസ സ്ഥബനങ്ങള്‍ എന്നിങ്ങനെ എത്ര എത്ര സതരനക്കാരെ നേരിട്ട് ബാതിക്കുന്ന കാര്യങ്ങള്‍ അതിന്നു മുന്ത്തൂകം കൊടുക്കുക എല്ലാ വിത ഭാവുകങ്ങളും
  കരിം

  ReplyDelete
 12. This is a new way of thinking. A new ray of hope. My whole hearted supports.

  ReplyDelete
 13. സുരേന്ദ്രന്‍ സാറെ മകനെ കൊന്നു തന്നെ വേണോ മരുമകളുടെ ദുഖം കാണാന്‍. ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ നിങ്ങള്‍ മര്ത്രമല്ല സി പി എം നോട് ചേര്ന്ന് നില്ക്കു ന്ന നിരവധി പേര്ക്ക്െ തന്നെ അമര്ഷംഎ ഉണ്ട് അത് അതിന്റെതായ രീതിയില്‍ പ്രകടിപ്പിച്ചു കാണുകയും ചെയ്തു അതിന്റെ പേരില്‍ നിങ്ങളുടെ ഒത്തിരി എഴുത്തുകളും കണ്ടു. സി പി എമ്മിനെ തല്ലാന്‍ ഏതു വടിയും എടുക്കുന്ന ഇ നിലപാടിനോട് തിരെ യോജീപ്പ് ഇല്ല. പോത്തിനെ ചാരി പുലയനെ അടിക്കുന്ന ഇടപാട് തിരെ നന്നല്ല. സഹ്യ പര്‍വതം മലയാളിയുടെ മാത്രം അല്ല എന്ന് കണ്ട നിങ്ങള്‍ സഹ്യന് തൊട്ടപ്പുറത്ത് കുടംകുളത് മരണവ്യപരികള്‍ താണ്ടവം നടത്തുന്നത് കണ്ടില്ലേ രാജ്യത്തെ സകല പാര്ടിമകളും നിങ്ങള്‍ സ്വതന്ത്ര്യതിനെ വെള്ളരി പ്രാവുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഹരിത രാഷ്ട്രിയക്കാര്‍ എന്തെ കുടംകുളം കാണുന്നില്ല
  എന്താണ് സുരേന്ദ്രന്‍ സാറെ അടിയില്‍ പയാണോ പനപ്പാണോ എന്താണ് മനസില്‍ ഇരുപ്പ് തുറന്നു പറയു
  സുരേന്ദ്രന്‍ സാറെ മകനെ കൊന്നു തന്നെ വേണോ മരുമകളുടെ ദുഖം കാണാന്‍. ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ നിങ്ങള്‍ മര്ത്രമല്ല സി പി എം നോട് ചേര്ന്ന് നില്ക്കു ന്ന നിരവധി പേര്ക്ക്െ തന്നെ അമര്ഷംഎ ഉണ്ട് അത് അതിന്റെതായ രീതിയില്‍ പ്രകടിപ്പിച്ചു കാണുകയും ചെയ്തു അതിന്റെ പേരില്‍ നിങ്ങളുടെ ഒത്തിരി എഴുത്തുകളും കണ്ടു. സി പി എമ്മിനെ തല്ലാന്‍ ഏതു വടിയും എടുക്കുന്ന ഇ നിലപാടിനോട് തിരെ യോജീപ്പ് ഇല്ല. പോത്തിനെ ചാരി പുലയനെ അടിക്കുന്ന ഇടപാട് തിരെ നന്നല്ല. സഹ്യ പര്‍വതം മലയാളിയുടെ മാത്രം അല്ല എന്ന് കണ്ട നിങ്ങള്‍ സഹ്യന് തൊട്ടപ്പുറത്ത് കുടംകുളത് മരണവ്യപരികള്‍ താണ്ടവം നടത്തുന്നത് കണ്ടില്ലേ രാജ്യത്തെ സകല പാര്ടിമകളും നിങ്ങള്‍ സ്വതന്ത്ര്യതിനെ വെള്ളരി പ്രാവുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഹരിത രാഷ്ട്രിയക്കാര്‍ എന്തെ കുടംകുളം കാണുന്നില്ല
  എന്താണ് സുരേന്ദ്രന്‍ സാറെ അടിയില്‍ പയാണോ പനപ്പാണോ എന്താണ് മനസില്‍ ഇരുപ്പ് തുറന്നു പറയു

  ReplyDelete

 14. Emerging Kerala, a novel path to the development of Kerala, has pathetically failed in keeping away from controversies. It is ashamed that the Emerging Kerala has been turned to be a source for emerging controversies. It seems that a micro level approach in shaping and propagating Emerging Kerala has been lacked.

  Land lease issue: Proposed 30 years land lease will not be attractive to promoters/investors. It is known that the proposed period is very short one as far as multi core ventures are concerned.

  Timely completion of the projects will be a prime factor. The factors like Project proposal, project design, land development, raising capital, construction, project commissioning, marketing, return/profit from investment etc. are time consuming factors. If any bottlenecks take place in project execution, 30 yrs lease period will be a critical factor. Needles to say that in our state chances are high with this respect.

  Right to pledge the allotted land with financial institutions/banks for raising capital is necessary as far as promoters/entrepreneurs are concerned. If this right is not assured to promoters/entrepreneurs, it may be a task in raising capital. And it will cripple the project execution in primary stage itself.

  Market mood: The promoters/entrepreneurs will be forced to sell/market their end product/service at exorbitant rate and it may badly affect their business and return from the investment made. Since the market is highly in competitive mood, excessive rate will be a sinister to the growth of the enterprises especially the proposed tourism ventures. These are all meddled with the short term land lease.

  It is felt that the lease period has to be at least 50 years with rational rent subject to the ongoing real estate market rate and lease agreement focussing ecological protection without any legal loopholes favouring lease holders.

  Please note that micro level socio, economic and political approach is badly needed in shaping and propagating and executing the projects like Emerging Kerala in our state.
  regards,

  kk sreenivasan
  www.panancherynews.com

  ReplyDelete
 15. hope propagators of green thoughts will go through this article focusing latent side of LAND REFORMS in Kerala ....pls follow this link
  http://panancherynews.com/archives/26

  കെ.കെ.ശ്രീനിവാസന്‍

  ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍

  ഭൂപരിക്ഷ്ക്കരണ നിയമ പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്ത മാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക അടിവരയിടുന്നു. ഈ ഉറപ്പ് പാലിക്കപ്പെടേണ്ടതിന്റെ അനിവാര്യതയുടെയും ഏകതാപരിഷ്ത്തിന്റെ ഭൂസമരാഹ്വാന ത്തിന്റെയും ദേശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഭൂപരിഷ്ക്കര ണത്തിന്റെ കാണാപ്പുറങ്ങള്‍ തേടുകയാണിവിടെ.....http://panancherynews.com/archives/26

  ReplyDelete
 16. ചങ്ങാതിമാരായവരേ
  ടൂറിസം വരുന്നതേയുള്ളു ,വിദ്യാഭ്യാസവും വരുന്നതേയുള്ളു വിദ്യാഭ്യാസകച്ചവടക്കാരായ എഞ്ചിനീയറിങ്-മെഡിക്കല്‍ സ്വാശ്രയ നേതാക്കള്‍ ധര്‍മോപദേശം ചെയ്യുന്നതു ചാനലുകളില്‍ കണ്ടു.ലേമെറിഡിയനില്‍ 35 ശതമാനം വിദേശികള്‍ക്കു ബുക്കു ചെയ്ത മുറികള്‍ ഇന്നു-മൂന്നാം ദിനവും- ഒഴിഞ്ഞുകിടക്കുന്നു.
  16 ല്‍ പരം പദ്ധതികള്‍ കേന്ദ്രം സമ്മതിച്ചുവത്രേ.പറഞ്ഞ പദ്ധതികളെല്ലാം രണ്ടും മുന്നും പതിറ്റാണ്ടുകളായി ഡെല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തുന്നവയാണു. അതു ഇവിടെയും ചര്‍ച്ച നടത്ത്തുന്നു.ഇതൊക്കെ പെണ്ണുകാണലാണെന്നു ഒര മന്ത്രി പറഞ്ഞു.അസ്സല്‍ ഉപമ.സ്ത്രീധനമാണല്ലോ ചെറുക്കനുവേണ്ടതു.അതിന്മെളാണോ ചര്‍ച്ചകള്‍? ആ എന്‍ഡൊസല്‍ഫാന്‍ പാവങ്ങളുടെ കാര്യത്തിനും ഡെല്‍ഹി ഇനി സഹായിക്കണമത്രേ .ആലപ്പുഴബൈപ്പാസ്സും പഠിക്കാനുള്ള ബാങ്കു ലോണും എല്ലാം ദ്ല്ഹി തന്നെ വരണം. ദല്‍ഹി പറയുന്നതു എല്ലാം ഭദ്രമാണെന്നത്ത്രേ.പക്ഷെ ഡീസല്‍ വിലകൂട്ടാന്‍ പ്രധാനമന്ത്രി ഡേല്‍ഹിയില്‍ ചെന്നപ്പോള്‍ തന്നെ ഉത്തരവു! സര്‍,ഈനാട്ടുകാരെ പറഞ്ഞു പറ്റിക്കണോ? ഇങ്ങനെ കാശുപിരിച്ചിട്ടു വേണമത്രേ ഭാരത നിര്‍മാണ്‍ പദ്ധതിയും മറ്റും നടത്താന്‍. അതായതു പിരിവെടുക്കന്‍ ആണു ഗവണ്‍മെന്റു എന്നര്‍ഥം.
  ഡൊ.എന്‍ .എം .നമ്പൂതിരി

  ReplyDelete
 17. ഹരിത രാഷ്ട്രീയത്തിന് ഹരിതാഭിവാദ്യങ്ങള്‍............

  ReplyDelete
 18. കഴിഞ്ഞ 40 കൊല്ലങ്ങളായി തരിശു കിടക്കുന്ന 50 സെന്‍റ് ഭൂമി മാത്രം സ്വന്തമായുള്ള, വാടക വീട്ടില്‍ താമസിക്കുന്ന, ഒരു വര്‍ക്ക്ഷോപ്പ് മാനേജരായി ജോലി നോക്കുന്ന എനിക്ക് ഉപജീവനത്തിനായി സ്വന്തമായി ഒരു ചെറിയ ടൂവീലെര്‍ വര്‍ക്ക്‌ഷോപ്പ് (കാലങ്ങളായി ഇപ്പോഴത്തെ നിലം നികത്തലിനെതിരെയുള്ള നിയമം മൂലം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കുന്ന) എന്‍റെ സ്വന്തം സ്ഥലത്ത് ആരംഭിക്കണമെന്നുണ്ട്. വീട്ടു വാടകയും അമ്മയുടെയും അച്ഛന്റെയും മരുന്നുകളും വാങ്ങാന്‍ തികയില്ല ഇപ്പോഴത്തെ ശമ്പളം. അതിനാലാണ് സ്വന്തമായി ചെയ്തു പഠിച്ച ഒരു ചെറു തൊഴില്‍ സംരംഭം പാഴായി കിടക്കുന്ന എന്‍റെ സ്ഥലത്ത് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നത്.

  ഞാന്‍ കൂടി വോട്ട് ചെയ്തു ജയിപ്പിച്ച ഹൈബി ഈടെന്‍ ഉള്‍പടെ ഉള്ളവരുടെ അറിവിലേക്കായി എനിക്കു ശരി എന്ന് തോന്നുന്ന ചില വസ്തുതകള്‍ താഴെപ്പറയുന്നു

  ഭൂമാഫിയ ഉണ്ടാകുന്നത് 2008ലെ ഭൂ നിയമം കാരണമാണ്. നിയമം മാറിയാല്‍ അത് ഭൂമാഫിയയെ സഹായിക്കുകയല്ല നേരെ മറിച്ച് ഇല്ലാതാക്കും.
  പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവര്‍ (ഭൂമാഫിയ) ഇത് രണ്ടുമില്ലാത്ത, പഞ്ഞം കിടന്നു ചാകാറായ, ചെറിയ കര്‍ഷകരുടെ കയ്യില്‍ നിന്നും, 2008ലെ കാടന്‍ നിയമം മൂലം, തരിശു കിടക്കുന്ന വയല്‍ നൂറിലൊന്നു വിലക്കു വാങ്ങി നികത്തി ലാഭം കൊയ്യുന്നു. കൃഷിയോഗ്യമല്ലാത്ത നിലങ്ങള്‍ മറ്റു വരുമാനമുണ്ടാകുന്ന കൃഷിക്കോ സംരംഭത്തിനോ ഉപയോഗിക്കാന്‍ സാധിക്കതക്ക രീതിയില്‍ നിയമം മാറിയാല്‍ ആ തരിശുനിലങ്ങള്‍ക്കും പരിസരത്തെ കരഭുമിയുടെ വില തന്നെ ( നികത്താന്‍ ഉള്ള പണം കിഴിച്ച് ) വസ്തുവിന്റെ ഉടമസ്ഥനു ലഭിക്കും. പിന്നെ അവിടെ ഒരു ഇടനിലക്കാരനും മാഫിയക്കും സ്ഥാനമില്ലാതാവുന്നു. എന്നിരുന്നാലും 2008ലെ നിയമം പ്രാബല്യത്തിലുള്ള ഈ സമയത്ത് കുറഞ്ഞ വിലക്കെങ്കിലും ആര്‍ക്കും വേണ്ടാത്ത (കൊതുക് വളര്‍ത്തല്‍ കേന്ദ്രമായ) തരിശു നിലം വാങ്ങാന്‍ തയാറായി വരുന്ന ഭൂമാഫിയ തെല്ലൊരാശ്വാസം നല്‍കുന്നു എന്നത് വിസ്മരിക്കാനാവാത്ത ഒരു വസ്തുത തന്നെയാണ്.

  കേരളത്തിലെ നെല്ലിന്റെ ഉപഭോഗം 94% അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌.(ഭക്ഷ്യസുരക്ഷ വാദം അടിസ്ഥാനരഹിതം)
  വെറും ആറു ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ കേരളത്തിലെ ഉപഭോഗം എന്നതുകൊണ്ട്‌ തന്നെ വ്യക്തമാണ്‌ കേരളത്തില്‍ പൂര്‍ണമായും നെല്‍കൃഷി ഇല്ലാതായാല്‍ പോലും ഭക്ഷ്യ സുരക്ഷക്കു യാതൊരു കോട്ടവും തട്ടില്ല എന്ന്. മാത്രമല്ല ഭക്ഷ്യസുരക്ഷ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥമാണ്.

  ReplyDelete
 19. കേരളത്തിലെ പരമോന്നത നീതിപീഡത്തിലെത്തന്നെ ഏറ്റവും വലിയ ബെഞ്ച്‌ ആയ, മൂന്നു സീനിയര്‍ ജഡ്ജിമാരടങ്ങുന്ന, ഡിവിഷന്‍ ബെഞ്ച്‌ ഇതെപ്പറ്റി പറഞ്ഞതെന്തെന്നു നോക്കുക.
  In JaffarKhan Vs. Kochumakar & Others (WA No.41 of 2012 against judgment in WPC 32582/2011), a Division Bench of Hon'ble High Court of Kerala held :-
  "People with muscle and money power and political or official patronage have been converting paddy land in violation of the Land Utilization Order and while such conversions got regularized, the less influential nearby owners are helpless owners unable to utilize their paddy and wet lands rendered unfit for any use. In our view, wherever paddy or wet land have become unfit for cultivation viably, such land should be permitted to be converted for suitable use instead of allowing it to be retained as waste land."
  In addition to other facts, this decision of the Hon'ble High Court makes it clear that "suitable for paddy cultivation" means "suitable for cultivation viably".
  ഇതില്‍ പച്ചയായ യാതാര്‍ത്ഥ്യം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതേപോലെതന്നെ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടം എന്നത് കൊണ്ട് ലാഭകരമായി (viably) കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടം എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നും ബഹുമാനപ്പെട്ട നീതിപീഠം വ്യക്തമാക്കുന്നു. ഇതേ ജഡ്ജ്മെന്റില്‍ തന്നെ കാലോചിതമായ പരിവര്‍ത്തനം, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, എത്രയും വേഗം ഈ നിയമത്തില്‍ വരുത്തണമെന്ന് ഗെവെര്‍ന്മേന്റിനോടു നിര്‍ദേശിച്ചിട്ടുമുണ്ട്. ഈ ഹൈക്കോടതി ഉത്തരവു നടപ്പിലാക്കേണ്ടത് governmentന്‍റെ ഉത്തരവാദിത്വമാണ്.


  സ്വകാര്യ സ്വത്തായ പാടങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി നിലനിര്‍ത്തണമെങ്കില്‍ ഗവണ്മെന്റ് പരിസരത്തെ കരഭൂമിയുടെ വില തന്ന്‌ അക്വയര്‍ ചെയ്യട്ടെ.
  നിലങ്ങള്‍ നിലനിര്‍ത്തേണ്ടിയത് പൊതു ആവശ്യമാണെങ്കില്‍ റോഡുകള്‍ക്കും മൈതാനങ്ങള്‍ക്കും മെട്രോ റെയിലിനും ടെക്നോപാര്‍ക്ക് പോലെ പബ്ലിക്‌ ആയുള്ള മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഏറ്റെടുക്കുന്ന രീതിയില്‍ (നികത്താന്‍ വേണ്ടിയ തുക കിഴിച്ച്) പരിസരത്തെ കരഭൂമിയുടെ മാര്‍ക്കറ്റ്‌ വാല്യൂ നല്‍കി ഏറ്റെടുക്കട്ടെ. മനുഷ്യന്‍റെ സ്വകാര്യ സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ട ഗവണമെന്റ് തന്നെ കുത്തിനു പിടിച്ചു കൃഷി ചെയ്യിച്ചു കൊലക്ക് കൊടുക്കുന്ന നിയമം നടപ്പിലാക്കുന്നത് തികച്ചും വേദനാജനകമാണ്.

  വ്യവസായങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കരഭൂമികള്‍ ധാരാളമുള്ളപ്പോള്‍ എന്തിനാണ് കേരളത്തില്‍ വ്യവസായത്തിന്റെ പേരില്‍ വയല്‍ നികത്തുന്നത് ?
  50 സെന്‍റ് തരിശുനിലം മാത്രം സ്വന്തമായുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം അവന്‍ അവന്‍റെ വസ്തുവിലല്ലാതെ ഹരിതരാഷ്ട്രീയക്കാരുടെ പേരിലുള്ള കരഭൂമി സ്വന്തം ഭൂമി പോലെ കരുതി കയ്യേറി വ്യവസായം ആരംഭിക്കാന്‍ സാധിക്കുമോ, അവര്‍ അതിനു സമ്മതിക്കുമോ. തന്‍റെ പേരില്‍ തരിശുനിലമുണ്ട് എന്നതുകൊണ്ട്‌ ഒരു സംരംഭകനു, കേരളത്തില്‍ ഒരുപാടു കരഭൂമി ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് കണ്ട്, വല്ലവന്റെയും പുരയിടം കയ്യേറാന്‍ സാധിക്കാത്തിടത്തോളം കാലം ഈ വാദത്തിനു എന്തു പ്രസക്തിയാണുള്ളത്.

  ReplyDelete
 20. ഈ നിയമം മാറേണ്ടിയത് പ്രധാനമായും വന്‍കിട കമ്പനികള്‍ക്കായല്ല , ചെറുകിട സംരംഭകര്‍ക്കും മറ്റു വരുമാനമുള്ള കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയാണ്.
  തരിശുനിലം മാത്രം സ്വന്തമായുള്ള എന്നെപ്പോലത്തെ പാവങ്ങള്‍ക്കു കപ്പയോ ചേനയോ തെങ്ങോ വാഴയോ വെച്ചു പിടിപ്പിക്കാനോ അല്ലെങ്കില്‍ മറ്റെന്തെന്ഗിലും ചെറുകിട വ്യവസായം ആരംഭിക്കാനോ ഈ നിയമം മാറിയേ പറ്റു. ഹൈക്കൊടതിയുടെ' ജഡ്ജ്മെന്റില്‍ പറഞ്ഞിരിക്കുന്ന പോലെ പണവും സ്വാധീനവും ഉള്ള വന്‍കിടക്കാര്‍ക്ക് ഈ നിയമം ഒരിക്കലും ബാധകമല്ലെന്ന് മാത്രമല്ല മറ്റൊരുപയോഗവും ഇല്ലാതെ 'വേസ്റ്റ് ലാന്‍ഡ്‌" ആയി കിടക്കുന്ന ഇടങ്ങള്‍ അവര്‍ തുച്ചമായ വിലക്ക്‌ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഈ നിയമം മാറേണ്ടിയത് ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാരായ ചെറുകിട സംരംഭകര്‍ക്കു വേണ്ടിയാണ്.

  കര്‍ഷകന്റെ കുറ്റം അവന്‍ തന്നാല്‍ കഴിവത് കൃഷി ചെയ്യാന്‍ പരിശ്രമിച്ചു എന്നതാണ്
  അയലത്തെ ചാണ്ടിയും തൊമ്മനും തെങ്ങും റബ്ബറും വെച്ച് ഭാര്യക്കും പിള്ളേര്‍ക്കും അന്തസ്സായി വയറു നിറച്ച് ആഹാരം കൊടുക്കുമ്പോള്‍ താനോ തന്റെ അച്ഛനപ്പൂപ്പന്മാരൊ കൃഷിയോടുള്ള കമ്പം മൂലം (പരിസ്ഥിതിക്കാരുടെ ഭാഷയില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്കു വേണ്ടി) ആവതു പരീക്ഷിച്ചു പല സ്വാഭാവിക കാരണങ്ങളാല്‍ അമ്പേ പരാജയപ്പെട്ട്, വീടും കുടിയും ബാങ്കില്‍ അടിയറ വെച്ചത് ജെപ്തി ചെയ്യപ്പെട്ടു , വിഷം കഴിക്കാന്‍ കാശില്ലാതെ തെണ്ടിത്തിരിയുന്നു . നെല്ലുത്പാദിപ്പിക്കാന്‍ ഇത്രയും പരിശ്രമം ചെയ്തു പരാജയപ്പെട്ട അവരെത്തന്നെ വീണ്ടും ശിക്ഷിക്കുന്നതിനു പകരം ഇതേവരെ ഇതിനു പരിശ്രമിക്കാത്ത ജനങ്ങളെയല്ലെ നിര്‍ബന്ധിതമായി കൃഷി ചെയ്യിപ്പിക്കേണ്ടത്.

  ഒരു സംഘടിത ശക്തിയല്ല എന്ന ഒറ്റക്കാരണം കൊണ്ട് കണ്ണില്ചോരയില്ലാതെ ഉപദ്രവിക്കുന്ന ഈ പ്രവണത ഒട്ടും തന്നെ ആശാസ്യമല്ല.


  എങ്കില്‍ കരഭൂമിയിലും കൃഷി നിര്‍ബന്ധമാക്കണം.

  ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവരും സമന്മാരാണ്. അങ്ങനെയെങ്കില്‍ ഒരിക്കല്‍ കൃഷി ചെയ്യാന്‍ പരിശ്രമിച്ച നല്ലവരായ കൃഷിക്കാരുടെ മുകളില്‍ മാത്രമായി അടിച്ചേല്പ്പിക്കാതെ കരഭൂമിയുള്ളവരുടെയും 90% (അല്ലെങ്കില്‍ 50%) ഭൂമിയെങ്കിലും കൃഷിക്കായി മാറ്റിവെക്കാന്‍ നിയമം വരണം. ഒരിക്കല്‍ കരഭൂമി ആയിരുന്ന ഇടങ്ങള്‍ തന്നെയാണ് ഇന്നത്തെ കൃഷിഭൂമികളെല്ലാം എന്നോര്‍ക്കുക. അങ്ങനെ ഈ നിയമം എല്ലാവര്ക്കും ബാധകമാവുന്ന രീതിയില്‍ വന്നാല്‍ ഇന്നത്തെ ഹരിതരാഷ്ട്രീയക്കാരെ ജനങ്ങള്‍ തന്നെ പച്ചക്കു(ഹരിതാഭമായി) കൊളുത്തും. ഇന്ന് ഈ നിയമം കൊണ്ട് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത മനുഷ്യരാണ് "ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേല്" എന്നു പറഞ്ഞ് ഹരിതരാഷ്ട്രീയം കൊണ്ട് നടക്കുന്നത്.

  ഈ നിയമം മാറേണ്ടിയത് വ്യവസായം വര്‍ധിപ്പിക്കാനായി മാത്രമല്ല സാമൂഹ്യനീതി നടപ്പാക്കാന്‍ കൂടിയാണ്.

  ReplyDelete
 21. മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിനാണ് ഇപ്പോള്‍ നിലവിലുള്ളപോലത്തെ നിയമം ഏറ്റവും ദ്രോഹം ചെയ്യുന്നത്.
  ഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നതിന്റെ ലാഭമില്ലായ്മയും കഷ്ടപ്പാടും മൂലം ആത്മഹത്യ ചെയ്യുന്നവരില്‍ വച്ച്, രണ്ടാം സ്ഥാനത്തില്‍ നിന്നും വളരെയേറെ അകലത്തിന് മുന്‍പില്‍, ഒന്നാം സ്ഥാനത്താണ് നെല്‍കൃഷി. അതുകൊണ്ടുതന്നെ മറ്റൊരു തൊഴിലും ചെയ്യുവാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത, നെല്‍കൃഷി മാത്രം അറിയുന്നവരാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും നഷ്ടമുണ്ടാക്കുന്ന, അല്ലെങ്കില്‍ വരുമാനം കുറഞ്ഞ. നെല്‍കൃഷിക്കായി തുനിഞ്ഞിറങ്ങുന്നത്. എന്നാല്‍ കേരളം ഇന്ത്യയിലെത്തന്നെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരുടെ നാടാണ്. ചെറുതും വലുതുമായ എന്ത്‌ പ്രസ്ഥാനവും ആരംഭിക്കാന്‍ കഴിവും വിദ്യാഭ്യാസവും ആത്മവിശ്വാസവും ഉള്ളവരെ നിര്‍ബന്ധിച്ച് കൃഷിചെയ്യിപ്പിച്ചു കൊലക്ക് കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണ്. മാത്രമല്ല പാടത്തുപണിക്കായി ഒരാളെപ്പോലും കേരളത്തില്‍ കിട്ടാനില്ല, അഥവാ കിട്ടിയാല്‍ത്തന്നെ മൊത്തം നെല്ല് വിറ്റു കിട്ടുന്ന കാശും ഭാര്യയുടെ മാലയും വളയും ഉള്‍പടെ അവര്‍ക്കു കൊടുക്കേണ്ടി വരും.

  എന്‍റെ സ്ഥലത്തിനു ചുറ്റും പണവും പിടിപാടും ഉള്ളവര്‍, തരിശുനിലങ്ങള്‍, പാര്‍ട്ടിക്കാര്‍ക്കു പണം കൊടുത്തു നികത്തി അനുവാദവും വാങ്ങി പല സംരംഭങ്ങള്‍ ആരംഭിക്കുന്നതു കണ്ട് കണ്ണീരൊഴുക്കാനെ എനിക്കു യോഗമുള്ളൂ. എന്‍റെ ശമ്പളത്തിനു മറ്റു ചിലവുകള്‍ കഴിച്ചു വീട്ടില്‍ കഷ്ടിച്ച് അരി മേടിക്കാന്‍ തികയില്ല എന്നതുകൊണ്ടാണ് ചെയ്തു പരിചയമുള്ള പണി കൊണ്ട് സ്വന്തമായി ഒരു സംരംഭം എന്‍റെ സ്വന്തം സ്ഥലത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാര്യക്കോ പിള്ളേര്‍ക്കോ ഒരസുഖം വന്നാല്‍ മരുന്നു വാങ്ങാന്‍ കാശുണ്ടാവില്ല എന്നതുകൊണ്ടാണ്, അല്ലാതെ പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്.

  നിലമെന്നു ഡോകുമെന്റില്‍ കിടക്കുന്ന, എന്നാല്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി തരിശായി പുല്ലു കയറി കിടക്കുന്ന ഇടങ്ങള്‍ എല്ലാം ഇപ്പോഴത്തെ ഡേട്ടബാങ്കില്‍, വെറുതെ 60 വര്‍ഷം പഴയ ഡോകുമെന്റില്‍ നിലം എന്നെഴുതിയിരിക്കുന്നത് കണ്ട്, വില്ലേജ് ആഫീസര്‍ നിലമായാണ് തരം തിരിച്ചിരിക്കുന്നത്. ഞങ്ങളെപ്പോലെ ഈ നിയമം മൂലം ദുരിതം അനുഭവിക്കുന്നവര്‍ അസംഘടിതരാണ്,ഒറ്റക്കെട്ടായ ഒരു വോട്ട് ബാങ്ക് അല്ല എന്നത് കൊണ്ട് മാത്രമാണ് രാഷ്ട്രീയക്കാരാരും ഞങ്ങളുടെ കണ്ണീരിനു ഒരു വിലയും കല്പിക്കാത്തത്. എന്നിരുന്നാലും, ഒരിക്കല്‍ കരഭൂമിയായിരുന്ന സ്ഥലത്ത്, അയലത്തുള്ളവര്‍ തെങ്ങും റബ്ബറും വെച്ചപ്പോള്‍, ജീവിക്കാനായി നെല്‍കൃഷിയിറക്കിയ എന്‍റെ അപ്പൂപ്പനെ മാത്രമേ ഞാനും എന്‍റെ കുടുംബവും പഴിക്കുന്നുള്ളു.

  ReplyDelete